Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Report

ചി​കി​ത്സ​കി​ട്ടാ​തെ രോ​ഗി മ​രി​ച്ചെ​ന്ന് ആ​രോ​പ​ണം; ആ​രോ​ഗ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​കി​ട്ടാ​തെ രോ​ഗി മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് കു​മാ​റാ​ണ് ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​ത്. രോ​ഗി​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം ക​ണ്ടെ​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ട രോ​ഗി​യെ ഒ​പി ക്യൂ​വി​ൽ നി​ർ​ത്തി​ച്ച​തി​നെ​തി​രെ ആ​ശു​പ​ത്രി​യി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വം വ​ൻ വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ.

Kerala

നാ​ലു​വ​ർ​ഷ ബി​രു​ദ​കോ​ഴ്സു​ക​ളി​ലെ പ്ര​തി​സ​ന്ധി​: ഒ​രു​ മാ​സ​ത്തി​നു​ള്ളി​ൽ ക​ര​ട് റി​പ്പോ​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലെ പാ​​​ക​​​പ്പി​​​ഴ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്താ​​​നാ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് രൂ​​​പീ​​​ക​​​രി​​​ച്ച സ​​​മി​​​തി ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്. സ​​​മി​​​തി​​​യു​​​ടെ പ്ര​​​ഥ​​​മ യോ​​​ഗം ഈ ​​​മാ​​​സം 10ന് ​​​ന​​​ട​​​ക്കും.

പോ​​​രാ​​​യ്മ​​​ക​​​ളു​​​ടെ കൂ​​​ന്പാ​​​ര​​​മാ​​​യി നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ​​​കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്. കോ​​​ഴ്സ് ന​​​ട​​​ത്തി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു ഏ​​​കീ​​​കൃ​​​ത സ്വ​​​ഭാ​​​വ​​​മി​​​ല്ലാ​​​ത്ത​​​ത് ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​മാ​​​യും സ​​​മി​​​തി കൂ​​​ടി​​​ക്കാ​​​ഴ്ചക​​​ൾ ന​​​ട​​​ത്തും. ഈ ​​​കൂ​​​ടി​​​ക്കാ​​​ഴ്ചയ്ക്ക് ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ക.

ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​തെ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് നേ​​​രി​​​ടു​​​ന്ന​​​ത്. കെ ​​​റീ​​​പ്പ് എ​​​ന്ന സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ലൂ​​​ടെ ഉ​​​ട​​​ലെ​​​ടു​​​ത്ത പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. മ​​​ഹാ​​​രാ​​​ഷ്ട്ര നോ​​​ള​​​ജ് കോ​​​ർ​​​പറേ​​​ഷ​​​നാ​​​ണ് കെ ​​​റീ​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. കെ ​​​റീ​​​പ്പ് പ്ര​​​തി​​​സ​​​ന്ധി​​​യെ തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ പ​​​ല​​​തും നീ​​​ട്ടി​​​വ​​​യ്ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യി. മാ​​​ർ​​​ക്കു​​​ക​​​ൾ എ​​​ൻ​​​ട്രി ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്നു. കൂ​​​ടാ​​​തെ പ്ര​​​തി​​​ദി​​​നം ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ​​​രാ​​​തി​​​ക​​​ളാ​​​യി​​​രു​​​ന്നു സോ​​​ഫ്റ്റ്‌​​​വേ​​​ർ സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ണ്ടാ​​​യ​​​ത്.

കെ ​​​റീ​​​പ്പ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ആ​​​ദ്യം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ത് ക​​​ണ്ണൂ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ളാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും ന​​​ട​​​പ്പി​​​ലാ​​​ക്കി. ര​​​ണ്ടു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് സോ​​​ഫ്റ്റ്‌​​​വേ​​​ർ അ​​​നു​​​ബ​​​ന്ധ​​​മാ​​​യി ഉ​​​ണ്ടാ​​​യ​​​ത്. 2024ൽ ​​​ചേ​​​ർ​​​ന്ന ആ​​​ദ്യ നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സി​​​ലെ ആ​​​ദ്യ സെ​​​മ​​​സ്റ്റ​​​റി​​​ലെ പോ​​​ലും സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ പ​​​ല​​​തും ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും പ​​​ല കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സ് സം​​​ബ​​​ന്ധി​​​ച്ച് നി​​​ല​​​നി​​​ല്ക്കു​​​ന്ന അ​​​വ്യ​​​ക്ത​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ നേ​​​ര​​​ത്തേത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ പ്രോ​​​ഗ്രാം (എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി) വി​​​ല​​​യി​​​രു​​​ത്താ​​​ൻ പ്ര​​​ഫ. ഗ്ലാ​​​ഡ്സ്റ്റ​​​ണ്‍ രാ​​​ജി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

പാ​​​ഠ്യ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മേ സി​​​ല​​​ബ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണം, ചോ​​​ദ്യ​​​ബാ​​​ങ്ക് ത​​​യാ​​​റാ​​​ക്ക​​​ൽ, മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മി​​​തി പ​​​ഠി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ഹാ​​​ര നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടും പി​​​ന്നീ​​​ട് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടും കേ​​​ര​​​ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ലി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും.

Kerala

അന്‍സിബയുടെ പരാതി: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടി പോലീസ്

കൊച്ചി: നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയില്‍ സാവകാശം ആവശ്യപ്പെട്ട് പോലീസ്. ഇതോടെ കേസ് 27-ാം തീയതിയിലേക്ക് പരിഗണിക്കാന്‍ മാറ്റി. ഈ ആഴ്ച തന്നെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ടിനി ടോമിന്‍റെയും ശ്വേത മേനോന്‍റെയും അന്‍സിബ മതം മാറ്റിയെന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളുറുടെ മൊഴി പോലീസ് എടുത്തിരുന്നു.

നടി നീന കുറുപ്പിന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെ അധിക്ഷേപിക്കുന്നതും ജിഹാദി എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണ് എന്നുമായിരുന്നു അന്‍സിബ പറഞ്ഞത്. എന്നാല്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ശ്വേത മേനാന്‍റെ മൊഴി.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പ​​​ഠി​​​ച്ച് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ബ​​​ജ​​​റ്റി​​​ന്‍റെ പൊ​​​തു​​​ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ ന​​​ട​​​ത്തി​​​യ പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ചു​​​വ​​​ടെ.

• വ്യ​​​വ​​​സാ​​​യ, ഐ​​​ടി, ഫ്യൂ​​​ച്ച​​​ർ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് എ​​​ഐ വ​​​കു​​​പ്പി​​​ന് 100 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തും.

• അ​​​രൂ​​​രി​​​ൽ കെ.​​​ആ​​​ർ. ഗൗ​​​രി​​​യ​​​മ്മ സ്മാ​​​ര​​​കം പ​​​ണി​​​യാ​​​ൻ ഒ​​​രു കോ​​​ടി രൂ​​​പ

• ശാ​​​സ്താം​​​കോ​​​ട്ട താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ അ​​​ഞ്ചു കോ​​​ടി രൂ​​​പ

• തി​​​ക്കോ​​​ടി മൂ​​​ടാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കോ​​​ടി​​​ക്ക​​​ൽ മി​​​നി ഫി​​​ഷിം​​​ഗ് ഹാ​​​ർ​​​ബ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 7.5 കോ​​​ടി രൂ​​​പ

• മാ​​​വൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കു​​​റ്റി​​​ക്ക​​​ട​​​വ് പാ​​​ല​​ത്തി​​ന് 10 കോ​​​ടി രൂ​​​പ

• പ​​​ണ്ഡി​​​റ്റ് ക​​​റു​​​പ്പ​​​ൻ സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ 50 ല​​​ക്ഷം

• അ​​മ്പൂ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് കെ​​​ട്ടി​​​ടം പ​​​ണി​​​യാ​​​ൻ ഒ​​​രു കോ​​​ടി രൂ​​​പ

• തി​​​രൂ​​​ർ കാ​​​ൻ​​​സ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക്ക് ഉ​​​പ​​​ക​​​ര​​​ണം വാ​​​ങ്ങാ​​​ൻ മൂ​​​ന്നു കോ​​​ടി രൂ​​​പ

• നീ​​​ർ​​​ക്ക​​​ട​​​വ് ഫി​​​ഷ് ലാ​​​ൻ​​​ഡിം​​​ഗ് സെ​​​ന്‍റ​​​റി​​​ന് അ​​​ഞ്ചു കോ​​​ടി രൂ​​​പ

• കു​​​ന്ന​​​ത്തു​​​നാ​​​ട് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സ്റ്റേ​​​ഡി​​​യം നി​​​ർ​​​മാ​​​ണം അ​​​ഞ്ചു കോ​​​ടി രൂ​​​പ

• ഷി​​​റി​​​യ റെ​​​യി​​​ൽ​​​വേ അ​​​ടി​​​പ്പാ​​​ത നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി മൂ​​​ന്നു കോ​​​ടി രൂ​​​പ

• ക​​​റു​​​ക​​​ച്ചാ​​​ൽ ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഒ​​​രു കോ​​​ടി രൂ​​​പ

• വെ​​​ള്ള​​​യി​​​ൽ ഫി​​​ഷിംഗ്‌ ഹാ​​​ർ​​​ബ​​​ർ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ

• കോ​​​വ​​​ളം നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സ്ഥ​​​ലം വാ​​​ങ്ങി സ്റ്റേ​​​ഡി​​​യം നി​​​ർ​​​മി​​​ക്കാ​​​ൻ 20 കോ​​​ടി രൂ​​​പ

• ക​​​ക്കോ​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ര​​​ണ്ടു കോ​​​ടി രൂ​​​പ

• കു​​​രു​​​വ​​​ട്ടൂ​​​ർ എ​​​ഫ്എ​​​ച്ച്സി​​​യെ സി​​​എ​​​ച്ച്സി ആ​​​യി ഉ​​​യ​​​ർ​​​ത്താ​​​ൻ 1.5 കോ​​​ടി രൂ​​​പ

• കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് കാ​​​ഞ്ഞി​​​രം മു​​​ത​​​ൽ ആ​​​ന​​​മൂ​​​ളി വ​​​രെ​​​യു​​​ള്ള റോ​​​ഡിന് ഒ​​​രു കോ​​​ടി

• നീ​​​ലി​​​പ്പാ​​​റ മ​​​ണി​​​യ​​​ൻ കി​​​ണ​​​ർ റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് ര​​​ണ്ടു കോ​​​ടി

• പു​​​ഞ്ചി​​​രി​​​പ്പാ​​​ടം റോ​​​ഡ് അ​​​ഭി​​​വൃ​​​ദ്ധി​​​പ്പെ​​​ടു​​​ത്താ​​​ലും സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ

• വ​​​ളാ​​​ഞ്ചേ​​​രി ഫ​​​യ​​​ർ സ്റ്റേ​​​ഷന് അ​​​ഞ്ചു കോ​​​ടി രൂ​​​പ

• പു​​​ത്തൂ​​​ർ ചെ​​​ന്ന​​​ക്ക​​​ൽ ബൈ​​​പാ​​​സ് മൂ​​​ന്നാം ഘ​​​ട്ടം നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ അ​​​ഞ്ചു കോ​​​ടി രൂ​​​പ

• ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കൂ​​​ട​​​ൽ​​​മാ​​​ണി​​​ക്യം ഭ​​​ര​​​ത സ്വാ​​​മി ക്ഷേ​​​ത്രം, പാ​​​യ​​​മ്മ​​​ൽ ശ​​​ത്രു​​​ഘ്ന ക്ഷേ​​​ത്രം, തൃ​​​പ്ര​​​യാ​​​ർ ശ്രീ​​​രാ​​​മ ക്ഷേ​​​ത്രം, അ​​​ങ്ക​​​മാ​​​ലി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തി​​​രു​​​മൂ​​​ഴി​​​ക്കു​​​ളം ശ്രീ​​​ല​​​ക്ഷ്മ​​​ണ​​​പ്പെ​​​രു​​​മാ​​​ൾ ക്ഷേ​​​ത്രം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല​​​മ്പ​​​ല തീ​​​ർ​​​ഥാ​​​ട​​​ന പാ​​​ക്കേ​​​ജി​​​നാ​​​യി 10 കോ​​​ടി രൂ​​​പ

• ക​​​ടു​​​ത്തു​​​രു​​​ത്തി വ​​​ലി​​​യ തോ​​​ടു​​​ക​​​ളു​​​ടെ​​​യും വി​​​വി​​​ധ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും പു​​​ന​​​രു​​​ജ്ജീ​​​വ​​​നും വെ​​​ള്ള​​​പ്പൊ​​​ക്ക നി​​​യ​​​ന്ത്ര​​​ണ​​​വും ജ​​​ല​​​സേ​​​ച​​​ന ടൂ​​​റി​​​സം അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​നവും 10 കോ​​​ടി രൂ​​​പ

• ക​​​ടു​​​ത്തു​​​രു​​​ത്തി പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ന് വേ​​​ണ്ടി​​​യു​​​ള്ള പു​​​തി​​​യ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​വും അ​​​നു​​​ബ​​​ന്ധ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്താ​​​ൻ ര​​​ണ്ടു കോ​​​ടി

• പു​​​ന​​​ലൂ​​​ർ റ​​​വ​​​ന്യു ട​​​വ​​​റി​​​ന് ഒ​​​രു കോ​​​ടി രൂ​​​പ

• ചെ​​​ങ്ങ​​​ന്നൂ​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റേ​​​ഷ​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ

• കോ​​​ത​​​മം​​​ഗ​​​ലം ചേ​​​ലാ​​​ട് അ​​​ന്താ​​​രാ​​​ഷ്ട്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി രൂ​​​പ

• മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ എ​​​ൽ​​​ബി​​​എ​​​സ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട്‌് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി രൂ​​​പ

• പാ​​​ലാ -എ​​​റ​​​ണാ​​​കു​​​ളം സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ഹൈ​​​വേ നി​​​ർ​​​മാ​​​ണ് പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ

• റി​​​വ​​​ർ​​​വ്യൂ റോ​​​ഡ് വ​​​ന്നുനി​​​ൽ​​​ക്കു​​​ന്ന സാ​​​ന്തോം കോം​​​പ്ല​​​ക്സ് മു​​​ത​​​ൽ വൈ​​​ക്കം റോ​​​ഡ് ആ​​​ർ​​​വി ജം​​​ഗ്ഷ​​​ൻ ക്രോ​​​സ് ചെ​​​യ്തു ഫ്ളൈ ​​​ഓ​​​വ​​​റി​​​നാ​​​യി 10 ല​​​ക്ഷം

• പാ​​​ലാ​​​യി​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ബൈ​​​പാ​​​സ് റോ​​​ഡി​​​നു റി​​​വ​​​ർ​​​വ്യൂം റോ​​​ഡി​​​നും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തിനു വേ​​​ണ്ടി അ​​​ഞ്ചു കോ​​​ടി രൂ​​​പ

• വി​​​നോ​​​ദ സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ഇ​​​ല​​​വീ​​​ഴാ​​​പൂ​​​ഞ്ചി​​​റ, ഇ​​​ല്ലി​​​ക്കല്‍ക​​​ല്ലി വി​​​ക​​​സ​​​ന​​​ത്തി​​​ന് മൂ​​​ന്നു കോ​​​ടി രൂ​​​പ

• പി​​​റ​​​വ​​​ത്ത് ടി.എം. ജേ​​​ക്ക​​​ബ് സ്മാ​​​ര​​​കം നി​​​ർ​​​മി​​​ക്കാ​​​ൻ 50 ല​​​ക്ഷം രൂ​​​പ

• ആ​​​ലു​​​വ നാ​​​ഷ​​​ണ​​​ൽ ഹൈ​​​വേ പു​​​ളി​​​ഞ്ചോ​​​ടു​​​മു​​​ത​​​ൽ മം​​​ഗ​​​ല​​​പ്പു​​​ഴ പാ​​​ലം വ​​​രെ ഉ​​​ണ്ടാ​​​കു​​​ന്ന ട്രാ​​​ഫി​​​ക് ബ്ലോ​​​ക്ക് മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി എ​​​ൻ​​​എ​​​ടി​​​പി​​​എ​​​സി​​​യെ കൊ​​​ണ്ട് സാ​​​ധ്യ​​​ത പ​​​ഠ​​​നം ന​​​ട​​​ത്തി വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് 30 ല​​​ക്ഷം രൂ​​​പ

• എ​​​ക്സൈ​​​സ് ഡി​​​പ്പാ​​​ർ​​​ട്മെ​​​ന്‍റി​​​ലെ ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി അ​​​ഞ്ചു കോ​​​ടി രൂ​​​പ

• കാ​​​യം​​​കു​​​ളം ഗ​​​വ​​​ണ്മെ​​​ന്‍റ് ഗേ​​​ൾ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് നാ​​​ലു കോ​​​ടി രൂ​​​പ

• രാ​​​മ​​​ന്ത​​​ളി വ​​​ട​​​ക്കു​​​മ്പാ​​​ട് മാ​​​പ്പി​​​ള യു​​​പി സ്കൂ​​​ളി​​​ന് കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ക്കാ​​​ൻ ഒ​​​രു കോ​​​ടി രൂ​​​പ

• പേ​​​രൂ​​​ർ​​​ക്ക​​​ട ജി​​​ല്ലാ മോ​​​ഡ​​​ൽ ഹോ​​​സ്പി​​​റ്റ​​​ലി​​​ന് ആ​​​റു കോ​​​ടി രൂ​​​പ

• ക​​​ന്യാ​​​കു​​​ള​​​ങ്ങ​​​ര സി​​​യോ​​​ണ്‍ കു​​​ന്ന് റോ​​​ഡി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ

• മ​​​ല്ല​​​പ്പ​​​ള്ളി ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​ന് ഒ​​​രു കോ​​​ടി രൂ​​​പ

• മു​​​ണ്ട​​​ക്ക​​​യം എ​​​ഫ്എ​​​ച്സി​​​യെ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന് ഒ​​​രു കോ​​​ടി രൂ​​​പ

• കാ​​​ഷ്യൂ വ​​​ർ​​​ക്കേ​​​ഴ്സി​​​ന് ഗ്രാ​​​റ്റു​​​വി​​​റ്റി​​​യാ​​​യി 10 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചു

• ക​​​ര​​​മ​​​ന ക​​​ളി​​​യി​​​ക്കാ​​​വി​​​ള നാ​​​ലു​​​വ​​​രി പാ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണം: അ​പു ജോ​ണ്‍ ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റി​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്ന് ഗ​​​വ​​​ണ്മെ​​​ന്‍റ് ചീ​​​ഫ് വി​​​പ്പ് അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റി​​​ൻ​​​മേ​​​ലു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഭി​​​ന്ന​​​ശേ​​​ഷി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​യ്ഡ​​​ഡ് പ​​​ദ​​​വി ന​​​ൽ​​​കു​​​ന്ന കാ​​​ര്യം ബ​​​ജ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്.

പ​​​ര​​​മാ​​​വ​​​ധി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​യ്ഡ​​​ഡ് പ​​​ദ​​​വി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്ത​​​ണം. ഉ​​​പാ​​​ധി​​​ര​​​ഹി​​​ത പ​​​ട്ട​​​യം സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​നം ഉ​​​ട​​​ൻ ഉ​​​ണ്ടാ​​​ക​​​ണം.

ബ​​​ജ​​​റ്റി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച മി​​​ഷ​​​ൻ സ​​​മു​​​ദ്ര പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പടു​മെ​ന്നും അ​പു ജോ​ണ്‍ പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ റി​പ്പോ‍​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും: മ​ന്ത്രി എ​ൻ.​ഷം​സു​ദ്ദീ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​ശ​ങ്ങ​ളും ഉ​പ​സ​മി​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ്വ​ന്ത​മാ​യി പാ​ഠ്യ​പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭ​ര​ണ​പ​ക്ഷ​ത്തെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും ഒ​രു​പോ​ലെ ഇ​രു​ട്ടി​ലാ​ക്കി​യാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ചത്.

മു​ൻ സ​ർ​ക്കാ​ർ ഒ​പ്പു​വെ​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്രം നേ​ര​ത്തെ പി​ടി​ച്ചു​വെ​ച്ചി​രു​ന്ന ഫ​ണ്ട് റി​ലീ​സ് ചെ​യ്തു ത​ന്ന​ത്. ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട് നാ​ലാ​മ​ത്തെ ദി​വ​സം ത​ന്നെ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ഫ​ണ്ട് കേ​ന്ദ്രം ല​ഭ്യ​മാ​ക്കി​യ​താ​യും ഷം​സു​ദ്ദീ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​കു​മ്പോ​ഴും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും കോ​ട്ടം ത​ട്ടാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച വിവരവും റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്. സീല്‍ഡ് കവറിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രഭാമണ്ഡലത്തില്‍ നിന്നും ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനുള്ള അനുമതിയും എസ്ഐടി തേടും.

2025ല്‍ ദ്വാരപാലക ശില്പങ്ങള്‍ ചെന്നൈയില്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഇടക്കാല ഉത്തരവില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അറിയിച്ചിരുന്നു. ആ വിവരങ്ങളും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു വരികയാണ്.

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിൽ ക്രിയാത്മക സമീപനം പ്രതീക്ഷിക്കുന്നു: കെസിബിസി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹം വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ ക​​​ണ്ട ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ടി​​​ലെ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ഗൗ​​​ര​​​വ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഇ​​​നി​​​യും സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ക്രി​​​യാ​​​ത്മ​​​ക സ​​​മീ​​​പ​​​നം സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​ത്യാ​​​ശി​​​ക്കു​​​ന്ന​​​താ‍യി കെ​​​സി​​​ബി​​​സി. ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ട് സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.


മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ന്‍കൈ​​​യെ​​​ടു​​​ത്ത്, റി​​​പ്പോ​​​ര്‍ട്ടി​​​ലെ നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന കെ​​​സി​​​ബി​​​സി​​​യു​​​ടെ വ​​​ര്‍ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ന്‍റെ മ​​​റ്റു ഭാ​​​ഗ​​​ങ്ങ​​​ൾ ചു​​​വ​​​ടെ:

പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ

ഉ​​​ജ്ജ്വ​​​ല​​​ വി​​​ജ​​​യ​​​ത്തി​​​ന്‍റെ പി​​​ന്‍ബ​​​ല​​​ത്തി​​​ല്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്ക് കെ​​​സി​​​ബി​​​സി അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ളും ആ​​​ശം​​​സ​​​ക​​​ളും അ​​​ര്‍പ്പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഡ്വ. വി.ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ണു​​​ന്നു. വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി പ്ര​​​ത്യേ​​​ക വ​​​കു​​​പ്പ് ആ​​​രം​​​ഭി​​​ച്ച​​​തു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ആ​​​ദ്യ​​​നീ​​​ക്ക​​​ങ്ങ​​​ള്‍ അ​​​ഭി​​​ന​​​ന്ദ​​​നാ​​​ര്‍ഹ​​​മാ​​​ണ്. പാ​​​വ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ള്‍ക്കു മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന​​​ത്ത് സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ള്‍ക്കു കൈ​​​ത്താ​​​ങ്ങാ​​​കാ​​​നും ഈ ​​​സ​​​ര്‍ക്കാ​​​രി​​​നു ക​​​ഴി​​​യ​​​ട്ടെയെ​​​ന്ന് പ്രാ​​​ര്‍ഥി​​​ക്കു​​​ന്നു.

ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കുപൂ​​​ർ​​​ണ ​​​പി​​​ന്തു​​​ണ

പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ഉ​​​ട​​​ൻ​​​ത​​​ന്നെ, ല​​​ഹ​​​രിനി​​​ര്‍മാ​​​ര്‍ജ​​​ന​​​ത്തി​​​നു​​​ള്ള പ​​​ദ്ധ​​​തി ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍’ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് അ​​​ഭി​​​ന​​​ന്ദ​​​നാ​​​ര്‍ഹ​​​മാ​​​ണ്. ഈ ​​​പ​​​ദ്ധ​​​തി​​​ക്കും തു​​​ട​​​ര്‍നീ​​​ക്ക​​​ങ്ങ​​​ള്‍ക്കും എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും അ​​​റി​​​യി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ വി​​​ദ്യാ​​​ഭ്യാ​​​സ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പൂ​​​ര്‍ണ സ​​​ഹ​​​ക​​​ര​​​ണം ല​​​ഹ​​​രി​​​നി​​​ര്‍മാ​​​ര്‍ജ​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്നും സ​​​ര്‍ക്കാ​​​രി​​​ന് ഉ​​​ണ്ടാ​​​കും.

വ​​​യ​​​നാ​​​ട്-വി​​​ല​​​ങ്ങാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സം

കെ​​​സി​​​ബി​​​സി​​​യു​​​ടെ വ​​​യ​​​നാ​​​ട്-​​​വി​​​ല​​​ങ്ങാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 80 ഭ​​​വ​​​ന​​​നി​​​ര്‍മാ​​​ണ​​​ങ്ങ​​​ള്‍ വി​​​ല​​​ങ്ങാ​​​ട് ഉ​​​രു​​​ള്‍പൊ​​​ട്ട​​​ല്‍ ദു​​​ര​​​ന്ത​​​ത്തി​​​ല്‍ വീ​​​ടു​​​ക​​​ള്‍ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​ര്‍ക്കു​​​വേ​​​ണ്ടി പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​നാ​​​യ​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. 180 ഭ​​​വ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍മി​​​ക്കാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ടം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​വ​​​ലി​​​യ പ​​​ദ്ധ​​​തി​​​ക്ക് ക​​​രു​​​ത്തു പ​​​ക​​​ര്‍ന്ന​​​വ​​​ർ​​​ക്ക് ന​​​ന്ദി.

മു​​​ന​​​മ്പ​​​ത്ത് വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്ക​​​ണം

മു​​​ന​​​മ്പം ജ​​​ന​​​ത​​​യു​​​ടെ ഭൂ​​​സ്വ​​​ത്തി​​​നു​​​മേ​​​ലു​​​ള്ള റ​​​വ​​​ന്യൂ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു കി​​​ട്ടു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ങ്ങ​​​ളെ കെ​​​സി​​​ബി​​​സി പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു. പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ എ​​​ത്ര​​​യും വേ​​​ഗം പ​​​രി​​​ഹ​​​രി​​​ച്ച് ആ ​​​ജ​​​ന​​​ത​​​യ്ക്ക് നീ​​​തി ന​​​ട​​​ത്തി​​​ക്കൊ​​​ടു​​​ക്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ പാ​​​ലി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ സ​​​മ​​​ര​​​ങ്ങ​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും

സ​​​ര്‍ക്കാ​​​ര്‍ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന മി​​​നി​​​മം വേ​​​ത​​​ന​​​നി​​​ര​​​ക്കി​​​നേക്കാ​​​ള്‍ കൂ​​​ടി​​​യ വേ​​​ത​​​നം ന​​​ല്‍കു​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ശ​​​മ്പ​​​ള​​​വ​​​ര്‍ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള സ​​​മ​​​ര​​​ങ്ങ​​​ള്‍ പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ്. സ​​​മ​​​ര​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന സം​​​ഘ​​​ട​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള ശ​​​മ്പ​​​ള​​​പ​​​രി​​​ഷ്‌​​​ക​​​ര​​​ണം ചി​​​കി​​​ത്സ​​​ച്ചെ​​​ല​​​വ് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ക്കു താ​​​ങ്ങാ​​​നാ​​​കാ​​​ത്ത വി​​​ധ​​​ത്തി​​​ല്‍ വ​​​ര്‍ധി​​​ക്കാ​​​നും ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം​​​ത​​​ന്നെ നി​​​ല​​​യ്ക്കാ​​​നും കാ​​​ര​​​ണ​​​മാ​​​കും.

സ​​​ര്‍ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ ത​​​ക​​​ര്‍ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍, 2026 മാ​​​ര്‍ച്ചി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച, ശ​​​മ്പ​​​ളപ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ക​​​ര​​​ട് രേ​​​ഖ​​​യി​​​ല്‍ ല​​​ഭി​​​ച്ച നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണം. അ​​​തു​​​വ​​​ഴി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം.

ക​​​ഴി​​​ഞ്ഞ നാ​​​ളു​​​ക​​​ളി​​​ല്‍ ക​​​ണ്ട​​​തു​​​പോ​​​ലെ ചി​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു മി​​​ന്ന​​​ല്‍ പ​​​ണി​​​മു​​​ട​​​ക്കു​​​ക​​​ള്‍ ഉ​​​ണ്ടാ​​​കു​​​ക​​​യും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് രോ​​​ഗി​​​ക​​​ള്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യം വീ​​​ണ്ടും ഉ​​​ട​​​ലെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ ക​​​ര്‍ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.

തീ​​​ര​​​ദേ​​​ശം, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍

ഓ​​​രോ വ​​​ര്‍ഷ​​​കാ​​​ലം വ​​​രു​​​മ്പോ​​​ഴും ദാ​​​രി​​​ദ്ര്യ​​​ത്തി​​​ലും ദു​​​രി​​​ത​​​ങ്ങ​​​ളി​​​ലും അ​​​ക​​​പ്പെ​​​ടു​​​ന്ന തീ​​​ര​​​ദേ​​​ശ, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ജീ​​​വ​​​ന പ്ര​​​തി​​​സ​​​ന്ധി​​​ക്കു ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക​​​ണം. തീ​​​ര​​​ശോ​​​ഷ​​​ണ​​​വും ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​വും വ​​​ര്‍ധി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ഇ​​​ത്ത​​​രം പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നി​​​പ​​​തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ആ ​​​ജ​​​ന​​​ത​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​​വും ഭൗ​​​തി​​​ക​​​വു​​​മാ​​​യ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ര്‍ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍, സീ​​​റോ​​​മ​​​ല​​​ങ്ക​​​ര, ല​​​ത്തീ​​​ന്‍ രൂ​​​പ​​​ത​​​ക​​​ളി​​​ലെ മെ​​​ത്രാ​​​ന്മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ർ​​​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ച ഫ്രാ​​​ന്‍സി​​​സ്‌​​​ക​​​ന്‍ വ​​​ര്‍ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ചൈ​​​ത​​​ന്യം ഉ​​​ള്‍ക്കൊ​​​ണ്ട് ഒ​​​ത്തു​​​ചേ​​​ര്‍ന്ന മെ​​​ത്രാ​​​ന്മാ​​​ര്‍ സാ​​​മൂ​​​ഹി​​​ക​​​വും സ​​​ഭാ​​​പ​​​ര​​​വു​​​മാ​​​യ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍ച്ച ചെ​​​യ്ത​​​താ​​​യി കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

മ​​​ല​​​യോ​​​ര​​​ജ​​​ന​​​ത​​​യു​​​ടെ അ​​​തി​​​ജീ​​​വ​​​ന പ്ര​​​തി​​​സ​​​ന്ധി പ്ര​​​ധാ​​​നം

 

മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന അ​തി​ജീ​വ​ന പ്ര​തി​സ​ന്ധി​ക​ള്‍ അ​തീ​വ​ശ്ര​ദ്ധ അ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്ന് കെ​സി​ബി​സി. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി​രി​ക്കേ​ണ്ട കാ​ര്‍​ഷി​ക​മേ​ഖ​ല അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ അ​തി​ജീ​വ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. ക​ര്‍​ഷ​ക​രും കൃ​ഷി​യും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ആ​ഴ​ത്തി​ല്‍ പ​ഠി​ച്ച് കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കാ​നും ന​ട​പ്പി​ല്‍ വ​രു​ത്താ​നും പു​തി​യ സ​ര്‍​ക്കാ​രി​നാ​ക​ണം.

കാ​ര്‍​ഷി​ക​മേ​ഖ​ല​ക​ളി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന ഭീ​ഷ​ണി​ക​ള്‍, വ​ന്യ​മൃ​ഗ​ശ​ല്യം, മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ അ​വ​ശ്യ​നി​ര്‍​മി​തി​ക​ള്‍​ക്കു​പോ​ലും നി​യ​മ​ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ളി​ല്‍ ഗൗ​ര​വ​പൂ​ര്‍​ണ​മാ​യ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​ക​ണം.

പു​തി​യ വ​നം​മ​ന്ത്രി​യു​ടെ ആ​രം​ഭ​ഘ​ട്ട സ​മീ​പ​ന​ങ്ങ​ള്‍ വ​ന - മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​വ​യാ​ണ്. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ള്‍ ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ പ​ക്ഷ​ത്തു​നി​ന്ന് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കാ​നും വ​നം​വ​കു​പ്പ് ത​യാ​റാ​ക​ണം. മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ല്‍​കി​ക്കൊ​ണ്ട് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ല്‍ ഉ​ചി​ത​മാ​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്ത​ണം. വ​നം സം​ബ​ന്ധ​മാ​യി ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ന്ന പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്ക​ണ​മെ​ന്നും കെ​സി​ബി​സി അ​ഭ്യ​ർ​ഥി​ച്ചു.

Kerala

'ബ്ര​ഹ്മ​ഗി​രി​യി​ൽ ന​ട​ന്ന​ത് ഗു​രു​ത​ര ക്ര​മ​ക്കേ​ട്'; ക​ണ്ടെ​ത്ത​ലു​മാ​യി സി​പി​എം നി​യോ​ഗി​ച്ച ഓ​ഡി​റ്റ് സം​ഘം

ക​ല്‍​പ​റ്റ: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ര​ഹ്മ​ഗി​രി​ ഡെവലപ്മെന്‍റ് സൊസൈറ്റിയിൽ ന​ട​ന്ന​ത് ഗു​രു​ത​ര ക്ര​മ​ക്കേ​ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. സി​പി​എം നേ​താ​ക്ക​ൾ ത​ന്നെ നി​യോ​ഗി​ച്ച ഓ​ഡി​റ്റ് സം​ഘ​ത്തി​ന്‍റെ​താ​ണ് ക​ണ്ടെ​ത്ത​ൽ.

ബ്ര​ഹ്മ​ഗി​രി​യി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ളും കെ​ടു​കാ​ര്യ​സ്ഥ​ത​യും ന​ട​ന്നു. കോ​ടി​ക​ൾ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്ന് ഓ​ഡി​റ്റ് സം​ഘം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ബ്ര​ഹ്മ​ഗി​രി​യി​ലെ ഇ​ട​പാ​ടു​ക​ൾ പ​ല​തും സം​ശ​യാ​സ്പ​ദ​മാ​ണ് കൃ​ത്യ​മാ​യ രേ​ഖ​ക​ൾ പോ​ലും ഇ​ല്ലാ​തെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി.

സ​ർ​ക്കാ​ർ ന​ൽ​കി​യ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ലും കൃ​ത്യ​ത​യി​ല്ല നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച പ​ണം പ​ലി​ശ​യി​ല്ലാ​തെ ബ്ര​ഹ്മ​ഗി​രി​യി​ലെ ആ​ളു​ക​ൾ​ക്ക് ത​ന്നെ വാ​യ്പ​യാ​യും അ​ഡ്വാ​ൻ​സാ​യി ന​ൽ​കി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ർ​ശം ഉ​ണ്ട്.

ക്ര​മ​ക്കേ​ടു​ക​ൾ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​തോ​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഓ​ഡി​റ്റ് സം​ഘ​ത്തെ നേ​തൃ​ത്വം വി​ല​ക്കി. 2023ല്‍ ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ബ്ര​ഹ്മ​ഗി​രി നേ​തൃ​ത്വം പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

Kerala

'സിപിഎം കലാപശ്രമം നടത്തി, പോലീസ് സംയമനം പാലിച്ചു': ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.

സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്‍റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.

ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാരും ​ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.

Kerala

വാൽപ്പാറ വാഹനാപകടം: കോടതി റിപ്പോര്‍ട്ട് തേടി

കൊ​​​ച്ചി: മ​​​ല​​​പ്പു​​​റം പാ​​​ങ്ങ് പ​​​ള്ളി​​​പ്പ​​​റ​​​മ്പ​​​ത്ത് എ​​​ല്‍പി സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​നോ​​​ദ​​​യാ​​​ത്രാ സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ന്‍ മ​​​റി​​​ഞ്ഞ് അ​​​ധ്യാ​​​പ​​​ക​​​രു​​​ള്‍പ്പെ​​​ടെ ഒ​​​മ്പ​​​തു​​​പേ​​​ര്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി.

വാ​​​ഹ​​​ന​​​ത്തി​​​ലെ ഡ്രൈ​​​വ​​​ര്‍ കാ​​​ബി​​​നി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഫ്ലാ​​​ഷ് ലൈ​​​റ്റു​​​ക​​​ള്‍ ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി​​​യ​​​ത്.

ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ കൃ​​​ഷ്ണ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​​ശം.

ക​​​ഴി​​​ഞ്ഞ മാ​​​സം 17ന് ​​​വാ​​​ല്‍പ്പാ​​​റ​​​യി​​​ലെ ഹെ​​​യ​​​ര്‍പി​​​ന്‍ വ​​​ള​​​വി​​​ലാ​​​ണ് വാ​​​ന്‍ മ​​​റി​​​ഞ്ഞ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​നു​​​മു​​​മ്പ് യാ​​​ത്ര​​​ക്കാ​​​ര്‍ പോ​​​സ്റ്റ് ചെ​​​യ്ത വീ​​​ഡി​​​യോ​​​ക​​​ളി​​​ല്‍ മി​​​ന്നു​​​ന്ന ലൈ​​​റ്റു​​​ക​​​ള്‍ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​​ത രൂ​​​പ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത ഹ​​​ര്‍ജി​​​യാ​​​ണു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തു​​​ക​​​യോ ഫ്ലാ​​​ഷ് ലൈ​​​റ്റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മ​ല്ല: സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മ​ല്ലെ​ന്ന് സി​പി​എം. സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് പ​രാ​മ​ർ​ശം. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലാ​തി​രു​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് തോ​റ്റെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പാ​ർ​ട്ടി​യു​ടെ എ​ല്ലാ ത​ട്ടി​ലും ആ ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ച്ച​ത് ക​ന​ത്ത തോ​ൽ​വി​യാ​ണ്. സം​ഘ​ട​നാ ദൗ​ർ​ബ​ല്യം കാ​ര​ണ​മാ​യോ​യെ​ന്നും പ​രി​ശോ​ധ​ന വേ​ണം. തോ​ൽ​വി​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ടു​ള​ള തി​രു​ത്ത​ൽ പാ​ർ​ട്ടി​യു​ടെ എ​ല്ലാ​ത്ത​ല​ത്തി​ലും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ നേ​തൃ​ത്വ​ത്തി​ന് വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ചു. പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ച്ചു​കൊ​ണ്ടു​ള​ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും വി​മ​ർ​ശ​നം.

സം​സ്ഥാ​ന സ​മി​തി​യി​ൽ സി​പി​ഐ​ക്കെ​തി​രെ​യും സി​പി​എം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി. പി.​എം.​ശ്രീ പ​ദ്ധ​തി​യി​ൽ അ​ട​ക്കം സി​പി​ഐ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ യു​ഡി​എ​ഫി​ന് ശ​ക്തി​പ​ക​രു​ന്ന​താ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നും വി​മ​ർ​ശ​ന​മു​ണ്ട്. കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി​യ നീ​ക്കം ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സ​മി​തി വി​ല​യി​രു​ത്തി.

Kerala

വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ഡി​സി​സി​ക​ളോ​ട് റി​പ്പോ​ർ​ട്ട് തേ​ടി കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ല്‍ വി.​ഡി. സ​തീ​ശ​നെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി ന​ട​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി കെ​പി​സി​സി. അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും കെ​പി​സി​സി നി​ര്‍​ദേ​ശി​ച്ചു. ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​ക​ട​ന​ങ്ങ​ള്‍ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഇ​ടു​ക്കി​യി​ല്‍ സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ നാ​ലു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പ​ദ​വി​ക​ളി​ല്‍ നി​ന്നും നീ​ക്കി​യി​രു​ന്നു. ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്റ് സി.​പി. മാ​ത്യൂ പ്ര​തി​ക​രി​ച്ച​ത്.

മ​റ്റി​ട​ങ്ങ​ളി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നു​ണ്ടോ​യെ​ന്ന​ത് താ​ന്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​ടു​ക്കി​യി​ലെ കാ​ര്യം മാ​ത്ര​മാ​ണ് ത​നി​ക്ക് അ​റി​യൂ​വെ​ന്നും മാ​ത്യൂ പ​റ​ഞ്ഞു. ഡി​സി​സി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച് ഡീ​ന്‍ കു​ര്യാ​ക്കോ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചോ​ര നീ​രാ​ക്കി ഉ​ണ്ടാ​ക്കി​യ​താ​ണ് ഈ ​വി​ജ​യം. അ​ത് ഉ​ള്‍​ക്കൊ​ള്ള​ണം. പ്ര​വ​ര്‍​ത്ത​ക​രെ പ​ദ​വി​ക​ളി​ല്‍ നി​ന്നും നീ​ക്കു​മെ​ന്ന ഭീ​ഷ​ണി ക്രൂ​ര​മാ​ണെ​ന്നാ​യി​രു​ന്നു ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ വി​മ​ര്‍​ശ​നം.

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം

ഗാ​ന്ധി​ന​ഗ​ർ: അ​ഹ​മ്മ​ദാ​ബാ​ദ് സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ന​ട​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി രാം​മോ​ഹ​ൻ നാ​യി​ഡു. ഗാ​ന്ധി​ന​ഗ​റി​ലെ ഗി​ഫ്റ്റ് സി​റ്റി​യി​ൽ ന​ട​ന്ന ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദേ​ശ പൗ​ര​ന്മാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നാ​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്മേ​ൽ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. "ഏ​തൊ​രു രാ​ജ്യ​ത്തി​നും സം​ഘ​ട​ന​യ്ക്കും ഈ ​റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യും സു​താ​ര്യ​വു​മാ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്," അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​ക്കെ​ങ്കി​ലും പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

2025 ജൂ​ൺ 12-നാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് ല​ണ്ട​നി​ലെ ഗാ​റ്റ്‌​വി​ക്കി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ എ​യ​ർ ഇ​ന്ത്യ 171 ബോ​യിം​ഗ് 787-8 വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ​മു​ച്ച​യ​ത്തി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 241 പേ​രും നി​ല​ത്തു​ണ്ടാ​യി​രു​ന്ന 19 പേ​രും ഉ​ൾ​പെ​ടെ 260 പേ​രാ​ണ് മ​രി​ച്ച​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 241 പേ​രി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. വി​മാ​നം ത​ക​ർ​ന്നു​വീ​ണ​യു​ട​നെ തീ​പി​ടി​ച്ച​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തോ​ടെ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്

Kerala

മത്തിയുടെ ലഭ്യതയില്‍ 13 ശതമാനം വര്‍ധന; ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മീ​​​ന്‍ ല​​​ഭി​​​ച്ച​​​ത് എ​​​റ​​​ണാ​​​കു​​​ളത്തുനിന്ന്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് മ​​​ത്തി​​​യു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ല്‍ 13 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യെ​​​ന്ന് കേ​​​ന്ദ്ര സ​​​മു​​​ദ്ര മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ (സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ) പ​​​ഠ​​​ന​​​റി​​​പ്പോ​​​ര്‍ട്ട്.

ക​​​ഴി​​​ഞ്ഞ പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ട​​​യി​​​ലെ ഉ​​​യ​​​ര്‍ന്ന ല​​​ഭ്യ​​​ത​​​യാ​​​ണി​​​ത്. 1.68 ല​​​ക്ഷം ട​​​ണ്ണു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പി​​​ടി​​​ച്ച മ​​​ത്സ്യ​​​വും മ​​​ത്തി​​​യാ​​​ണ്. 2013ന് ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ ല​​​ഭ്യ​​​ത​​​യാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം 1.49 ല​​​ക്ഷം ട​​​ണ്ണാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​കെ സ​​​മു​​​ദ്ര​​​മ​​​ത്സ്യ ല​​​ഭ്യ​​​ത 6.24 ല​​​ക്ഷം ട​​​ണ്ണാ​​​ണ്.

മ​​​ത്തി​​​ക്കു​​​പു​​​റ​​​മെ കി​​​ളി​​​മീ​​​ന്‍, ക​​​ണ​​​വ, കൂ​​​ന്ത​​​ല്‍, നീ​​​രാ​​​ളി ഇ​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത​​​യി​​​ലും വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി. എ​​​ന്നാ​​​ല്‍ തി​​​രി​​​യാ​​​ന്‍, ചെ​​​മ്മീ​​​ന്‍, പാ​​​മ്പാ​​​ട എ​​​ന്നി​​​വ കു​​​റ​​​ഞ്ഞു. മ​​​ത്തി ക​​​ഴി​​​ഞ്ഞാ​​​ല്‍ അ​​​യി​​​ല (62,269 ട​​​ണ്‍), കൊ​​​ഴു​​​വ (43,917 ട​​​ണ്‍), കി​​​ളി​​​മീ​​​ന്‍ (43,184 ട​​​ണ്‍), ചെ​​​മ്മീ​​​ന്‍ (40,443 ട​​​ണ്‍) എ​​​ന്നി​​​വ​​​യാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ല​​​ഭി​​​ച്ച മ​​​ത്സ്യ​​​യി​​​ന​​​ങ്ങ​​​ള്‍.

ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യും ച​​​ര​​​ക്കു​​​ക​​​പ്പ​​​ല്‍ അ​​​പ​​​ക​​​ട​​​വും കാ​​​ര​​​ണം മേ​​​യ്, ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ തെ​​​ക്ക​​​ന്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ദി​​​വ​​​സ​​​ത്തി​​​ല്‍ കു​​​റ​​​വു​​​ണ്ടാ​​​യി. സം​​​സ്ഥാ​​​ന​​​ത്ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മീ​​​ന്‍ ല​​​ഭി​​​ച്ച​​​ത്. കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളാ​​​ണ് യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. ഹാ​​​ര്‍ബ​​​റു​​​ക​​​ളി​​​ല്‍ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ നീ​​​ണ്ട​​​ക​​​ര​​​യാ​​​ണ് മു​​​ന്നി​​​ല്‍.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ മു​​​ന​​​മ്പം ര​​​ണ്ടാ​​​മ​​​താ​​​ണ്. അ​​​നു​​​കൂ​​​ല​​​മാ​​​യ പാ​​​രി​​​സ്ഥി​​​തി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണു മ​​​ത്തി​​​പോ​​​ലു​​​ള്ള ചെ​​​റി​​​യ മീ​​​നു​​​ക​​​ള്‍ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​യ​​​തെ​​​ന്ന് സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ഗ്രി​​​ന്‍സ​​​ണ്‍ ജോ​​​ര്‍ജ് പ​​​റ​​​ഞ്ഞു. നി​​​യ​​​ന്ത്രി​​​ത രീ​​​തി​​​യി​​​ലു​​​ള്ള മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വും സ​​​ഹാ​​​യ​​​ക​​​മാ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഇ​​​ന്ത്യ​​​ന്‍ തീ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു പി​​​ടി​​​ച്ച​​​ത് 35.7 ല​​​ക്ഷം ട​​​ണ്‍ മ​​​ത്സ്യ​​​മാ​​​ണെ​​​ന്നാ​​​ണ് സി​​​എം​​​എ​​​ഫ്ആ​​​ര്‍ഐ​​​യു​​​ടെ പ​​​ഠ​​​ന​​​റി​​​പ്പോ​​​ര്‍ട്ടി​​​ലു​​​ള്ള​​​ത്. മു​​​ന്‍ വ​​​ര്‍ഷ​​​ത്തേ​​​ക്കാ​​​ള്‍ രാ​​​ജ്യ​​​ത്തു മൂ​​​ന്ന് ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി.

ഏ​​​റ്റ​​​വു​​​മ​​​ധി​​​കം മ​​​ത്സ്യം പി​​​ടി​​​ച്ച​​​ത് ത​​​മി​​​ഴ്‌​​​നാ​​​ടാ​​​ണ്. 6.85 ല​​​ക്ഷം ട​​​ണ്‍. പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന നി​​​രോ​​​ധ​​​ന കാ​​​ല​​​യ​​​ള​​​വ് നീ​​​ട്ടി​​​യ​​​തി​​​നാ​​​ലും ഗു​​​ജ​​​റാ​​​ത്ത് ര​​​ണ്ടാം സ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ടു. ര​​​ണ്ടു ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യോ​​​ടെ കേ​​​ര​​​ളം മൂ​​​ന്നാം സ്ഥാ​​​നം നി​​​ല​​​നി​​​ര്‍ത്തി. കേ​​​ര​​​ള​​​ത്തി​​​ലേ​​​തു 6.24 ല​​​ക്ഷം ട​​​ണ്ണാ​​​ണ്.

രാ​​​ജ്യ​​​ത്താ​​​കെ അ​​​യി​​​ല​​​യാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ല​​​ഭി​​​ച്ച മ​​​ത്സ്യം (2.70 ല​​​ക്ഷം ട​​​ണ്‍). സ​​​മു​​​ദ്ര മ​​​ത്സ്യോ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ ക​​​ര്‍ണാ​​​ട​​​ക​​​യി​​​ല്‍ 44 ശ​​​ത​​​മാ​​​ന​​​വും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ല്‍ 18 ശ​​​ത​​​മാ​​​ന​​​വും വ​​​ര്‍ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

സ​​​മു​​​ദ്ര​​​മ​​​ത്സ്യ മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​ത്തി​​​ലും വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യി. രാ​​​ജ്യ​​​ത്താ​​​കെ ലാ​​​ന്‍ഡിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ 69,254 കോ​​​ടി രൂ​​​പ​​​യും (10.45 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന) ചി​​​ല്ല​​​റ വി​​​പ​​​ണി​​​യി​​​ല്‍ 97,702 കോ​​​ടി രൂ​​​പ​​​യും (8.43 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന) വി​​​റ്റു​​​വ​​​ര​​​വു​​​ണ്ടാ​​​യി.

Kerala

ജ​സ്റ്റീ​സ്‌ ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്: പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സാ​​​​മൂ​​​​ഹി​​​​ക പി​​​​ന്നാ​​​​ക്കാ​​​​വ​​​​സ്ഥ പ​​​​ഠി​​​​ച്ച ജ​​​​സ്റ്റീ​​​​സ്‌ ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ശി​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സീ​​​​റോ മ​​​​ല​​​​ബാ​​​​ർ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ഏ​​​​ക​​​​ദി​​​​ന പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ്പും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ മെം​​​​ബ​​​​റു​​​​മാ​​​​യ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​മ്പി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച​​​​തു​​​മു​​​​ത​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി സ​​​​ഭ ന​​​​ട​​​​ത്തി​​​​യ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ അ​​​​ദ്ദേ​​​​ഹം അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ പ്ര​​​​തി​​​​പാ​​​​ദ്യ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​വ​​​​രി​​​​ലും എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ഊ​​​​ർ​​​​ജി​​​​ത​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​ത​​​​ക​​​​ൾ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​ര​​​​ത്തി​​​​ൽ സ​​​​മാ​​​​പ​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി​​​​യ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​ഭ​​​​ക​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ചു ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഏ​​​​തു സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ലും ഇ​​​​തി​​​​നാ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​പോ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ വി​​​​വി​​​​ധ അ​​​​ധ്യാ​​​​യ​​​​ങ്ങ​​​​ളെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഡോ. ​​​​മേ​​​​രി റ​​​​ജീ​​​​ന, ഡോ. ​​​​സി​​​​ജോ ജേ​​​​ക്ക​​​​ബ്, ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ജെ. ​​​​ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ഡോ. ​​​​ചാ​​​​ക്കോ കാ​​​​ളാം​​​​പ​​​​റ​​​​മ്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ആ​​​​ന്‍റ​​​​ണി മു​​​​തു​​​​കു​​​​ന്നേ​​​​ൽ, മോ​​​​ൺ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വേ​​​​ത്താ​​​​ന​​​​ത്ത്, മോ​​​​ൺ. വി​​​​ൻ​​​​സെ​​​​ന്‍റ് നെ​​​​ടു​​​​ങ്ങാ​​​​ട്ട്, മോ​​​​ൺ. ജോ​​​​സ​​​​ഫ് വെ​​​​ള്ള​​​​മ​​​​റ്റം എ​​​​ന്നി​​​​വ​​​​ർ വി​​​​വി​​​​ധ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​യി​​​​ച്ചു.

സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ, പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജ​​​​യിം​​​​സ് കൊ​​​​ക്കാ​​​​വ​​​​യ​​​​ലി​​​​ൽ, കാ​​​​ർ​​​​പ്പ് കോ​-​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ടോം ​​​​ജോ​​​​സ​​​​ഫ് ച​​​​മ്പ​​​​ക്കു​​​​ളം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വൈ​​​​ദി​​​​ക​​​​രും അ​​​​ല്മാ​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ക​​​​മ്മീ​​​​ഷ​​​​ൻ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി സ​​​​ഭ​​​​ക​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ച് ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

വോ​ട്ടി​നു നോ​ട്ട്: ക​ള​ക്ട​ർ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

പാ​​​ല​​​ക്കാ​​​ട്: വോ​​​ട്ടി​​നു പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​നെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​യി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു സ​​​മ​​​ഗ്ര​ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​വും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, പ​​​ണം ല​​​ഭി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന വ​​​യോ​​​ധി​​​ക എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ മൊ​​​ഴി​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Kerala

വോ​ട്ടി​ന് നോ​ട്ട് ആ​രോ​പ​ണം; ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​ണം കൈ​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി. പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ൾ​പ്പ​ടെ​യാ​ണ് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി വ​യോ​ധി​ക​യ്ക്ക് പ​ണം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​ണം കൈ​മാ​റി​യ​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ പ​ണം ന​ൽ​കി​യ​ത് കൂ​ട്ട​ത്തി​ലു​ള്ള യു​വ​തി​യു​ടെ വ​ല്യ​മ്മ​യ്ക്കാ​ണെ​ന്നാ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ മ​റു​പ​ടി. വി​വാ​ദ​മാ​യ​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ അ​റി​യി​ല്ലെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പ​ണം കി​ട്ടി​യ​താ​യി ആ​ദ്യം സ്ഥീ​രീ​ക​രി​ച്ച വ​യോ​ധി​ക പി​ന്നീ​ട് അ​ത് തി​രു​ത്ത​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ശോ​ഭ സു​രേ​ന്ദ്ര​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു​വി​ട്ട വ​നി​ത​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ശോ​ഭ​യു​ടെ വാ​ദം.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. അ​ഞ്ച് ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ശ്യാം​രാ​ജ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. നി​തി​ന്‍റെ മ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി. ന​ട​പ​ടി നേ​രി​ട്ട ര​ണ്ട് അ​ധ്യാ​പ​ക​ര്‍​ക്ക് പു​റ​മെ ക​മ​ല്‍ എ​ന്ന ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​നും, ല​ത​യെ​ന്ന അ​ധ്യാ​പി​ക​യ്ക്കും മ​ര​ണ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് നി​തി​ന്‍ പി​താ​വ് ആ​രോ​പി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലേ​ക്ക് കെ​എ​സ്‍​യു - എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പ​സി​ന​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റി കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

Kerala

ശ്രീ​നാ​ദേ​വി​ക്കെ​തി​രാ​യ പ​രാ​തി: റി​പ്പോ​ർ​ട്ട് തേ​ടി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി​ കുഞ്ഞമ്മയ്ക്കെതിരായ പ​രാ​തി​യി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി. അ​ടൂ​ർ പോ​ലീ​സ് റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​റോ​ടാ​ണ് വി​വ​രം തേ​ടി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും കേ​സെ​ടു​ക്കു​ക. വ്യാ​ജ​രേ​ഖ ന​ൽ​കി മ​റ്റൊ​രാ​ളു​ടെ റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു ചേ​ർ​ത്തു​വെ​ന്നാ​ണ് പ​രാ​തി.

എ​ന്നാ​ൽ വ്യാ​ജ രേ​ഖ ച​മ​ച്ചു​വെ​ന്ന​ത് ത​ന്നെ ശ​രി​യ​ല്ലെ​ന്നും സി​പി​ഐ അം​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് ജ​യി​ച്ച​പ്പോ​ൾ ഇ​തേ വി​ലാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​ക​രി​ച്ചു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് സി​പി​ഐ​യു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണ്. കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് സി​പി​ഐ​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ശ്രീ​നാ​ദേ​വി കു​റ്റ​പ്പെ​ടു​ത്തി.

അ​ന്ന​ത്തെ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നാ​ണ് മ​ത്സ​രി​ക്കാ​നാ​യി ഇ​തേ അ​ഡ്ര​സി​ൽ റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ചേ​ർ​ത്ത​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ്കൂ​ൾ കാ​ലം മു​ത​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​രാ​തി ന​ൽ​കി​യ​വ​ർ ബ​ന്ധു​ക്ക​ളാ​ണ്. അ​വ​രു​ടെ സ​ഹോ​ദ​രി ത​ന്‍റെ ഒ​പ്പ​മു​ണ്ട്. അ​വ​ർ വ​സ്തു​വി​ൽ അ​വ​കാ​ശം എ​ഴു​തി ത​ന്നു. 

​രാ​തി​യു​മാ​യി പോ​യ സ​ഹോ​ദ​ര​ങ്ങ​ൾ ഇ​പ്പോ​ൾ സി​പി​ഐ​യു​ടെ കൈ​യി​ലെ ച​ട്ടു​ക​ങ്ങ​ളാ​ണ്. റേ​ഷ​ൻ കാ​ർ​ഡ് റ​ദ്ദാ​ക്കി​യ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് എ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശ്രീ​നാ​ദേ​വി വ്യ​ക്ത​മാ​ക്കി.

Kerala

ഗണേഷിനെതിരായ ആരോപണം: പോലീസിനെ ന്യായീകരിച്ച് റൂറൽ എസ്പിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരായ ആരോപണത്തിൽ ഇടപെടാതിരുന്നത് ന്യായീകരിച്ച് പൊലീസ്.

കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞുവെന്നും 20 മിനിറ്റിലേറെ വീട്ടിൽ നിരീക്ഷിച്ചുവെന്നും 112 ൽ വരുന്ന കോളുകളിൽ കേസെടുക്കാറില്ല എന്നുമാണ് കൊല്ലം റൂറൽ എസ്പി ഡിജിപിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.

മന്ത്രിയുടെ വസതിയിലെത്തിയ പോലീസുകാർ വെറും കാഴ്ചക്കാരായി മടങ്ങി എന്ന ആരോപണങ്ങൾ ശക്തമാക്കുന്നതിനിടയിൽ സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു..

Kerala

അങ്കമാലി അപകടം: പോലീസിന് വീഴ്ചയില്ലെന്നു ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്

കൊച്ചി: അങ്കമാലിയില്‍ ബികോം വിദ്യാര്‍ഥിനി ജാസ്‌ലിയ ജോണ്‍സന്‍റെ വാഹനപകടത്തില്‍ പ്രതി സിറിയക് പി. ജോര്‍ജിനെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചുവെന്നും പ്രതി രക്ഷപ്പെട്ടത് പോലീസിന്‍റെ കണ്ണുവെട്ടിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിയെ പിടികൂടാന്‍ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ അലംഭാവം കാണിച്ചുവെന്നും ജാസ്‌ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിലാണ് റൂറല്‍ എസ്പി കെ. സുദര്‍ശന്‍റെ നിര്‍ദേശപ്രകാരം ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്.

ഫെബ്രുവരി 28ന് ആയിരുന്നു പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങിയ ജാസ്‌ലിയയെ സിറിയക് ഇടിച്ചു തെറിപ്പിച്ചത്. സംഭവം നടന്ന് ഏഴാം ദിവസമാണ് സിറിയക്കിനെ വാഗമണ്ണില്‍ നിന്നും പോലീസ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ജാസ്‌ലിയയുടെ സുഹൃത്തുക്കളും മോണിംഗ് സ്റ്റാര്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ പ്രതിഷേധം നടത്തിയിരുന്നു.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടിന് ​എതി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും: വി​എ​ച്ച്പി

കൊ​​​​​ച്ചി: ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ വി​​​​​ശ്വ​​​​​ഹി​​​​​ന്ദു പ​​​​​രി​​​​​ഷ​​​​​ത്ത് (വി​​​​​എ​​​​​ച്ച്പി) രം​​​​ഗ​​​​ത്ത്. സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​​യ​​​​​മ​​​​ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​എ​​​​ച്ച്പി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ ബ​​​​​ജ​​​​​റം​​​​​ഗ് ലാ​​​​​ല്‍ ബാ​​​​​ഗ്ര കൊ​​​​​ച്ചി​​​​​യി​​​​​ൽ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.

രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​താ​​​​​ത്പ​​​​​ര്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​വി​​​​​രു​​​​​ദ്ധ​​​​​വും ക്രൈ​​​​​സ്ത​​​​​വ പ്രീ​​​​​ണ​​​​​ന​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണു ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​ലു​​​​​ള്ള​​​​​ത്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് അ​​​​​ടു​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ന്‍ റി​​​​​പ്പോ​​​​​ര്‍​ട്ട് സം​​​​​സ്ഥാ​​​​​ന ​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് വോ​​​​​ട്ടുബാ​​​​​ങ്ക് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ്. ഇ​​​​​തി​​​​​നെ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി വി​​​​​ശ്വ​​​​​ഹി​​​​​ന്ദു പ​​​​​രി​​​​​ഷ​​​​​ത്ത് നേ​​​​​രി​​​​​ടും.

ല​​​​​ത്തീ​​​​​ന്‍ ക​​​​​ത്തോ​​​​​ലി​​​​​ക്ക ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ ശി​​​​​പാ​​​​​ര്‍​ശ​​​​​യ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ജാ​​​​​തി സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ന​​​​​ല്‍​കാ​​​​​ന്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ​​​​തോ​​​​​തി​​​​​ല്‍ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ത്തി​​​​​നു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്നും ബ​​​​​ജ​​​​​റം​​​​​ഗ് ലാ​​​​​ല്‍ ബാ​​​​​ഗ്ര ആ​​​​​രോ​​​​​പി​​​​​ച്ചു.

Kerala

വി​ദ്യാ​ർ​ഥി​യെ വ​ള​ഞ്ഞി​ട്ട് ത​ല്ലി സ​ഹ​പാ​ഠി​ക​ൾ, ജു​വ​നൈ​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി പോ​ലീ​സ്

കൊ​ച്ചി: ചെ​റാ​യി​യി​ൽ 17 വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ളാ​യ നാ​ലം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചെ​റാ​യി ഗു​രു​കു​ലം ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച​യാ​ണ് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷി​നെ ചെ​റാ​യി യ​ക്ഷി​ത്ത​റ ഭാ​ഗ​ത്തു വ​ച്ച് സ​ഹ​പാ​ഠി​ക​ൾ മ​ർ​ദി​ച്ച​ത്. വി​ഘ്നേ​ഷി​ന്‍റെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​ന​മ്പം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി എ​റ​ണാ​കു​ളം ജു​വ​നൈ​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. മ​ർ​ദി​ച്ച നാ​ലു​പേ​രും പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​വ​രാ​യ​തി​നാ​ലാ​ണ് ജു​വ​നൈ​ൽ കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളു​മാ​യി കു​റ​ച്ച് ദി​വ​സം മു​മ്പ് പ​റ​വൂ​ർ വ​ച്ച് വി​ഘ്നേ​ഷ് വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

കേ​ര​ള​ത്തി​നു വ​യ​സാ​കു​ന്നു; മു​ൻ​ഗ​ണ​ന​ക​ൾ മാ​റ​ണമെന്ന് റി​സ​ർ​വ് ബാ​ങ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ഈ ​​​വ​​​ർ​​​ഷം 'വ​​​യ​​​സാ​​​യ' സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ റി​​​പ്പോ​​​ർ​​​ട്ട്. 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ആ​​​കു​​​മ്പോ​​​ഴാ​​​ണ് ഒ​​​രു സം​​​സ്ഥാ​​​നം വ​​​യ​​​സാ​​​യ ഗ​​​ണ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഇ​​​വ​​​രു​​​ടെ എ​​​ണ്ണം 10 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 15-ൽ ​​​താ​​​ഴെ വ​​​രെ ആ​​​കുമ്പോൾ ഇ​​​ട​​​ത്ത​​​രം ഗ​​​ണ​​​ത്തി​​​ലും 10-ൽ താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ൽ യു​​​വ​​​ത്വ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​വു​​​മാ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. കേ​​​ര​​​ളം 2021-ൽ ത​​​ന്നെ വ​​​യ​​​സാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം ത​​​മി​​​ഴ്നാ​​​ടി​​​നും വ​​​യ​​​സാ​​​കു​​​ക​​​യാ​​​ണ്.

വ​​​യ​​​സാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ധ​​​ന​​​കാ​​​ര്യ​​​ന​​​യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കും. നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വി​​​ഹി​​​ത​​​ത്തി​​​ലും ഇ​​​ടി​​​വു​​​ണ്ടാ​​​കും. അ​​​തു വ​​​ള​​​ർ​​​ച്ച​​​യി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തി​​​നു വ​​​യ​​​സാ​​​കു​​​ന്ന​​​തോ​​​ടെ സാമ്പ​​​ത്തി​​​ക ന​​​യ​​​ങ്ങ​​​ളി​​​ലെ മു​​​ൻ​​​ഗ​​​ണ​​​നാ ക്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ടി​​​വ​​​രും. ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം, പെ​​​ൻ​​​ഷ​​​ൻ, സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ക​​​യി​​​രു​​​ത്ത​​​ൽ വേ​​​ണ്ടിവ​​​രും. ഈ ​​​വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ സാ​​​മൂ​​​ഹ്യ മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​ല​​​വു​​​ക​​​ളി​​​ൽ 30 ശ​​​ത​​​മാ​​​നം വ​​​രെ പെ​​​ൻ​​​ഷ​​​നുവേ​​​ണ്ടി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്നു എ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്.

പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു വ​​​രും. ഇ​​​തു മൊ​​​ത്ത​​​ത്തി​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കു​​​റ​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കും. പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60ന് മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​യം മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു ത​​​യാ​​​റാ​​​കേ​​​ണ്ടിവ​​​രു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം 28 ആ​​​യി​​​രി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത് 37 ആ​​​ണ്. രാ​​​ജ്യ​​​ത്തെ ഉ​​​യ​​​ർ​​​ന്ന ശ​​​രാ​​​ശ​​​രി പ്രാ​​​യം കേ​​​ര​​​ളീ​​​യ​​​ർ​​​ക്കാ​​​ണ്. തൊ​​​ഴി​​​ൽ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ശ​​​ത​​​മാ​​​നം ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് രാ​​​ജ്യ​​​ത്ത് ഇ​​​പ്പോ​​​ൾ.

തൊ​​​ഴി​​​ൽ ചെ​​​യ്തു വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത ആ​​​ശ്രി​​​ത​​​രുടെ (കു​​​ട്ടി​​​ക​​​ളും പ്രാ​​​യ​​​മാ​​​യ​​​വ​​​രും)​​​ ശ​​​ത​​​മാ​​​നം രാ​​​ജ്യ​​​ത്ത് ശ​​​രാ​​​ശ​​​രി 17.6 ആ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ 30.1 ആ​​​ണ്. ജ​​​ന​​​ന​​​നി​​​ര​​​ക്കി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ശ​​​രാ​​​ശ​​​രി ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം വ​​​ർ​​​ധി​​​ച്ച​​​താ​​​ണ് ആ​​​ശ്രി​​​ത​​​രു​​​ടെ ശ​​​ത​​​മാ​​​നം ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണം.

District News

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​കം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

എ​ട​ത്വ: ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് പ്ര​തീ​ക്ഷ​യു​ടെ പ്ര​തീ​ക​മാ​യി​രു​ന്ന ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ര​ടെ അ​നാ​സ്ഥ മൂ​ലം അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​ക​മാ​യി അ​വ​ശേ​ഷി​ക്കു​ന്നെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​ന നേ​തൃ​യോ​ഗം.

സാ​മൂ​ഹി​ക സൂ​ചി​ക​യി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റെ മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ ഏ​റെ നി​ര്‍​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​നോ അ​തി​ലെ ശി​പാ​ര്‍​ശ​ക​ള്‍ സു​താ​ര്യ​മാ​യി ന​ട​പ്പാ​ക്കാ​നോ മു​ന്നോ​ട്ടു​വ​രാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ഷ്‌​ക്രി​യ സ​മീ​പ​ന​ത്തെ യോ​ഗം അ​പ​ല​പി​ച്ചു.

ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​നം എ​ന്ന പൊ​ള്ള​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു രാ​ഷ്ട്രീ​യ ല​ക്ഷ്യം നേ​ടു​ന്ന​തി​ന് ഭ​ര​ണ​നേ​തൃ​ത്വം ന​ട​ത്തി​യ ചു​വ​ടു​വ​യ്പാ​യി ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച ന​ട​പ​ടി​യെ യോ​ഗം വി​ല​യി​രു​ത്തി. ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് കാ​ര്യ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന ചു​മ​ത​ല​പ്പെ​ട്ട​വ​രു​ടെ പ്ര​സ്താ​വ​ന​ക​ള്‍ ഏ​റെ നി​രാ​ശാ​ജ​ന​ക​മെ​ന്നും കൂ​രി​രു​ട്ടി​ല്‍ ക​രി​വീ​ര​നെ ക​ണ്ട​തു​പോ​ലെ​യു​ള്ള അ​വ്യ​ക്ത​ത ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്നെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

സ​മു​ദാ​യ​ത്തെ രാ​ഷ്ട്രീ​യ ച​തു​രം​ഗ​ക്ക​ളി​യി​ല്‍ ക​രു​വാ​ക്കു​ന്ന ന​യ​സ​മീ​പ​നം ക്രൈ​സ്ത​വ​സ​മൂ​ഹം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ല്‍ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഫൊ​റോ​ന ത​ല സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് മാ​ത്യു, മീ​നു സോ​ബി, കെ.​ജെ. മാ​ത്യു, പി.​ജെ. ജോ​സ​ഫ്, വി.​ജെ. കു​ര്യ​ന്‍, റോ​യി വ​ര്‍​ഗീ​സ്, റൂ​ബി ജോ​സ​ഫ്, റ്റി.​എം. ലോ​ന​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ല​ക്ഷ്യ​മി​ട്ട​ത് വ​ൻ​ ക​വ​ർ​ച്ച​യ്ക്കെന്ന് എ​സ്ഐ​ടി; ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ട​ത് വ​ൻ​ ക​വ​ർ​ച്ച ന​ട​ത്താ​നാ​ണെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ എ​സ്ഐ​ടി. വ​ലി​യ രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്താ​നാ​യി പ​ങ്ക​ജ് പ​ണ്ടാ​രി​യും, ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ​ധ​നും സ്പോ​ണ്‍​സ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യും ആ​സൂ​ത്ര​ണം ന​ട​ത്തി​യെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഗോ​വ​ർ​ധ​ന്‍റെ ജാ​മ്യ​ഹ​ർ​ജി എ​തി​ർ​ത്ത് എ​സ്ഐ​ടി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​സൂ​ത്ര​ണ​ത്തെ കു​റി​ച്ച് പ​റ​യു​ന്ന​ത്. 2025 ഒ​ക്ടോ​ബ​റി​ൽ പ്ര​തി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ഹൈ​ക്കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഇ​തെ​ന്നും എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ശ​ബ​രി​മ​ല​യി​ലെ വ​ഴി​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​ണം അ​ക്കൗ​ണ്ടു​ക​ളി​ലേയ്​ക്ക് വ​ന്നി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​മാ​യ അ​ക്കൗ​ണ്ടു​ക​ളു​ണ്ട്. ഇത് കു​റ്റ​കൃ​ത്യം മ​റ​ച്ചു​വയ്​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. ന​ട​ന്ന​ത് വ​ൻ കൊ​ള്ള​യാ​ണെന്നും റിപ്പാർട്ടിൽ പറയുന്നു. 

പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ വൻ ആ​സൂ​ത്ര​ണം ന​ട​ത്തി​യെ​ന്നും എ​സ്ഐ​ടി പ​റ​യു​ന്നു. കൊ​ള്ള​യു​ടെ വ്യാ​പ്തി അ​റി​യാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം വ​ര​ണ​മെ​ന്നും അ​തു​വ​രെ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

Kerala

ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ൾ 12ന​കം ചെ​ല​വുക​ണ​ക്ക് സ​മ​ർ​പ്പി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​മാ​​​സം 12ന​​​കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചെ​​​ല​​​വുക​​​ണ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് തെര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം ക​​​ണ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​രെ അം​​​ഗ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നും, ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നും അ​​​യോ​​​ഗ്യ​​​രാ​​​ക്കു​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​മ്മീ​​ഷ​​ണ​​​​ർ അ​​​റി​​​യി​​​ച്ചു. 2025 ലെ ​​​ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 1199 ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 23,573 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി ആ​​​കെ 75627 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​ത്.

പ​​​ത്രി​​​കാ​​​ സ​​​മ​​​ർ​​​പ്പ​​​ണം മു​​​ത​​​ൽ വോ​​​ട്ടെ​​​ണ്ണ​​​ൽ വ​​​രെ ന​​​ട​​​ത്തി​​​യ ചെ​​​ല​​​വുക​​​ണ​​​ക്കാ​​​ണ് ന​​​ൽ​​​കേ​​​ണ്ട​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചെ​​​ല​​​വുക​​​ണ​​​ക്ക് അ​​​ത​​​ത് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്ക് നേ​​​രി​​​ട്ടും ന​​​ൽ​​​കാം. നി​​​ശ്ചി​​​ത ഫോ​​​റ​​​ത്തി​​​ൽ ന​​​ൽ​​​കു​​​ന്ന ചെ​​​ല​​​വുക​​​ണ​​​ക്കി​​​നൊ​​​പ്പം വൗ​​​ച്ച​​​റു​​​ക​​​ളു​​​ടെ​​​യും ബി​​​ല്ലു​​​ക​​​ളു​​​ടെ​​​യും പ​​​ക​​​ർ​​​പ്പു​​​ക​​​ളും ന​​​ൽ​​​ക​​​ണം.

മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും ബി​​​ല്ലു​​​ക​​​ളും സ​​​ഹി​​​തം യ​​​ഥാ​​​സ​​​മ​​​യം ചെ​​​ല​​​വുക​​​ണ​​​ക്ക് നേ​​​രി​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്ന ചി​​​ല സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ളെത്തു​​​ട​​​ർ​​​ന്നാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

https://www.sec.kerala.gov.in/login എ​​​ന്ന ലി​​​ങ്കി​​​ൽ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്ത് വേ​​​ണം ഓ​​​ണ്‍​ലൈ​​​നാ​​​യി ക​​​ണ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ.
മാ​​​ർ​​​ഗ​​​നി​​​ർ​​​ദേശ​​​ങ്ങ​​​ളും, വി​​​ശ​​​ദ​​​മാ​​​യ വീ​​​ഡി​​​യോ ട്യൂ​​​ട്ടോ​​​റി​​​യ​​​ലും ലി​​​ങ്കി​​​ൽ ല​​​ഭി​​​ക്കും.

Kerala

അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു; റി​പ്പോ​ർ​ട്ട് തേ​ടി ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ന​വ​ജാ​ത ശി​ശു​മ​രി​ച്ചു. ഷോ​ള​യൂ​ർ സ്വ​ർ​ണ​പി​രി​വി​ൽ സു​മി​ത്ര​യു​ടെ മ​ക​നാ​ണ് മ​രി​ച്ച​ത്. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സു​മി​ത്ര ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ വ​ച്ച് പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ അ​ട്ട​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ഴേ​ക്കും കു​ഞ്ഞ് മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഐ​സി​ഡി​എ​സ് എ​ന്നി​വ​രോ​ടാ​ണ് ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട്‌ തേ​ടി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നും നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

സു​മി​ത്ര​യു​ടെ ആ​റാ​മ​ത്തെ പ്ര​സ​വ​മാ​യി​രു​ന്നു ഇ​ത്. ഇ​തു​വ​രെ ന​ട​ന്ന പ്ര​സ​വ​ങ്ങ​ളി​ലെ​ല്ലാം കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ മാ​ർ​ച്ചി​ലാ​യി​രു​ന്നു പ്ര​സ​വം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ആ​റു​മാ​സ​മാ​യ​പ്പോ​ൾ പ്ര​സ​വം ന​ട​ന്നു, കു​ഞ്ഞ് മ​രി​ച്ചു. യു​വ​തി​യെ കോ​ട്ട​ത്ത​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ശി​വ​പ്രി​യ​യു​ടെ മ​ര​ണം; വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​ന് എ​ത്തി​യ യു​വ​തി ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് നി​ന്നു​ള്ള വി​ദ​ഗ്ധ​ർ ആ​യി​രി​ക്കും പ​രാ​തി അ​ന്വേ​ഷി​ക്കു​ക.

ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, ഇ​ൻ​ഫ​ക്ഷ​ൻ ഡി​സീ​സ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​മാ​രെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തും. ഡെ​ർ​മ​റ്റോ​ള​ജി വി​ദ​ഗ്ധ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​കും. പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം എ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ഞാ​യ​റാ​ഴ്ച​യാ​ണ് 26 കാ​രി​യാ​യ ക​രി​യ്ക്ക​കം സ്വ​ദേ​ശി ശി​വ​പ്രി​യ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 22 നാ​യി​രു​ന്നു ശി​വ​പ്രി​യ​യു​ടെ പ്ര​സ​വം. അ​വി​ടെ നി​ന്നാ​ണ് അ​ണു​ബാ​ധ ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി.

തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ പി​ഴ​വ് ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത നാ​ണ​ക്കേ​ട് ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്,വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ശി​വ​പ്രി​യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

Kerala

വേ​ണു​വി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ കൊ​ല്ലം സ്വ​ദേ​ശി വേ​ണു മ​രി​ച്ചെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ, അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഇ​ന്ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും. ജോ​യി​ന്‍റ് ഡി​എം​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള ചി​കി​ത്സ വേ​ണു​വി​ന് ന​ൽ​കി​യെ​ന്ന് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്‍​പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. കേ​സ് ഷീ​റ്റി​ലും ചി​കി​ത്സ സം​ബ​ന്ധി​ച്ച് പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

അ​തേ​സ​മ​യം വേ​ണു​വി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം സം​ബ​ന്ധി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​തി​നാ​യി വേ​ണു​വി​ന്‍റെ ഭാ​ര്യ സി​ന്ധു​വി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടും.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​ഠി​ച്ച​തി​നു​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും എ​ന്നാ​ണ് ഡി​എം​ഇ​യു​ടെ നി​ല​പാ​ട്. ഇ​തു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്ക് അ​ന്തി​മ റി​പ്പോ​ർ​ട്ട് കൈ​മാ​റു​ക.

 

Latest News

Corehub Up