Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DMO

ദീ​പ​ലേ​ഖ​യു​ടെ മ​ര​ണം: ഡി​എം​ഒ​യ്ക്കെ​തി​രേ ബ​ന്ധു​ക്ക​ൾ

ക​ണ്ണൂ​ർ: സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡി​എം​ഒ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ. ചൊ​ക്ലി എ​ഫ്എ​ച്ച്സി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വ​ട​ക​ര മേ​പ്പ​യി​ൽ സ്വ​ദേ​ശി​നി ദീ​പ​ലേ​ഖ (51) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കെ​തി​രെ പ​രാ​തി​യു​യ​രു​ന്ന​ത്.

ദീ​പ​ലേ​ഖ​യു​ടെ ശാ​രീ​രി​കാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ബോ​ധ​പൂ​ർ​വം സ്ഥ​ലം​മാ​റ്റു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും എ​ൻ​ജി​ഒ യൂ​ണി​യ​നും ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കും.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്നു​മാ​സം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദീ​പ​ലേ​ഖ അ​ടു​ത്തി​ടെ​യാ​ണ് അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.‌‌ പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷ​മു​ള്ള സ്ഥ​ലം​മാ​റ്റ​ത്തി​നു​ള്ള ക​ര​ടു പ​ട്ടി​ക​യി​ൽ ദീ​പ​ലേ​ഖ​യു​മു​ണ്ടാ​യി​രു​ന്നു. മ​ട്ട​ന്നൂ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കാ​യി​രു​ന്നു മാ​റ്റം. എ​ന്നാ​ൽ, ആ​രോ​ഗ്യ​പ്ര​ശ്നം പ​രി​ഗ​ണി​ച്ച് ചൊ​ക്ലി​യി​ൽ ത​ന്നെ തു​ട​രാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പി​ണ​റാ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. ‌

സ്ഥ​ലംമാ​റ്റ​ത്തി​ൽ ദീ​പ​ലേ​ഖ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സ്ഥ​ലം​മാ​റ്റ​ത്തി​നു​ള്ള മ​നോ​വി​ഷ​മ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ തിങ്കളാഴ്ച ക​ണ്ണൂ​ർ ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദീ​പ​ലേ​ഖ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ചൊ​ക്ലി​യി​ലെ ക്ലി​നി​ക്കി​ലും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ചൊക്ലി എ​ഫ്എ​ച്ച്സിയി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വ​ട​ക​ര മേ​പ്പ​യി​ലെ ഐ​പി​എം അ​ക്കാ​ദ​മി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലെ​ത്തി​ച്ച് 12മു​ത​ൽ 1.30 വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്‌​ക്കും. തു​ട​ർ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

​നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും ന​ട​നു​മാ​യ സു​രേ​ഷ് ബാ​ബു ശ്രീ​സ്ഥ​യു​ടെ ഭാ​ര്യ​യാ​ണ്. രാ​ഘ​വ​ൻ-​ഡ​യാ​ന പേ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​മ​ലു എ​സ്. ല​ക്ഷ്മി മ​ക​ളാ​ണ്.

Latest News

Corehub Up