x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി: 'സ്ത്രീവിരുദ്ധ പരാമര്‍ശം പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല'

തിരുവനന്തപുരം ബ്യൂറോ
Published: September 2, 2026 11:44 AM IST | Updated: September 2, 2026 04:38 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)

തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല അദ്ദേഹത്തിന്‍റെ പരാമര്‍ശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാലാവധി അവസാനിക്കാറായ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ അധ്യാപകരുടെ 18 റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ആറ് മാസക്കാലത്തേക്ക് കൂടി മന്ത്രിസഭായോഗം നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് പുതിയ കോടതികള്‍ ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ കോടതികളിലെ ജീവനക്കാരുടെ എണ്ണം എട്ടില്‍ നിന്നും പതിനൊന്നാക്കും.

ചേന്തിയിലെ പരിപാടി പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ താന്‍ ഉപേക്ഷിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ പങ്കെടുക്കുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. തന്നെ ആരും തടഞ്ഞില്ല. അനില്‍ മോശമായി പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപരാഷ്ട്രപതിയും ഗവര്‍ണറും പങ്കെടുത്ത പരിപാടിയിലെ വന്ദേമാതര ഗാന ആലാപനം കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags : ChiefMinister VDSatheesan Kanthapuram Remarks

Recent News

Corehub Up