x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം, രോ​ഗ​പ്ര​തി​രോ​ധം: കേ​ര​ള​ത്തി​നാ​യി അ​ഞ്ചു വി​ള​യി​ന​ങ്ങ​ൾ

വെബ് ഡെസ്ക്
Published: July 11, 2026 03:21 AM IST | Updated: July 11, 2026 03:21 AM IST

പ്രതീകാത്മക ചിത്രം

തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ല​​​വ​​​സ്ഥ​​​യ്ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ അ​​​ഞ്ചു വി​​​ള​​​യി​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല. കെ.എ​​​യു. തേ​​​ജ​​​സ്വി​​​നി - മു​​​ള​​​ക്, കെ.​​​എ​​​യു. മേ​​​ധ - ബ്ര​​​ഹ്മി, കെ.​​​എ​​​യു. സൗ​​​ഗ​​​ന്ധി​​​ക - രാ​​​മ​​​ച്ചം, കെ.​​​എ​​​യു. കൊ​​​ച്ചി​​​ൻ പ്രൈ​​​ഡ്- ഇ​​​ഞ്ചി, കെ.​​​എ​​​യു ഗോ​​​ൾ​​​ഡ​​​ൻ ഫിം​​​ഗ​​​ർ - മ​​​ഞ്ഞ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു പു​​​തി​​​യ വി​​​ള​​​യി​​​ന​​​ങ്ങ​​​ൾ. വെ​​​ള്ളാ​​​യ​​​ണി കാ​​​ർ​​​ഷി​​​ക കോ​​​ള​​​ജി​​​ലെ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ശാ​​​ര​​​ദ​​​യാ​​​ണു തേ​​​ജ​​​സ്വി​​​നി​​​യെ​​​ന്ന മു​​​ള​​​കി​​​നം വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

കു​​​റ്റി​​​ച്ചെ​​​ടി​​​യാ​​​യി വ​​​ള​​​രു​​​ന്ന​​​തും കൂ​​​ടു​​​ത​​​ൽ നീ​​​ള​​​വും തൂ​​​ക്ക​​​വും വി​​​ള​​​വും ന​​​ൽ​​​കു​​​ന്ന മു​​​ള​​​ക് കേ​​​ര​​​ള​​​ത്തി​​​നു യോ​​​ജി​​​ച്ച​​​താ​​​ണ്. ഹെ​​​ക്ട​​​റി​​​നു ശ​​​രാ​​​ശ​​​രി 32.50 ട​​​ണ്‍ വി​​​ള​​​വു ല​​​ഭി​​​ക്കും. വൈ​​​റ​​​സ് രോ​​​ഗം, വാ​​​ട്ട​​​രോ​​​ഗം എ​​​ന്നി​​​വ​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കും. ഓ​​​ട​​​ക്കാ​​​ലി സു​​​ഗ​​​ന്ധ​​​വി​​​ള ഔ​​​ഷ​​​ധ​​​സ​​​സ്യ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്രം മേ​​​ധാ​​​വി​​​യും പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​ആ​​​ൻ​​​സി ജോ​​​സ​​​ഫ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ബ്ര​​​ഹ്മി ഇ​​​ന​​​മാ​​​ണു മേ​​​ധ. മി​​​ക​​​ച്ച ഉ​​​ത്പാ​​​ദ​​​നം, ഉ​​​യ​​​ർ​​​ന്ന ബാ​​​ക്കോ​​​സൈ​​​ഡ് അ​​​ള​​​വ് എ​​​ന്നി​​​വ​​​യു​​​ണ്ട്.

ഹെ​​​ക്ട​​​റി​​​നു 36 ട​​​ണ്‍​വ​​​രെ വി​​​ള​​​വും ഉ​​​ണ​​​ക്കി​​​യാ​​​ൽ ആ​​​റു ട​​​ണ്‍ വി​​​ള​​​വും ല​​​ഭി​​​ക്കും. ഡോ. ​​​ആ​​​ൻ​​​സി ജോ​​​സ​​​ഫ് വി​​​ക​​​സി​​​പ്പി​​​ച്ച രാ​​​മ​​​ച്ചം ഇ​​​ന​​​മാ​​​ണു സൗ​​​ഗ​​​ന്ധി​​​ക. ഉ​​​യ​​​ർ​​​ന്ന അ​​​ള​​​വി​​​ൽ എ​​​സ​​​ൻ​​​ഷ്യ​​​ൽ ഓ​​​യി​​​ൽ (1.4 ശ​​​ത​​​മാ​​​നം), മി​​​ക​​​ച്ച വ​​​ള​​​ർ​​​ച്ച, കൂ​​​ടു​​​ത​​​ൽ തൈ​​​ക​​​ൾ പൊ​​​ട്ടാ​​​നു​​​ള്ള ശേ​​​ഷി, വേ​​​രു​​​ത്പാ​​​ദ​​​നം, എ​​​ണ്ണ​​​യു​​​ടെ അ​​​ള​​​വ് എ​​​ന്നി​​​യു​​​ണ്ട്. കു​​​റ​​​ഞ്ഞ അ​​​ള​​​വി​​​ൽ വ​​​ള​​​രെ വൈ​​​കി പൂ​​​ക്കു​​​ന്ന​​​താ​​​ണു മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത. ഹെ​​​ക്ട​​​റി​​​ന് 6.1 - 7.8 ട​​​ണ്‍ വ​​​രെ ഉ​​​ണ​​​ക്ക​​​വേ​​​ര് വി​​​ള​​​വാ​​​യി ല​​​ഭി​​​ക്കു​​​ന്നു.

വെ​​​ള്ളാ​​​നി​​​ക്ക​​​ര കാ​​​ർ​​​ഷി​​​ക കോ​​​ള​​​ജി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റാ​​​യ ഡോ. ​​​നാ​​​യ​​​ർ സു​​​നി​​​ൽ അ​​​പ്പു​​​ക്കു​​​ട്ട​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച ഇ​​​ഞ്ചി​​​ ഇ​​​ന​​​മാ​​​ണ് കൊ​​​ച്ചി​​​ൻ പ്രൈ​​​ഡ്. ഉ​​​യ​​​ർ​​​ന്ന അ​​​ള​​​വി​​​ൽ സി​​​ൻ​​​ജി​​​ബെ​​​റി​​​ൻ, അ​​​ന്ന​​​ജം, മി​​​ക​​​ച്ച വി​​​ള​​​വ് എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം കൊ​​​ച്ചി​​​ൻ ഇ​​​ഞ്ചി​​​യു​​​ടെ ത​​​ന​​​താ​​​യ എ​​​രി​​​വും മ​​​ണ​​​വും ഇ​​​തി​​​നു​​​ണ്ട്. വി​​​ള​​​യു​​​ടെ കാ​​​ല​​​യ​​​ള​​​വ് 240-245 ദി​​​വ​​​സ​​​ങ്ങ​​​ളാ​​​ണ്. റൈ​​​സോം റോ​​​ട്ട് എ​​​ന്ന രോ​​​ഗ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്നു. തെ​​​ങ്ങി​​​ൻ​​​തോ​​​പ്പു​​​ക​​​ളി​​​ൽ ത​​​നി​​​വി​​​ള​​​യാ​​​യോ ഇ​​​ട​​​വി​​​ള​​​യാ​​​യോ വ​​​ള​​​ർ​​​ത്താം.

മി​​​ക​​​ച്ച ഗു​​​ണ​​​മേ​​ന്മ​​​യു​​​ള്ള​​​തും വി​​​പ​​​ണി​​​യി​​​ൽ ന​​​ല്ല സ്വീ​​​കാ​​​ര്യ​​​ത​​​യു​​​ള്ള​​​തു​​​മാ​​​യ വ​​​ലി​​​യ ഇ​​​ഞ്ചി​​​ക​​​ളാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ശ​​​രാ​​​ശ​​​രി വി​​​ള​​​വ് ഹെ​​​ക്ട​​​റി​​​ന് 36.3 ട​​​ണ്‍ ആ​​​ണ്. ചു​​​ക്ക് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽ കൃ​​​ഷി ചെ​​​യ്യാ​​​ൻ അ​​​നു​​​യോ​​​ജ്യം. ഇ​​​ദ്ദേ​​​ഹം ത​​​ന്നെ വി​​​ക​​​സി​​​പ്പി​​​ച്ച ഗോ​​​ൾ​​​ഡ​​​ൻ ഫിം​​​ഗ​​​ർ മ​​​ഞ്ഞ​​​ൾ ഇ​​​നം ഉ​​​യ​​​ർ​​​ന്ന കു​​​ർ​​​ക്കു​​​മി​​​ൻ (8.65 ശ​​​ത​​​മാ​​​നം) അ​​​ട​​​ങ്ങി​​​യ ത​​​ന​​​ത് ആ​​​ല​​​പ്പി ഫിം​​​ഗ​​​ർ മ​​​ഞ്ഞ​​​ളാ​​​ണ്.

ഇ​​​തി​​​ന് ഉ​​​യ​​​ർ​​​ന്ന വി​​​ള​​​വും ഉ​​​ള്ളി​​​ൽ ന​​​ല്ല ക​​​ടും ഓ​​​റ​​​ഞ്ച് നി​​​റ​​​വു​​​മു​​​ണ്ട്. വി​​​ള കാ​​​ലം 240-250 ദി​​​വ​​​സ​​​ങ്ങ​​​ളാ​​​ണ്. ക​​​യ​​​റ്റു​​​മ​​​തി​​​ക്ക് അ​​​നു​​​യോ​​​ജ്യം. ഹെ​​​ക്ട​​​റി​​​ന് ശ​​​രാ​​​ശ​​​രി 39-42 ട​​​ണ്‍ പ​​​ച്ച​​​മ​​​ഞ്ഞ​​​ൾ വി​​​ള​​​വാ​​​യി ല​​​ഭി​​​ക്കും. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ കൃ​​​ഷി​​​ക്ക​​​നു​​​യോ​​​ജ്യം. കാ​​​ർ​​​ഷി​​​ക ഉ​​​ത്പാ​​​ദ​​​ന ക​​​മ്മീ​​​ഷ​​​ണ​​​റും കൃ​​​ഷി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ടി​​​ങ്കു ബി​​​സ്വാ​​​ളി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ക​​​മ്മി​​​റ്റി​​​യാ​​​ണു പു​​​തി​​​യ ഇ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up