x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലാ​സ് സ​മ​യ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ പ്ര​സം​ഗം പ്ര​ദ​ർ​ശി​പ്പി​ച്ചു; ത​മി​ഴ്നാ​ട്ടി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ 

വെബ് ഡെസ്ക്
Published: July 11, 2026 04:33 AM IST | Updated: July 11, 2026 04:33 AM IST

ക​രു​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ മി​ഡി​ൽ സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌യുടെ പൊതുപരിപാടി തത്സമയ സംപ്രേഷണം ചെയ്തപ്പോൾ

ക​രു​ർ: സ്കൂ​ളി​ലെ ക്ലാ​സ് സ​മ​യ​ത്ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം വി​ദ്യാ​ർ​ത്ഥി​ക​ളെ കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​രു​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ മി​ഡി​ൽ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്. മ​ല്ലി​ക​യെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ്കൂ​ളി​ലെ പ്രൊ​ജ​ക്ട​റി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം കാ​ണു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യും, പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഇ​ത് ന​ട​ന്ന​തെ​ന്നും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജ് മോ​ഹ​ൻ വ്യ​ക്ത​മാ​ക്കി.

"വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​നു​ള്ള വേ​ദി​ക​ള​ല്ല. അ​വ അ​റി​വ് പ​ക​രു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ണ്. സ്കൂ​ളു​ക​ളി​ൽ രാ​ഷ്ട്രീ​യം അ​നു​വ​ദി​ക്കി​ല്ല," മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ ലം​ഘി​ച്ച​തു​മാ​ണ് സ​സ്പെ​ൻ​ഷ​ന് കാ​ര​ണ​മാ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ഒ​ഴി​കെ​യു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യോ സ്വ​കാ​ര്യ സം​ഘ​ട​ന​ക​ളു​ടെ​യോ പ​രി​പാ​ടി​ക​ൾ സ്കൂ​ൾ ക്യാ​മ്പ​സി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ർ​ശ​ന നി​ർ​ഗ​ദേ​ശം ന​ൽ​കി.  

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up