x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ളു​മാ​റി യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: July 11, 2026 04:39 AM IST | Updated: July 11, 2026 04:39 AM IST

പ്രതീകാത്മക ചിത്രം

ബ​ദി​യ​ഡു​ക്ക: മോ​ഷ​ണ​ക്കേ​സ് ആ​രോ​പി​ച്ച് യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ബ​ദി​യ​ഡു​ക്ക ഏ​ത്ത​ടു​ക്ക സ്വ​ദേ​ശി അ​ജി​ത്കു​മാ​റി​നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്. ജൂ​ലൈ ര​ണ്ടി​ന് ഏ​ത്ത​ടു​ക്ക​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഗോ​ഡൗ​ണി​ല്‍​നി​ന്ന് അ​ട​യ്ക്ക മോ​ഷ​ണം പോ​യി​രു​ന്നു.

സി​സി​ടി​വി​യി​ൽ മു​ഖ​സാ​ദൃ​ശ്യം ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ് ജൂ​ലൈ എ​ട്ടി​നു രാ​ത്രി ഏ​ഴി​ന് അ​ജി​ത്കു​മാ​റി​നെ വീ​ട്ടി​ല്‍​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​കാ​ര്യ കാ​റി​ലാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. മ​ഫ്തി​യി​ല്‍ എ​ത്തി​യ പോ​ലീ​സു​കാ​ര്‍ കാ​റി​ല്‍​വ​ച്ചും സ്റ്റേ​ഷ​നി​ല്‍​വ​ച്ചും മ​ര്‍​ദി​ച്ചു. കു​രു​മു​ള​ക് സ്‌​പ്രേ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​ഷ​ണ​ക്കു​റ്റം ഏ​റ്റെ​ടു​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ച​താ​യും അ​ജി​ത് പ​റ​യു​ന്നു. അ​തി​നി​ടെ മോ​ഷ​ണ​ക്കേ​സി​ല്‍ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

അ​ജി​ത് ഇ​പ്പോ​ള്‍ ചെ​ങ്ക​ള​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ താ​നി​പ്പോ​ള്‍ ക​ള്ള​നാ​ണെ​ന്നും പോ​ലീ​സി​നെ​തി​രേ പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ജി​ത് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും മ​ര്‍​ദി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash police

Recent News

Corehub Up