x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20: മൈ​ലേ​ജ് മൂ​ന്നു മു​ത​ൽ അഞ്ച് ശതമാനം വ​രെ കു​റ​ഞ്ഞേ​ക്കാ​മെ​ന്നു കേ​ന്ദ്രം

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ൻ
Published: July 11, 2026 02:44 AM IST | Updated: July 11, 2026 02:44 AM IST

പെ​​​​​ട്രോ​​​​​ൾ (ഇ20 )

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​രു​​​​​പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം എ​​​​​ഥ​​​​​നോ​​​​​ള്‍ ക​​​​​ല​​​​​ര്‍​ത്തി​​​​​യ പെ​​​​​ട്രോ​​​​​ൾ (ഇ20 ) ​​​​​ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മൂലം ചി​​​​​ല വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മൂ​​​​​ന്നു മു​​​​​ത​​​​​ൽ അ​​​​​ഞ്ചു ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ മൈ​​​​​ലേ​​​​​ജ് കു​​​​​റ​​​​​ഞ്ഞേ​​​​​ക്കാ​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര പെ​​​​​ട്രോ​​​​​ളി​​​​​യം മ​​​​​ന്ത്രാ​​​​​ല​​​​​യം. എ​​​​​ന്നാ​​​​​ൽ മൈ​​​​​ലേ​​​​​ജ് ഒ​​​​​രു ഘ​​​​​ട​​​​​കം മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നും ഇ20 ​​​​​ഇ​​​​​ന്ധ​​​​​നം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ ക്ഷ​​​​​മ​​​​​ത കൂ​​​​​ടു​​​​​മെ​​​​​ന്നും മ​​​​​ന്ത്രാ​​​​​ല​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഇ20 ​​​​​ഇ​​​​​ന്ധ​​​​​നം വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ ഉ​​​​​യ​​​​​ർ​​​​​ന്ന ഒ​​​​​ക്‌​​​​​ടേ​​​​​ൻ റേ​​​​​റ്റിം​​​​​ഗ്, മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട പി​​​​​ക്ക​​​​​പ്പ്, സു​​​​​ഗ​​​​​മ​​​​​മാ​​​​​യ വേ​​​​​ഗ​​​​​വ​​​​​ർ​​​​​ധ​​​​​ന, മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട എ‍​ൻ​​​​​ജി​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം എ​​​​​ന്നി​​​​​വ​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ഇ20 ​​​​​ഇ​​​​​ന്ധ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​തി​​​​​വാ​​​​​യി ഉ​​​​​യ​​​​​രു​​​​​ന്ന ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കേ​​​​​ന്ദ്ര പെ​​​​​ട്രോ​​​​​ളി​​​​​യം മ​​​​​ന്ത്രാ​​​​​ല​​​​​യം വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ20 ​​​​​ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​രു​​​​​മ്പോ​​​​​ഴാ​​​​​ണ് ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ​​​​​ക്കു കേ​​​​​ന്ദ്രം മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. കാ​​​​​ർ​​​​​ബ​​​​​ൺ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം ഏ​​​​​ക​​​​​ദേ​​​​​ശം 40 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​കൂ​​​​​ടി ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ഇ10, ​​​​​ശു​​​​​ദ്ധ​​​​​മാ​​​​​യ പെ​​​​​ട്രോ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യേ​​​​​ക്കാ​​​​​ൾ ഇ20 ​​​​​ഇ​​​​​ന്ധ​​​​​നം കൂ​​​​​ടു​​​​​ത​​​​​ൽ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലു​​​​​മു​​​​​ള്ള​​​​​താ​​​​​ണ്.

നി​​​​​ല​​​​​വി​​​​​ൽ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല ബാ​​​​​ര​​​​​ലി​​​​​ന് 70 ഡോ​​​​​ള​​​​​റി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ശു​​​​​ദ്ധ​​​​​മാ​​​​​യ പെ​​​​​ട്രോ​​​​​ളിനേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ ചെ​​​​​ല​​​​​വാ​​​​​ണ് ഇ20 ​​​​​പെ​​​​​ട്രോ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ. എ​​​​​ന്നാ​​​​​ൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ഒ​​​​​രു ബാ​​​​​ര​​​​​ലി​​​​​ന് 120-130 ഡോ​​​​​ള​​​​​റി​​​​​ലേ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്നാ​​​​​ൽ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​മ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ൾ വി​​​​​പ​​​​​രീ​​​​​ത​​​​​മാ​​​​​കു​​​ക​​​യും എ​​​​​ഥ​​​​​നോ​​​​​ൾ വി​​​​​ല കു​​​​​റ‌​​​​​യു​​​​​ക​​​യും ചെ​​​യ്യും.

 

Tags : E20 Mileage reduced Centre petroleumministry

Recent News

Corehub Up