x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഷ്മീ​ർ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ​ക്കെ​തി​രേ കു​റ്റ​പ​ത്രം

വെബ് ഡെസ്ക്
Published: July 11, 2026 07:13 AM IST | Updated: July 11, 2026 07:13 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ മൂ​ന്നു​പ​തി​റ്റാ​ണ്ട് മു​ന്പ് ന​ട​ന്ന ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ​ക്കെ​തി​രേ എ​ൻ​ഐ​എ കു​റ്റ​പ​ത്രം. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​ൻ ഹി​ലാ​ൽ അ​ഹ​മ്മ​ദ് ബെ​യ്ഗി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ 1996 ജു​ലൈ 17നു ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​ന്ന ജ​ന​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളാ​യ ഷ​ബീ​ർ അ​ഹ​മ്മ​ദ് ഷാ, ​സ​യ്യി​ദ് അ​ലി ഷാ ​ഗി​ലാ​നി, ജ​മ്മു​കാ​ഷ്മീ​ർ മ​ന്ത്രി സ​ജ്ജാ​ദ് ലോ​ണി​ന്‍റെ പി​താ​വ് അ​ബ്ദു​ൾ ഗ​നി ലോ​ൺ, മു​ഹ​മ്മ​ദ് യാ​ക്കൂ​ബ്, ജാ​വേ​ദ് അ​ഹ​മ്മ​ദ് മി​ർ, ഷ​ക്കീ​ർ അ​ഹ​മ്മ​ദ് ബ​ക്ഷി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു കു​റ്റ​പ​ത്രം. സം​ഘ​ർ​ഷ​ത്തി​നാ​യി ആ​റു പ്ര​തി​ക​ളും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Tags : Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up