x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടെ ആ​റു പേ​രെ കൊ​ല​പ്പെ​ടു​ത്തി; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി ഒ​ളി​വി​ൽ

വെബ് ഡെസ്ക്
Published: July 11, 2026 11:27 AM IST | Updated: July 11, 2026 11:53 AM IST

രാ​ജ്കു​മാ​ർ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ രം​ഗാ​റെ​ഡ്ഡി ജി​ല്ല​യി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പീ​ഡ​ന​ക്കേ​സ് പ്ര​തി ഭാ​ര്യ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ 17-കാ​രി​യെ​യും അ​മ്മ​യെ​യും മു​ത്ത​ശി​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ രാ​ജ്കു​മാ​ർ (35) എ​ന്ന യു​വാ​വി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​ ഷാ​ബാ​ദി​ലെ വീ​ട്ടി​ൽ വ​ച്ച് രാ​ജ്കു​മാ​ർ ആ​ദ്യം ഭാ​ര്യ പാ​ർ​വ്വ​തി സ​രി​ത​യെ​യും (30), മ​ക്ക​ളാ​യ നാ​ല് വ​യ​സു​കാ​ര​നെ​യും 18 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും കൊ​ല​പ്പെ​ടു​ത്തി.

ഇ​തി​നു​ശേ​ഷം ആ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗ്രാ​മ​ത്തി​ലേ​ക്ക് പോ​യി, ത​നി​ക്കെ​തി​രെ പോ​ക്‌​സോ കേ​സ് ന​ൽ​കി​യ 17 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും അ​വ​രു​ടെ അ​മ്മ​യെ​യും മു​ത്ത​ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജ്കു​മാ​ർ അ​യാ​ളു​ടെ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച ശേ​ഷ​മാ​ണ് ഒ​ളി​വി​ൽ പോ​യ​ത്.

മെ​യ് 16-നാ​ണ് 17-കാ​രി​യാ​യ പെ​ൺ​കു​ട്ടി രാ​ജ്കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ​ക്ക് സം​ഭ​വ​ത്തി​ന് 10 ദി​വ​സം മു​മ്പാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക്കാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ങ്ങ​ളി​ൽ ഫോ​റ​ൻ​സി​ക് സം​ഘ​മെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Deepika Crime Police

Recent News

Corehub Up