x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇ.പി. ജയരാജൻ

വെബ് ഡെസ്ക്
Published: July 11, 2026 01:13 PM IST | Updated: July 11, 2026 01:13 PM IST

കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ.

ഡൽഹിയിൽ നടക്കുന്ന യോ​ഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ തന്നെ തുടരുകയാണ് ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ മൂലം പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് ഇ.പി അറിയിച്ചതെന്നാണ് വിവരം.

നിലവിൽ കേന്ദ്ര കമ്മിറ്റിയോ​ഗം ഡൽഹിയിൽ പുരോ​ഗമിക്കുകയാണ്. യോ​ഗത്തിൽ പങ്കെടുക്കാനായി സിപിഎം നേതാക്കളെല്ലാവരും ഡൽഹിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇ.പിയെ തള്ളുന്ന നിലപാടാണ് ഭൂരിഭാ​ഗം പേരും സ്വീകരിച്ചത്.

Tags : EPJayarajan CPM CentralCommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up