x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ട് ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹം ക​ര​യ്‌​ക്ക​ടി​ഞ്ഞു

വെബ് ഡെസ്ക്
Published: July 11, 2026 01:05 PM IST | Updated: July 11, 2026 01:08 PM IST

ക​ര​യ്‌​ക്ക​ടി​ഞ്ഞ മൃ​ത​ദേ​ഹം

കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ട് നെ​ല്ലി​ക്കു​ന്ന് ക​ട​പ്പു​റ​ത്ത് ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹം ക​ര​യ്‌​ക്ക​ടി​ഞ്ഞു. ഒ​രു മാ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. സം​ഭ​വ​ത്തി​ല്‍ ബേ​ക്ക​ല്‍ കോ​സ്റ്റ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ല്‍ കാ​ലി​ലെ മാം​സ​ഭാ​ഗ​ങ്ങ​ളും വേ​ര്‍​പ്പെ​ട്ട നി​ല​യി​ലാ​ണ്. അ​സ്ഥി​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ടു​ണ്ട്. ത​ല​വേ​ർ​പ്പെ​ട്ട നി​ല​യി​ലാ​യ​തി​നാ​ല്‍ മു​ങ്ങി​മ​ര​ണ​മാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹം തി​ര​മാ​ല​യി​ല്‍​പ്പെ​ട്ട് ഒ​ഴു​കി​യെ​ത്തി​യ​താ​ണോ എ​ന്നും സം​ശ​യ​മു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. ക​ട​ലി​ല്‍ വീ​ണ​പ്പോ​ള്‍ ത​ല വേ​ർ​പ്പെ​ട്ട​താ​ണോ എ​ന്ന സം​ശ​യ​വും പോ​ലീ​സി​നു​ണ്ട്. ബേ​ക്ക​ല്‍ കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Tags : Deepika BreakingNews Body

Recent News

Corehub Up