x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ സമിതിയെ രൂപീകരിച്ച് സർക്കാർ

വെബ് ഡെസ്ക്
Published: July 11, 2026 01:36 PM IST | Updated: July 11, 2026 01:56 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സർക്കാർ. അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.

റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറി കൺവീനറായ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ജിയോളജിസ്റ്റായ ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, എക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡോ. പി. പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

അപകടത്തിന്‍റെ കാരണത്തിലും കരാർ കമ്പനി നിബന്ധനകൾ ലംഘിച്ചോ എന്നതിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതിയിലും പരിശോധന നടക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സമിതിക്ക് നിർദേശം നൽകി. വിദഗ്ധസംഘം നൽകുന്ന റിപ്പോർട്ട് തുരങ്കപാതയുടെ ഭാവിയിൽ നിർണായകമാകും.

Tags : Government Kalladi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up