x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 11, 2026 10:37 AM IST | Updated: July 11, 2026 10:37 AM IST

അപകടത്തിൽപ്പെട്ട കാർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ മ​രി​ച്ചു. മ​ര​ണ​വീ​ട്ടി​ലെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സേ​ലം സാ​മി​നാ​ഥ​പു​രം സ്വ​ദേ​ശി​ക​ളാ​യ എ​സ്. ഈ​ശ്വ​ര​ൻ (55), ഭാ​ര്യ തി​രു​മ​ക​ൾ (50), ഇ​വ​രു​ടെ മ​രു​മ​ക​നും കോ​ളേ​ജ് അ​ധ്യാ​പ​ക​നു​മാ​യ എം. ​മു​കി​ല​ൻ (35), മു​കി​ല​ന്‍റെ മ​ക്ക​ളാ​യ ശ്രീ​നി​ത്ത് (മൂ​ന്ന്), ഒ​മ്പ​ത് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ക​നീ​ഷ്, ഈ​ശ്വ​ര​ന്‍റെ ബ​ന്ധു ജെ. ​ശി​വ​ഗാ​മി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​കി​ല​ന്‍റെ ഭാ​ര്യ ഹേ​മ (31) തി​രു​പ്പൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ ഉ​തു​ക്കു​ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് കാ​റി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം. ഉ​തു​ക്കു​ളി​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ആ​റ് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​റ്റി. സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ ലോ​റി ഡ്രൈ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

 

Tags : Deepika BreakingNews Family Die

Recent News

Corehub Up