x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി പ്ലീ​ഡ​റാ​യി സ​ഖാ​വി​ന് നി​യ​മ​നം; കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ വി​വാ​ദം, വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​നം

വെബ് ഡെസ്ക്
Published: July 11, 2026 07:34 AM IST | Updated: July 11, 2026 07:34 AM IST

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മാ​നേ​ജ്‌​മെ​ന്‍റ് ക്വോ​ട്ട​യി​ൽ സ​ഖാ​ക്ക​ൾ​ക്ക് സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ത്താ​ൽ അ​ത് ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഡി​സി​സി അം​ഗം നി​ഖി​ൽ പൈ​ലി. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച കെ​എ​സ്‌‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​റി​ന് പി​ന്തു​ണ​യു​മാ​യാ​ണ് ഡി​സി​സി അം​ഗം നി​ഖി​ൽ പൈ​ലി രം​ഗ​ത്തു​വ​ന്ന​ത്.

ഹൈ​ക്കോ​ട​തി പ്ലീ​ഡ​ര്‍ നി​യ​മ​ന വി​വാ​ദ​മാ​ണ് നി​ല​വി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ പു​ക​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ല്‍ എ​സ്‌‌​എ​ഫ്‌​ഐ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന​യാ​ളെ പ്ലീ​ഡ​റാ​ക്കി​യെ​ന്നാ​ണ് വി​മ​ർ​ശ​നം.

10 വ​ർ​ഷം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​ർ 1960ൽ ​കെ​എ​സ്‍​യു ആ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞ് വ​ന്നാ​ൽ സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് നി​ഖി​ൽ പൈ​ലി പ​റ​ഞ്ഞു. യു​ഡി​എ​ഫി​ൽ അ​ണി​ക​ളെ ഉ​ള്ളൂ അ​ടി​മ​ക​ൾ ഇ​ല്ലെ​ന്ന് ഓ​ർ​ത്താ​ൽ ന​ല്ല​തെ​ന്ന മു​ന്ന​റി​യി​പ്പും ഡി​സി​സി അം​ഗം ന​ൽ​കി. ക​ഴി​ഞ്ഞ 10 വ​ർ​ഷം വെ​ള്ളം കോ​രി​യ​വ​രും വി​റ​ക് വെ​ട്ടി​യ​വ​രും പോ​ലീ​സി​ന്‍റെ ത​ല്ല് വാ​ങ്ങി കൂ​ട്ടി​യ​വ​രും പു​റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ സ​ഖാ​ക്ക​ൾ​ക്ക് സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash PoliticalNews

Recent News

Corehub Up