x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കുമെന്ന് അ​മേ​രി​ക്ക

വെബ് ഡെസ്ക്
Published: July 11, 2026 05:58 AM IST | Updated: July 11, 2026 05:58 AM IST

ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്‌‌​ട​ണ്‍ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി​യു​ടെ പ്ര​ധാ​ന സാ​മ്പ​ത്തി​ക സ്രോ​ത​സാ​യ അ​ലി അ​ൻ​സാ​രി​യെ​യും മ​റ്റ് 13 വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക വി​ല​ക്ക്. ഇ​റാ​ൻ ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു​എ​സ് ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​റാ​ൻ - യു​എ​സ് സം​ഘ​ർ​ഷം ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​യ​തി​നി​ടെ​യാ​ണ് അ​മേ​രി​ക്കു​ടെ പു​തി​യ നീ​ക്കം. ഐ​ആ​ർ​ജി​സി​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി എ​ന്നാ​ണ് ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി അ​ലി അ​ൻ​സാ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണം. നേ​ര​ത്തെ ബ്രി​ട്ട​നും അ​ൻ​സാ​രി​ക്കെ​തി​രെ സ​മാ​ന​മാ​യ രീ​തി​യി​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പൊ​തു പ​ണം ദു​രു​പ​യോ​ഗം ചെ​യ്ത് അ​ൻ​സാ​രി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, വാ​ണി​ജ്യ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് യു​എ​സി​ന്‍റെ വാ​ദം.

യു​എ​സ് ഉ​പ​രോ​ധം മ​റി​ക​ട​ന്ന് ഇ​റാ​നി​യ​ൻ ബാ​ങ്കു​ക​ൾ​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ വി​ദേ​ശ നാ​ണ്യ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ഇ​റാ​ന്‍റെ മൂ​ന്ന് മ​ണി എ​ക്സ്ചേ​ഞ്ച് ഹൗ​സു​ക​ളെ​യും അ​മേ​രി​ക്ക ല​ക്ഷ്യ​മി​ട്ടു. ഹോ​ങ്കോം​ഗ്, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ ഷെ​ൽ ക​മ്പ​നി​ക​ളെ​യും യു​എ​സ് ട്ര​ഷ​റി വി​ഭാ​ഗം ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് ടോ​മി പി​ഗോ​ട്ട് വ്യ​ക്ത​മാ​ക്കി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash trump america

Recent News

Corehub Up