x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഹാ​മ​സി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് 10 മ​ര​ണം

വെബ് ഡെസ്ക്
Published: July 11, 2026 02:17 PM IST | Updated: July 11, 2026 02:17 PM IST

ത​ക​ര്‍​ന്നു​വീ​ണ ചെ​റു​വി​മാ​നം

ന​സാ​വു: ക​രീ​ബി​യ​ന്‍ രാ​ജ്യ​മാ​യ ബ​ഹാ​മ​സി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് 10 പേ​ര്‍ മ​രി​ച്ചു. ന​സാ​വു​വി​ന് അ​ടു​ത്തു​ള്ള നോ​ര്‍​ത്ത് ആ​ന്‍​ഡ്രോ​സ് എ​ന്ന ദ്വീ​പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ന​സാ​വു​വി​ലെ ലി​ന്‍​ഡ​ന്‍ പി​ന്‍​ഡ്‌​ലിം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സാ​ന്‍ ആ​ന്‍​ഡ്രോ​സി​ലേ​ക്ക് പു​റ​പ്പെ​ട്ട സെ​സ്‌​ന 402 വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ചെ​റു​വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഫ്‌​ള​മിം​ഗോ എ​യ​റി​ന്‍റെ സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഫ്‌​ള​മിം​ഗോ എ​യ​റി​ന്‍റെ എ​യ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്ന് ഊ​ര്‍​ജ-​വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഫ്‌​ള​മിം​ഗോ എ​യ​റി​ന്‍റെ മ​റ്റൊ​രു വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മാ​യാ​ഗ്വാ​ന​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ല്‍ പൈ​ല​റ്റ് ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​സാ​വു​വി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​വി​ട്ടു. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Deepika BreakingNews Dead PlaneCrashes

Recent News

Corehub Up