x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീസിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉഗ്രസ്ഫോടനം; രണ്ടു മരണം, നാലു പേരെ കാണാതായി

വെബ് ഡെസ്ക്
Published: September 26, 2026 04:54 PM IST | Updated: September 26, 2026 04:54 PM IST

ആഥൻസ്: ഗ്രീക്ക് തലസ്ഥാനമായ ആഥൻസിലെ ചരിത്രസ്മാരകമായ അക്രോപൊളിസിനു സമീപമുണ്ടായ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലു പേരെ കാണാതായിട്ടുമുണ്ട്.

ആഥൻസിൽ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ ആക്രോപൊളിസിനും ഒളിന്പ്യൻ സ്യൂസിന്‍റെ ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറിയ റോഡിനു സമീപം മൂന്നുനില കെട്ടിടമാണ് സ്ഫോടനത്തിൽ പൂർണമായി തകർന്നത്. വാതകച്ചോർച്ചയാണ് സ്ഫോടനത്തിനു കാരണമെന്ന് അനുമാനിക്കുന്നു.

കെട്ടിടത്തിൽ ടൂറിസ്റ്റുകളെ വാടകയ്ക്കു താമസിപ്പിച്ചിരുന്നു. മരിച്ചവർ രണ്ടും അമേരിക്കൻ വിനോദസഞ്ചാരികളാണ്. കണായാതായവരിലും രണ്ട് അമേരിക്കക്കാർ ഉൾപ്പെടുന്നു. കാണാതായ മറ്റു രണ്ടുപേർ ബ്രിട്ടീഷ്, ഗ്രീക്ക് പൗരന്മാരാണ്.

ഉഗ്രസ്ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നതിനു പുറമേ സമീപത്തെ കെട്ടിടങ്ങളിലും നാശനഷ്ടമുണ്ടായി.

 

Tags : Blast Acropolis Athens Greece

Recent News

Corehub Up