Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blast

പാ​ക്കി​സ്ഥാ​നി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സ്ഫോ​ട​നം; 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഉ​ണ്ടാ​യ ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 50ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

സൈ​നി​ക​ർ സ​ഞ്ച​രി​ച്ച ട്രെ​യി​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ സൈ​നി​ക​രും ഉ​ൾ​പ്പെ​ടു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക്വ​റ്റ​യി​ലെ ച​മ​ൻ ഫ​ട​ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ക്വ​റ്റ​യി​ൽ​നി​ന്ന് പെ​ഷാ​വ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ട്രെ​യി​നി​ൽ സൈ​നി​ക​രും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ​ദ് അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

സ്ഫോ​ട​ന​ത്തി​ൽ ട്രെ​യി​ൻ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ക​ർ​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

റെ​യി​ൽ പാ​ള​ത്തി​ൽ സ്‌​ഫോ​ട​നം; ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ​ത്തി​വെ​ച്ചു

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സ്ഫോ​ട​നം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​ട്യാ​ല ജി​ല്ല​യി​ലെ രാ​ജ്പു​ര​യ്ക്ക് സ​മീ​പം ട്രാ​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

സ്ഫോ​ട​നം ന​ട​ന്ന സ​മ​യ​ത്ത് പാ​ത​യി​ലൂ​ടെ ട്രെ​യി​നു​ക​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ട്രാ​ക്കി​ൽ ചെ​റി​യ വി​ള്ള​ലു​ക​ൾ വീ​ണ​താ​യി റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.​ സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ആ​ർ​പി​എ​ഫും പ​രി​ശോ​ധ​ന ന​ട​ത്തി.

സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ൽ അ​ട്ടി​മ​റി ശ്ര​മ​മു​ണ്ടോ​യെ​ന്ന് എ​ൻ​ഐ​എ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് അം​ബാ​ല-​ലൂ​ധി​യാ​ന റൂ​ട്ടി​ലെ ട്രെ​യി​നു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തി​യി​ട്ടു. ട്രാ​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

മു​ണ്ട​ത്തി​ക്കോ​ട് സ്ഫോ​ട​നം;​ ഫോ​റ​ൻ​സി​ക് സം​ഘം ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും

തൃ​ശൂ​ർ: അ​പ​ക​ട കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഫോ​റ​ൻ​സി​ക് സം​ഘം മു​ണ്ട​ത്തി​ക്കോ​ട് സ്ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ല​ത്ത് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ഇ​ന്നും തെ​ര​ച്ചി​ൽ ന​ട​ത്തും. കെ‍​ഡാ​വ​ർ നാ​യ്ക്ക​ളെ അ​ട​ക്കം സ്ഥ​ല​ത്ത് എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ര​ണ്ട് പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണു​ള്ള​ത്. ഇ​തു​വ​രെ അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് കൈ​മാ​റി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തും.

തൃ​ശൂ​ർ വെ​ടി​ക്കെ​ട്ട്‌ പു​ര​യി​ലെ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്‌ മോ​ർ​ട്ടം രാ​വി​ലെ മു​ത​ൽ തു​ട​ങ്ങും. ഒ​ൻ​പ​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട്ടി​യ​തി​ൽ അ​ഞ്ചു പേ​രു​ടെ പോ​സ്റ്റ്‌ മോ​ർ​ട്ടം രാ​ത്രി​ത​ന്നെ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​യി​രു​ന്നു. ബാ​ക്കി നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ഡി​എ​ൻ​എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 23 ശ​രീ​ര ഭാ​ഗ​ങ്ങ​ളും കി​ട്ടി​യ​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം അ​റി​യി​ച്ചു.

ഇ​വ​യി​ൽ 11 ശ​രീ​ര ഭാ​ഗ​ങ്ങ​ളു​ടെ പോ​സ്റ്റ്‌ മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി. ബാ​ക്കി ഇ​ന്ന് ന​ട​ക്കും. വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ കൂ​ടു​ത​ൽ സം​ഘ​ങ്ങ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി. ഒ​രു രോ​ഗി​ക്ക് മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ​യെ​ങ്കി​ലും പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രി അ​റി​യി​ച്ച​ത്.

National

ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം, ഐ​എ​സ്ഐ ബ​ന്ധം ക​ണ്ടെ​ത്തി, അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ച​ണ്ഡീ​ഗ​ഡി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ. ച​ണ്ഡീ​ഗ​ഡ് പോ​ലീ​സും പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വിം​ഗും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ്ര​നേ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

ഷ​മി (ബ​ൽ​വീ​ന്ദ​ർ ലാ​ൽ), ജ​സി (ജ​സ്വി​ർ സിം​ഗ്), ച​ന്നി (ച​ര​ൺ​ജി​ത് സിം​ഗ്), റൂ​ബ​ൽ ചൗ​ഹാ​ൻ, മ​ൻ​ദീ​പ് എ​ന്ന അ​ഭി​ജോ​ത് ശ​ർ​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് പ്ര​ധാ​ന കു​റ്റ​വാ​ളി​ക​ളാ​യ ഗു​ർ​തേ​ജ് സിം​ഗ്, അ​മ​ൻ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, സം​ഘ​ത്തി​ന് പാ​ക്കി​സ്ഥാ​ന്‍റെ ഐ‌​എ​സ്‌​ഐ​യു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും പോ​ർ​ച്ചു​ഗ​ലി​ലും ജ​ർ​മ​നി​യി​ലു​മു​ള്ള​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി.

പ്ര​തി​ക​ൾ ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ൾ, ആ​യു​ധ​ങ്ങ​ൾ, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ‍​യ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. പോ​ർ​ച്ചു​ഗ​ല്ലി​ലു​ള്ള ബ​ൽ​ജോ​ത് സിം​ഗ് എ​ന്ന ജോ​ട്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ഏ​കോ​പി​പ്പി​ച്ച​ത്.

 

 

 

National

ഇ​ല​ക്ട്രി​ക് വാ​ഹ​നം ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു; വീ​ടി​ന് തീ​പി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ൻ​ഡോ​ർ: ഇ​ല​ക്ട്രി​ക് വാ​ഹ​നം ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 12 വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മൂ​ന്നു​പേ​ർ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ ബ്രി​ജേ​ശ്വ​രി അ​ന​ക്സി​ന് സ​മീ​പം മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചാ​ർ​ജിം​ഗ് പോ​യി​ന്‍റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് തീ ​അ​തി​വേ​ഗം കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ പ​ത്തോ​ളം എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ചു.

തീ ​പ​ട​ർ​ന്ന​തോ​ടെ ഇ​തി​ൽ ചി​ല സി​ലി​ണ്ട​റു​ക​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. ക​ന​ത്ത പു​ക​യും ആ​ളി​പ്പ​ട​രു​ന്ന തീ​യും കാ​ര​ണം വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​കൂ​ടി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് സ​മീ​പ​ത്തെ കെ​ട്ടി​ടം വ​ഴി സാ​ഹ​സി​ക​മാ​യാ​ണ് സം​ഘം ഉ​ള്ളി​ലെ​ത്തി​യ​ത്.

മൂ​ന്ന് പേ​രെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. എ​ന്നാ​ൽ കി​ട​പ്പു​മു​റി​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​ർ​ക്ക് പു​റ​ത്തു​ക​ട​ക്കാ​നാ​വാ​ത്ത​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. പൊ​ട്ടി​ത്തെ​റി​ക്കി​ടെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ കു​ഞ്ഞി​നാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട് അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

നാ​ഗ്പു​രി​ല്‍ എ​ക്സ്പ്ലൊ​സീ​വ് ഫാ​ക്ട​റി​യി​ല്‍ വ​ന്‍​സ്ഫോ​ട​നം; 17 പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ എ​ക്സ്പ്ലൊ​സീ​വ് ഫാ​ക്ട​റി​യി​ല്‍ ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ൽ 17 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​റ്റോ​ൾ താ​ലൂ​ക്കി​ലെ റാ​വ​ൽ​ഗാ​വ് ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള എ​സ്‌​ബി‌​എ​ൽ ക​മ്പ​നി​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ഡി​റ്റ​ണേ​റ്റ​റു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​മാ​ണി​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​തം ക​ന​ത്ത​താ​യി​രു​ന്നു​വെ​ന്നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും പ്ര​ക​മ്പ​ന​മു​ണ്ടാ​യെ​ന്നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.​പ​രി​ക്കേ​റ്റ​വ​രെ നാ​ഗ്പു​രി​ലെ ഓ​റ​ഞ്ച് സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചി​ല​രെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ജി​ല്ലാ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി, സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചു.

നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്ത ശേ​ഷം വി​ശ​ദ​മാ​യ പ്ര​സ്താ​വ​ന ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സ്ഫോ​ട​നം എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്നും സ്ഥാ​പ​ന​ത്തി​ൽ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്നും ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ജാ​ർ​ഖ​ണ്ഡി​ൽ സ്ഫോ​ട​നം; മൂ​ന്നു​പേ​ർ മ​രി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ൽ സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹ​സാ​രി​ബാ​ഗി​ലെ ബാ​ര ബ​സാ​ർ ടോ​പ്പ് ഏ​രി​യ​യ്ക്ക് കീ​ഴി​ലു​ള്ള ഹ​ബീ​ബ് ന​ഗ​റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഒ​ഴി​ഞ്ഞു​കി​ട​ന്ന പ്ര​ദേ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​റ്റൊ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​തെ​ന്നും സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഫോ​ട​ന കാ​ര​ണം വ്യ​ക്ത​മ​ല്ലാ​യെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

സ്ഫോ​ട​നം ഉ​ണ്ടാ​യ സ്ഥ​ലം പോ​ലീ​സ് സീ​ൽ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​നാ​യി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് സം​ഘ​ത്തെ​യും സ്ഥ​ല​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്.

National

മണിപ്പുർ സ്‌ഫോടനം: അന്വേഷണം എന്‍ഐഎയ്ക്ക്

ന്യൂഡല്‍ഹി: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയിലുണ്ടായ ഇരട്ടസ്‌ഫോടനത്തിന്‍റെ അന്വേഷണച്ചുമതല എന്‍ഐഎയ്ക്ക്. തിങ്കളാഴ്ച രാവിലെ ഫൂഗക്ചാവോ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നഗൗക്കോണില്‍ ഉണ്ടായ തുടര്‍ച്ചയായ സ്‌ഫോടനങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

പുലര്‍ച്ചെ 5.45 ഓടെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍വച്ചാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. രാവിലെ 8.45 ഓടെയായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. കേസ് കൂടുതല്‍ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായി സംസ്ഥാന പോലീസ് പ്രസ്താവനയിറക്കി.

സ്‌ഫോടനം നടന്നതിന്‍റെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടക്കുന്നതായും സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായും പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ ഇന്‍ഡിജീനസ് പീപ്പിള്‍ ഓര്‍ഗനൈസേഷന്‍, ഓള്‍ മണിപ്പുര്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ എന്നിവയുള്‍പ്പെടെ നിരവധി സംഘടനകള്‍ ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ സംസ്ഥാനത്തുടനീളം 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്‌ഫോടനങ്ങളെ കുറിച്ച് സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് മെയ്‌തെയ് സിവില്‍ ഓര്‍ഗനൈസേഷന്‍ കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്‍റഗ്രിറ്റിയും ആവശ്യപ്പെട്ടു.

മണിപ്പൂരിലെ കുക്കി-മെയ്‌തേയ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇതിനോടകം 260ല്‍ അധികമാളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. വംശീയ സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്ന് 2025 ഫെബ്രുവരി മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന്‍കീഴിലാണ്.

Kerala

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു​നേ​ർ​ക്ക് അ​മി​ട്ട് വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​ശാ​ല​യി​ൽ ​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ​വീ​ടി​നു​നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് പ​രാ​തി. വീ​ടി​നു​നേ​ർ​ക്ക് അ​മി​ട്ട് വ​ലി​ച്ചെ​റി​ഞ്ഞെ​ന്നാ​ണ് പ​രാ​തി.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്. ത​മ്പാ​നൂ​ർ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും ഇ​യാ​ൾ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ക​ന​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Kerala

നെ​ടു​മ​ങ്ങാ​ട്ട് ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം; മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ട് ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​വു​മു​ണ്ടാ​യ​ത്.

ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ചാ​യ​കു​ടി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ള്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പൊ​ള്ള​ലേ​റ്റ​വ​രെ ആ​ദ്യം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി. പ്ര​ഷ​ര്‍ കു​ക്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണോ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സം​ശ​യ​മു​ണ്ട്.

National

ചെങ്കോട്ട സ്ഫോടനം: ഹർജി തള്ളി

ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ വി​​​ചാ​​​ര​​​ണ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ചാ​​​ര​​​ണ ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ഹ​​​ർ​​​ജി ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഇ​​​തു​​​വ​​​രെ ആ​​​രം​​​ഭി​​​ക്കാ​​​ത്ത വി​​​ചാ​​​ര​​​ണ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു വി​​​മ​​​ർ​​​ശി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്.

കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഇ​​​ര​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് നീ​​​തി ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​മെ​​​ന്നും ചെ​​​ങ്കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പം 2000 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഏ​​​ഴു വ​​​ർ​​​ഷ​​​മെ​​​ടു​​​ത്തെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ വാ​​​ദി​​​ച്ചെ​​​ങ്കി​​​ലും ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​സ് നി​​​ല​​​വി​​​ൽ എ​​​ൻ​​​ഐ​​​എ​​​യ്ക്കു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും യു​​​എ​​​പി​​​എ നി​​​യ​​​മ​​​ച്ച​​​ട്ട​​​ക്കൂ​​​ടി​​​നു കീ​​​ഴി​​​ലാ​​​യി​​​രി​​​ക്കും ഇ​​​നി കേ​​​സ് പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യെ​​​ന്നും ഹ​​​ർ​​​ജി​​​യെ എ​​​തി​​​ർ​​​ത്ത് കേ​​​ന്ദ്രം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

Kerala

ആ​ന്ധ്ര​യി​ൽ ടൈ​ൽ​സ് ഫാ​ക്ട​റി​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചു; ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ടൈ​ൽ​സ് ഫാ​ക്ട​റി​യി​ൽ ഗ്യാ​സ് ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഫാ​ക്ട​റി​യി​ൽ ടൈ​ൽ​സ് നി​ർ​മാ​ണ​ത്തി​നാ​യി എ​ൽ​പി​ജി സൂ​ക്ഷി​ച്ചി​രു​ന്ന ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടാ​ങ്കി​ൽ ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഈ ​സ​മ​യ​ത്ത് ഫാ​ക്ട​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.

ചോ​ർ​ച്ച​യു​ണ്ടോ​യെ​ന്ന് നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധി​ച്ച​ത്. മ​രി​ച്ച ര​ണ്ട് പേ​ർ​ക്കും ത​ല​ക്ക് ക്ഷ​ത​മേ​റ്റ​താ​യും സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു​വെ​ന്നും ശ്രീ ​കാ​ള​ഹ​സ്തി സ​ബ് ഡി​വി​ഷ​ണ​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ന​ര​സിം​ഹ മൂ​ർ​ത്തി അ​റി​യി​ച്ചു.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; വി​ദേ​ശ​ത്തു​ള്ള ഭീ​ക​ര​ർ ഇ​ന്ത്യ​യി​ലു​ള്ള​വ​രെ ബ​ന്ധ​പ്പെ​ട്ട​താ​യി വി​വ​രം

ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ വി​ദേ​ശ​ത്തു​ള്ള ഭീ​ക​ര​ർ ഇ​ന്ത്യ​യി​ലു​ള്ള​വ​രെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട​താ​യി വി​വ​രം. പാ​ക് അ​ധീ​ന കാ​ശ്മീ​ർ, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ‌​നി​ന്ന് ഫോ​ൺ​കോ​ളു​ക​ൾ എ​ത്തി​യ​താ​യാ​ണ് വി​വ​രം. ഭീ​ക​ര​ർ തു​ട​ങ്ങി​യ ടെ​ല​ഗ്രാം ഗ്രൂ​പ്പി​ൽ പി​ടി​യി​ലാ​യ​വ​രും അം​ഗ​ങ്ങ​ളാ​ണ്.

ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. അ​തേ​സ​മ​യം ചെ​ങ്കോ​ട്ട സ്ഫോ​ട​ന കേ​സി​ൽ ഉ​മ​ർ ന​ബി​യു​മാ​യി ബ​ന്ധ​മു​ള്ള കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​ൻ എ​ൻ​ഐ​എ നീ​ക്കം തു​ട​ങ്ങി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഉ​മ​ർ ന​ബി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്.

കൂ​ടാ​തെ അ​ൽ​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള 200 ജീ​വ​ന​ക്കാ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​നു​ശേ​ഷം കാ​മ്പ​സി​ൽ​നി​ന്നും പോ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: പ്ര​തി ഹ​ണി​ട്രാ​പ് ശൃം​ഖ​ല ന​ട​ത്തി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​ത്തെ സ്ഫോ​ട​ന​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഹ​ണി​ട്രാ​പ് ശൃം​ഖ​ല ന​ട​ത്തി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ദീ​ൽ മ​ജീ​ദ് റാ​ത്ത​റാ​ണ് ഹ​ണി​ട്രാ​പ് ശൃം​ഖ​ല ന​ട​ത്തി​യി​രു​ന്ന​താ​യി ക​രു​തു​ന്ന​ത്.

ഇ​യാ​ളു​ടെ വ​സ​തി​യി​ൽ നി​ന്ന് 14 മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു. ഒ​ന്നി​ല​ധി​കം ക​ശ്മീ​രി സ്ത്രീ​ക​ളു​മാ​യു​ള്ള അ​ശ്ലീ​ല ഫോ​ട്ടോ​ക​ളും വീ​ഡി​യോ കോ​ൾ രേ​ഖ​ക​ളും ഇ​തി​ലു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു. സെ​ഷ​ൻ ആ​പ്പി​ലും വാ​ട്ട്സ്ആ​പ്പി​ലും രാ​ത്രി വൈ​കി​യു​ള്ള എ​ൻ​ക്രി​പ്റ്റ​ഡ് ചാ​റ്റു​ക​ളും ക​ണ്ടെ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക ഡോ​ക്ട​ർ​മാ​രു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ന്ന​തി​നും വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​നും സ്വാ​ധീ​നം നേ​ടു​ന്ന​തി​നും വേ​ണ്ടി ക​ശ്മീ​രി സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ഹ​ണി​ട്രാ​പ് രീ​തി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​യാ​ൾ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദി​ന് സ​ഹാ​യം ന​ൽ​കി​യി​രു​ന്നോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഉമർ നബിയുടെ സഹായി അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അ​മീ​ർ റ​ഷീ​ദ് അ​ലി എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്. എ​ൻ​ഐ​എ ആ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പേ​രി​ലാ​ണ് കാ​ർ വാ​ങ്ങി​യ​ത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്.

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്.

ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: അ​ൽ​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കെ​തി​രെ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​ൽ​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കെ​തി​രെ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് ഡ​ൽ​ഹി പോ​ലീ​സ്. ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ഞ്ച​ന​യ്ക്കും വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലി​നു​മാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഡ​ൽ​ഹി പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ല്‍ ഇ​ന്ന് പി​ടി​യി​ലാ​യ ഡോ​ക്ട​ർ​ക്ക് പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. പ​ഠാ​ൻ​കോ​ട്ടി​ൽ നി​ന്ന് പി​ടി​യി​ലാ​യ സ​ർ​ജ​ൻ ഡോ​ക്ട​ർ റ​യീ​സ് അ​ഹ​മ്മ​ദ് അ​ൽ​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യാ​ണ് വി​വ​രം. ഉ​മ​ർ ന​ബി​യു​മാ​യി ഇ​യാ​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും സൂ​ച​ന​യു​ണ്ട്.

രാ​ജ്യ​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തി​നു​ശേ​ഷം ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ലെ റോ​ഡ് ഇ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ല്ലാം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് നേ​താ​ജി സു​ഭാ​ഷ് മാ​ർ​ഗ് വീ​ണ്ടും ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഒ​രു ഡോ​ക്ട​ർ കൂ​ടി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രു ഡോ​ക്ട​ർ കൂ​ടി പി​ടി​യി​ൽ. റ​യീ​സ് അ​ഹ​മ്മ​ദ് എ​ന്ന സ​ർ​ജ​നാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്താ​ൻ​കോ​ട്ടി​ൽ നി​ന്നാ​ണ് സ​ർ​ജ​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പ​ല​ത​വ​ണ അ​ൽ​ഫ​ല യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് വി​ളി​ച്ച​താ​യാ​ണ് വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

ഹ​രി​യാ​ന​യി​ൽ നൂ​ഹി​ല​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രു കേ​സ് കൂ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ക്രി​മി​ന​ൽ
ഗൂ​ഢാ​ലോ​ച​ന​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ൻ​ഐ​എ കേ​സി​ന് പു​റ​മേ​യാ​ണി​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും.

ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ ഹ​രി​യാ​ന പോ​ലീ​സ് എ​ൻ​ഐ​എ​ക്ക് കൈ​മാ​റി. ഇ​വ​രെ ഡ​ൽ​ഹി​യി​ലെ എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചെ​ന്നാ​ണ് വി​വ​രം. ഡോ​ക്ട​ർ​മാ​രാ​യ മു​സ​മ്മി​ൽ ,ആ​ദി​ൽ, ഷ​ഹീ​ദ എ​ന്നി​വ​രെ​യാ​ണ് ഏ​ജ​ൻ​സി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള മ​റ്റൊ​രു ഡോ​ക്ട​റെ യു​പി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന അ​ൽ​ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് നാ​ലു പേ​രെ കൂ​ടി ഹ​രി​യാ​ന പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

National

നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഫോ​ട​നം: മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി; 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി ഉ​യ​ർ​ന്നു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു സ്ഫോ​ട​നം ന​ട​ത്തി എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നി​ഴ​ൽ സം​ഘ​ട​ന രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

അ​ട്ടി​മ​റി അ​ട​ക്കം എ​ല്ലാ സാ​ധ്യ​ത​യും ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്ഫോ​ട​ന​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ജ​മ്മു ക​ശ്മീ​ർ ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കും.

ഫ​രീ​ദാ​ബാ​ദി​ലെ ഭീ​ക​ര​രി​ൽ നി​ന്ന് പി​ടി​ച്ച അ​മോ​ണി​യം നൈ​ട്രേ​റ്റ് ഉ​ൾ​പ്പ​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ജ​മ്മു ക​ശ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഉ​ഗ്ര സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഏ​ഴു പേ​ർ മ​രി​ച്ചെ​ന്ന വി​വ​ര​മാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്.

ഫോ​റ​ൻ​സി​ക്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സ്ഫോ​ട​നം. സ്റ്റേ​ഷ​നും വാ​ഹ​ന​ങ്ങ​ളും ക​ത്തി​പോ​യി.

National

കാഷ്മീർ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്ഫോ​ട​നം; ഏ​ഴ് മ​ര​ണം, 20 പേ​ർ​ക്ക് പ​രി​ക്ക്, അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​രം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാഷ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭീ​ക​ര​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത സ്ഫോ​ട​ന വ​സ്തു​ക്ക​ള്‍‌ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​രം. സ്ഫോ​ട​ന​ത്തി​ൽ സ്റ്റേ​ഷ​നും വാ​ഹ​ന​ങ്ങ​ളും ക​ത്തി​യ​മ​ര്‍​ന്നു.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​ന കേ​സി​ൽ ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് ജ​മ്മു കാഷ്മീ​ർ‌ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഇ​വ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അ​മോ​ണി​യം നൈ​ട്രേ​റ്റ് ഉ​ൾ​പ്പെടെ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്നു. ത​ഹ​സീ​ൽ​ദാ​ർ അ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​രും സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പോ​ലീ​സും ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ സം​ഘ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ 92 ബേ​സ് ആ​ശു​പ​ത്രി​യി​ലും ഷേ​ർ-​ഇ-​ക​ഷ്മീ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലും പ്ര​വേ​ശി​പ്പി​ച്ചു.

National

യു​പി​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്ന്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​രാ​ബ​ങ്കി ജി​ല്ല​യി​ലെ ടി​കൈ​ത്‌​ന​ഗ​ർ പ്ര​ദേ​ശ​ത്തെ സ​രാ​യ് ബ​രാ​യ് ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ല​ക്നോ​വി​ലെ ട്രോ​മ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥി​ക നി​ഗ​മ​നം.

പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​റ്റി​നു​ള്ളി​ൽ പ​തി​വ് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഫാ​ക്ട​റി​യി​ൽ നി​ന്നു​മു​ണ്ടാ​യ ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

ഫാ​ക്ട​റി അ​ഗ്നി​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നും സ്ഫോ​ട​ന​ത്തി​നു​ശേ​ഷം തീ ​ആ​ളി​ക്ക​ത്തി​യ​താ​ണ് അ​പ​ക​ട തീ​വ്ര​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യി സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​നു​രാ​ഗ് സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ ഖാ​ലി​ദി​നും സ​ഹോ​ദ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

 

National

ജ​മ്മു​കാ​ഷ്മീ​രി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഭീ​ക​ര​ര​ല്ല: ഒ​മ​ർ അ​ബ്ദു​ള്ള

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഭീ​ക​ര​ര​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

'ന​മ്മ​ൾ ഒ​രു കാ​ര്യം ഓ​ർ​ക്ക​ണം. ജ​മ്മു​കാ​ഷ്മീ​രി​ലെ എ​ല്ലാ നി​വാ​സി​ക​ളും ഭീ​ക​ര​രോ ഭീ​ക​ര​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ അ​ല്ല. ഇ​വി​ടെ എ​പ്പോ​ഴും സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ന​ശി​പ്പി​ച്ച ചു​രു​ക്കം ചി​ല ആ​ളു​ക​ൾ മാ​ത്ര​മാ​ണി​ത്. ജ​മ്മു​കാ​ഷ്മീ​രി​ലെ ഓ​രോ നി​വാ​സി​യെ​യും ഓ​രോ കാ​ഷ്മീ​രി മു​സ്‌​ലീ​മി​നെ​യും ഒ​രൊ​റ്റ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ടെ നോ​ക്കു​ക​യും അ​വ​രി​ൽ ഓ​രോ​രു​ത്ത​രും ഭീ​ക​ര​രാ​ണെ​ന്ന് ക​രു​തു​ക​യും ചെ​യ്യു​മ്പോ​ൾ, ജ​ന​ങ്ങ​ളെ ശ​രി​യാ​യ പാ​ത​യി​ൽ നി​ർ​ത്താ​ൻ പ്ര​യാ​സ​മാ​ണ്'. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഷ്മീ​രി ഡോ​ക്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. സ്ഫോ​ട​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​ര​പ​രാ​ധി​ക​ളെ ഇ​ത്ര​യും ക്രൂ​ര​മാ​യി കൊ​ല്ലു​ന്ന​തി​നെ ഒ​രു മ​ത​ത്തി​നും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

പാ​ക്കി​സ്ഥാ​നി​ൽ സ്ഫോ​ട​നം; 12 പേ​ർ മ​രി​ച്ചു; 21 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ൽ സ്ഫോ​ട​നം. ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. 12 പേ​ർ മ​രി​ച്ചു. 21 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​സ്ലാ​മാ​ബാ​ദി​ലെ ജി​ല്ലാ കോ​ട​തി വ​ള​പ്പി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. ഡ​ൽ​ഹി​യി​ലെ സ്ഫോ​ട​ന​ത്തി​ന് സ​മാ​ന​മാ​യ നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​സ്ലാ​മാ​ബാ​ദി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ കോ​ട​തി വ​ള​പ്പി​ൽ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

കാ​റി​ലെ​ത്തി​യ ചാ​വേ​ർ എ​ന്ന് റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​റി​ന്‍റെ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ള്ള അ​പ​ക​ട​മെ​ന്നാ​ണ് ആ​ദ്യ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് പോ​ലീ​സ് ത​ന്നെ, ഇ​തൊ​രു ചാ​വേ​ര്‍ ആ​ക്ര​മ​ണ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കോ​ട​തി​യി​ലെ​ത്തി​യ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

 

National

ഡ​ൽ​ഹി സ്ഫോ​ട​നം: യു​എ​പി​എ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ യു​എ​പി​എ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ഡ​ൽ​ഹി പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. എ​ട്ടു​പേ​രു​ടെ മ​ര​ണ​മാ​ണ് ഇ​തു​വ​രെ കേ​ന്ദ്രം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, 13പേ​ര്‍ മ​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ട്. മ​ര​ണ സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. 30ലേ​റെ പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​ർ ഡ​ൽ​ഹി, യു​പി സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. ഭീ​ക​രാ​ക്ര​മ​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി.

ക​റു​ത്ത മാ​സ്കി​ട്ട​യാ​ൾ റെ​ഡ് ഫോ​ർ​ട്ടി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കാ​റു​മാ​യി പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ദ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ആ​ണ് കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. മാ​സ്ക് ധ​രി​ച്ച ഒ​രാ​ള്‍ കാ​ര്‍ ഓ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. കാ​ർ ചെ​ങ്കോ​ട്ട​യ്ക്ക് മു​ന്നി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ട്ടു.

ഉ​ന്ന​മി​ട്ട​ത് തി​ര​ക്കേ​റി​യ ചാ​ന്ദ്നി ചൗ​ക്ക് മാ​ർ​ക്ക​റ്റാ​ണെ​ന്നാ​ണ് സൂ​ച​ന. തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് സ്ഫോ​ട​നം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടു​വെ​ന്നാ​ണ് വി​വ​രം. ട്രാ​ഫി​ക്ക് സി​ഗ്ന​ൽ കാ​ര​ണം വ​ണ്ടി നി​ർ​ത്തേ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തേ​ക്ക് കാ​ർ ക​യ​റ്റാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

കാ​റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​സ്ഥ​ൻ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്നാ​ണ് വി​വ​രം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.55 ഓ​ടെ​യാ​യി​രു​ന്നു ദി​ല്ലി ചെ​ങ്കോ​ട്ട​യി​ൽ വ​ൻ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലാ​ൽ​കി​ല മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ന് മു​ന്നി​ലേ​ക്ക് വേ​ഗം കു​റ​ച്ചെ​ത്തി​യ ഹു​ണ്ടാ​യ് ഐ 20 ​കാ​ർ, പൊ​ടു​ന്ന​നെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന കാ​റു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ, സൈ​ക്കി​ൾ റി​ക്ഷ​ക​ളെ​ല്ലാം പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്നു. ഒ​രു തീ ​ഗോ​ളം ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്നെ​ന്നും ഒ​രു കി​ലോ​മാ​റ്റ​ർ അ​ക​ലെ വ​രെ സ്ഫോ​ട​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം ഉ​ണ്ടാ​യെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

International

മെ​ക്സി​ക്കോ​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം; 23പേ​ർ മ​രി​ച്ചു

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മെ​ക്‌​സി​ക്കോ​യി​ലെ വ​ട​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ സൊ​നോ​റ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹെ​ര്‍​മോ​സി​ല്ലോ​യി​ലാ​ണ് സം​ഭ​വം.

രാ​ജ്യ​ത്തെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഡേ ​ഓ​ഫ് ദ ​ഡെ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ൾ രാ​ജ്യ​ത്ത് ന​ട​ന്ന് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം.

ആ​ഘോ​ഷ ദി​ന​ത്തി​ലു​ണ്ടാ​യ ദു​ര​ന്തം രാ​ജ്യ​ത്തെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യ​താ​യി സൊ​നോ​റ സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍ അ​ല്‍​ഫോ​ന്‍​സോ ഡു​റാ​സോ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ല്‍ നി​ന്നാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും മ​രി​ച്ച​തെ​ന്ന് ഫോ​റ​ന്‍​സി​ക് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് സം​സ്ഥാ​ന അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ഗു​സ്താ​വോ സ​ലാ​സ് സ്ഥി​രീ​ക​രി​ച്ചു.

Kerala

കാ​സ​ർ​ഗോ​ട്ട് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി; ഒ​രാ​ൾ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ സ്റ്റീ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വ​ൻ സ്ഫോ​ട​നം. ഒ​രാ​ൾ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള അ​ന​ന്ത​പു​ര​ത്താ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ആ​സാം സിം​ഗ്ലി​മാ​ര സ്വ​ദേ​ശി ന​സീ​റു​ൽ (19) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​രെ കു​മ്പ​ള ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴേ കാ​ലോ​ടെ​യാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡെ​ക്ക​ർ എ​ന്ന പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഏ​ക​ദേ​ശം മു​ന്നൂ​റോ​ളം പേ​ർ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ​റ​യു​ന്നു. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം പേ​ർ ജോ​ലി ചെ​യ്തി​രു​ന്ന​താ​യാ​ണ് സം​ശ​യം.

 

Latest News

Corehub Up