x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന് സ്ഫോ​ട​നം; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്ക്


Published: May 18, 2026 11:09 AM IST | Updated: May 18, 2026 11:10 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​ർ ജി​ല്ല​യി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ൽ​ഖാ​നി​യി​ലെ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ര​ണ്ട് മു​റി​ക​ൾ​ക്ക് തീ​പി​ടി​ച്ചു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​ർ​ക്കും ഇ​വ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ അ​യ​ൽ​ക്കാ​രാ​യ മൂ​ന്ന് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വം അ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ വി​ദ്ഗ​ധ ചി​കി​ത്സ​യ്ക്കാ​യി കാ​ൺ​പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സി​ലി​ണ്ട​ർ ചോ​ർ​ന്ന​താ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : injure leak cylinder blast

Recent News

Corehub Up