x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്യാ​ല സ്ഫോ​ട​നം: ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ


Published: May 3, 2026 06:44 AM IST | Updated: May 3, 2026 06:44 AM IST

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ൽ റെ​യി​ൽ​വെ ട്രാ​ക്കി​നു സ​മീ​പം സ്ഫോ​ട​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഗു​ർ​ജീ​ന്ത​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്ഫോ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ജാ​ഗ്‌​രൂ​പ് സിം​ഗി​ന്‍റെ പ്ര​ധാ​ന കൂ​ട്ടാ​ളി​യാ​ണ് ഗു​ർ​ജീ​ന്ദ​ർ. ശം​ഭു, സി​ർ​ഹി​ന്ദ് റെ​യി​ൽ​വെ ട്രാ​ക്ക് സ്ഫോ​ട​ന​ങ്ങ​ളി​ലും മോ​ഗ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ലും ഇ​യാ​ളു​ടെ പ​ങ്ക് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​മാ​യ ഐ​എ​സ്‌​ഐ​യു​ടെ പി​ന്തു​ണ​യു​ള്ള ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല ഭീ​ക​ര സം​ഘ​ട​ന​യാ​ണ് സ്‌​ഫോ​ട​ന​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് ക​രു​തു​ന്ന​ത്. സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ​ട്യാ​ല​യി​ലെ ശം​ഭു​വി​ൽ ച​ര​ക്ക് ട്രെ​യി​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ട്രാ​ക്കി​ലാ​യി​രു​ന്നു സ്ഫോ​ട​നം.

Tags : Patiala blast arrest

Recent News

Corehub Up