x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് പോലീസ് ചെക്പോസ്റ്റിൽ ചാവേറാക്രമണം; 12 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: September 26, 2026 08:16 PM IST | Updated: September 26, 2026 08:17 PM IST

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ പൊലിസ് ചെക്പോസ്റ്റിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പട്ടു. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാനിലുണ്ടായ ആക്രമണത്തിൽ 35 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാൻ ഭീകരസംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കള്ളക്കടത്തു തടയാനുള്ള ചെക്പോസ്റ്റിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

മരിച്ചവരിൽ രണ്ടു സ്ത്രീകൾ, രണ്ടു വയസുള്ള കുഞ്ഞ്, ആറു പോലീസുകാർ, കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നു.

Tags : Blast Suicide attack Terrorist Attack Pakistan

Recent News

Corehub Up