x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് ക​വ​ർ​ച്ച​യ്ക്കി​ടെ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി

വെബ് ഡെസ്ക്
Published: July 11, 2026 02:41 PM IST | Updated: July 11, 2026 02:41 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ ക​വ​ർ​ച്ച​യ്ക്കി​ടെ തീ​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി വ​യോ​ധി​ക​യെ കു​ഴി​ച്ചു​മൂ​ടി. ആ​ട്ട​യാ​മ്പ​തി സ്വ​ദേ​ശി സ​ര​സ​മ്മാ​ൾ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​നെ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക​ത്തി​ന് ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 17-കാ​ര​നാ​യ കൂ​ട്ടാ​ളി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജൂ​ൺ 10നാ​ണ് സ​ര​സ​മ്മാ​ളി​നെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​കു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ ഇ​വ​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തും, തീ​യി​ട്ട ശേ​ഷം കു​ഴി​ച്ചു​മൂ​ടി​യ​തും.

Tags : Kozhinjampara murder case elderly woman

Recent News

Corehub Up