തൃണമൂൽകോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി പാർട്ടിയുടെ അക്കൗണ്ടുകൾ വീണ്ടും മരവിപ്പിച്ചു. 12 ബാങ്ക് അക്കൗണ്ടുകളാണ് ബംഗാൾ പോലീസ് മരവിപ്പിച്ചത്. ഇതോടെ മരവിപ്പിച്ച അക്കൗണ്ടുകളുടെ എണ്ണം 15 ആയി. 15 അക്കൗണ്ടുകളിലുമായി ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്.
തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകൾ ഭാഗികമായി പ്രവർത്തിപ്പിക്കാൻ കോൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഹൈക്കോടതി ജസ്റ്റീസ് സുബ്രത താലൂക്ക്ദാറിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പോലീസിന്റെ ഭാഗത്തുനിന്നും പുതിയ നീക്കമുണ്ടായിരിക്കുന്നത്.
ഇടക്കാല ഉത്തരവനുസരിച്ച് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസിക്ക് സ്പെഷ്യൽ ഓഫീസർ ഒപ്പിട്ട ചെക്കുകൾ വഴി ദൈനംദിന ഭരണ ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, നിയമപരമായ ചെലവുകൾ എന്നിവയ്ക്കായി മാത്രമേ ഫണ്ട് ഉപയോഗിക്കാൻ കഴിയൂ.
Tags : TrinamoolCongress BankAccountsFrozen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash