x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ ഏ​ഴ് ​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം

വെബ് ഡെസ്ക്
Published: July 11, 2026 03:52 PM IST | Updated: July 11, 2026 03:52 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാ​ജ്ന​ഗ​റി​ൽ കാ​ണാ​താ​യ ഏ​ഴ് ​വ​യ​സു​കാ​രി​യെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ബേ​സ്മ​ന്‍റി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ട​ത്.

കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും മാ​ളി​ന് സ​മീ​പ​മാ​ണ് താ​മ​സം. ഇ​വി​ടെ​നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് കു​ട്ടി​യെ താ​ഴേ​ക്കെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് നി​ഗ​മ​നം.

മി​ഠാ​യി​യും ശീ​ത​ള​പാ​നീ​യ​വും ന​ൽ​കി ചി​ല​ർ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മാ​ളി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ ന​ഗ്ന​മാ​യി ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യി​ലും മു​ഖ​ത്തും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കൈ​യും കാ​ലും ഒ​ടി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സം​ശ​യ​മു​ള്ള ചി​ല​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്രി​യ​ശ്രീ പാ​ൽ പ​റ​ഞ്ഞു. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഫൊ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മേ ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​നാ​കു​വെ​ന്നും എ​സി​പി വ്യ​ക്ത​മാ​ക്കി.

Tags : Deepika Crime Police

Recent News

Corehub Up