x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഴക്കടലിന്‍റെ അങ്ങേക്കരയിലേക്ക്... എസ്. ജാനകിക്ക് വിട

വെബ്ഡെസ്ക്
Published: July 12, 2026 03:10 AM IST | Updated: July 12, 2026 03:11 AM IST

എ​​​​​​​സ്. ജാ​​​​​​​ന​​​​​​​കി​​​​​

മൈ​​​​​​​സൂ​​​​​​​ര്‍: സ്വ​​​​​​​ര​​​​​​​ശു​​​​​​​ദ്ധി​​​​​​​യും ആ​​​​​​​ലാ​​​​​​​പ​​​​​​​ന​​​​​​​സി​​​​​​​ദ്ധി​​​​​​​യും ഇ​​​​​​​ഴ​​​​​​​ചേ​​​​​​​ര്‍ന്ന എ​​​​​​​ണ്ണ​​​​​​​മ​​​​​​​റ്റ ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ആ​​​​​​​സ്വാ​​​​​​​ദ​​​​​​​ക​​​​​​​ല​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ളെ വി​​​​​​​സ്മ​​​​​​​യി​​​​​​​പ്പി​​​​​​​ച്ച തെ​​​​​​​ന്നി​​​​​​​ന്ത്യ​​​​​​​ന്‍ വാ​​​​​​​ന​​​​​​​മ്പാ​​​​​​​ടി എ​​​​​​​സ്. ജാ​​​​​​​ന​​​​​​​കി​​​​​ക്ക് (88) വി​​​​​ട. മൈ​​​​​​​സൂരു​​​​​​​വി​​​​​​​ല്‍ ഇ​​​​​​​ന്ന​​​​​​​ലെ വൈ​​​​​​​കു​​​​​​​ന്നേ​​​​ര​​​​മാ​​​​ണ് അ​​​​​​​ന്ത്യം. ശ്വാ​​​​​​​സ​​​​​​​ത​​​​​​​ട​​​​​​​സം​​​​​​ മൂ​​​​​​ലം ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​വി​​​​​​​ലെ​​​​​​​യാ​​​​​​​ണു ജാ​​ന​​കി​​യ​​മ്മ​​യെ മൈ​​​​​​​സൂ​​​​​​​രു അ​​​​​​​പ്പോ​​​​​​​ള ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ല്‍ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്. വൈ​​​​​​​കു​​​​​​​ന്നേ​​​​​​​ര​​​​​​​ത്തോ​​​​​​​ടെ​​​​യായിരുന്നു വി​​​​യോ​​​​ഗ​​​​മെ​​​​ന്ന് കു​​​​​​​ടും​​​​​​​ബ​​​​​​​വൃ​​​​​​​ത്ത​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

സം​​​​സ്കാ​​​​രം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം മൈ​​​​സൂ​​​​രു​​​​വി​​​​ലെ എ​​​​ച്ച്ഡി കോ​​​​ട്ട താ​​​​ലൂ​​​​ക്കി​​​​ൽ​​​​പ്പെ​​​​ട്ട കാ​​​​നി​​​​യാ​​​​ന​​​​ഹു​​​​ണ്ടി​​​​യി​​​​ലെ ഫാം​​​​ഹൗ​​​​സി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ ന​​​​ട​​​​ക്കും. ഭൗ​​​​തി​​​​ക​​​​ദേ​​​​ഹം രാ​​​​വി​​​​ലെ 7.30 മു​​​​ത​​​​ൽ മൈ​​​​സൂ​​​​രു മ​​​​ഹാ​​​​രാ​​​​ജ കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​യ്ക്കും.

►►സംഗീതസപര്യയിൽ ആറു പതിറ്റാണ്ട്

ആ​​​​​​​റ് പ​​​​​​​തി​​​​​​​റ്റാ​​​​​​​ണ്ട് നീ​​​​​​​ണ്ട സം​​​​​​​ഗീ​​​​​​​ത​​​​​​​സ​​​​​​​പ​​​​​​​ര്യ​​​​​​​യി​​​​​​​ൽ മ​​​​​​​ല​​​​​​​യാ​​​​​​​ളം, ക​​​​​​​ന്ന​​​​​​​ഡ, ത​​​​​​​മി​​​​​​​ഴ്, തെ​​​​​​​ലു​​​​​​​ങ്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​രു​​​​പ​​​​ത് ഭാ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി 48,000 ഗാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ശ​​​​​​​ബ്ദം ന​​​​​​​ൽ​​​​​​​കി. ഹി​​​​​​​ന്ദി, ഒ​​​​​​​ഡി​​​​​​​യ, തു​​​​​​​ളു, ഉ​​​​​​​റു​​​​​​​ദു, പ​​​​​​​ഞ്ചാ​​​​​​​ബി, ബം​​​​​​​ഗാ​​​​​​​ളി തു​​​​​​ട​​​​​​ങ്ങിയ ഭാ​​​​ഷ​​​​ക​​​​ളി​​​​ലും ഈ ​​​​പ്ര​​​​തി​​​​ഭ​​​​യു​​​​ടെ ഗാ​​​​ന​​​​വി​​​​സ്മ​​​​യം മു​​​​ഴ​​​​ങ്ങി.

1938 ഏ​​​​​​​പ്രി​​​​​​​ല്‍ 23ന് ആ​​​​​​ന്ധ്ര​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ഗു​​​​​​ണ്ടൂ​​​​​​രി​​​​​​ൽ പ​​​​​​ള്ള​​​​​​പ​​​​​​ട്‌​​​​​​ല ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണു ജ​​​​ന​​​​നം. ആ​​​​​​യു​​​​​​ർ​​​​​​വേ​​​​​​ദ​​​​​​ ചി​​​​​​കി​​​​​​ത്സ​​​​​​ക​​​​​​നാ​​​​​​യ രാ​​​​​​​മ​​​​​​​മൂ​​​​​​​ര്‍ത്തി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ച്ഛ​​​​​​ൻ. ചെ​​​​റു​​​​പ്പ​​​​ത്തി​​​​ലേ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ ന​​​​ഷ്ട​​​​മാ​​​​യ എ​​​​സ്.​​ ജാ​​​​ന​​​​കി അ​​​​മ്മാ​​​​വ​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​യി​​​​ലാ​​​​ണു വ​​​​ള​​​​ർ​​​​ന്ന​​​​ത്.

സ്കൂ​​​​​​ൾ പ​​​​​​ഠ​​​​​​ന​​​​​​കാ​​​​​​ല​​​​​​ത്തേ വേ​​​​ദി​​​​ക​​​​ളി​​​​ൽ എ​​​​സ്.​​ ജാ​​​​ന​​​​കി​​​​യു​​​​ടെ ശ​​​​ബ്ദം മു​​​​ഴ​​​​ങ്ങി. 1956ല്‍ ​​​​​​​ആ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ണി ന​​​​​​​ട​​​​​​​ത്തി​​​​​​​യ അ​​​​​​​ഖി​​​​​​​ലേ​​​​​​​ന്ത്യാ സം​​​​​​​ഗീ​​​​​​​ത​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ല്‍ ര​​​​​​ണ്ടാം​​​​​​സ്ഥാ​​​​​​നം നേ​​​​​​ടി​​​​​​യ​​​​​​തോ​​​​​​ടെ ഗാ​​​​യി​​​​ക എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടു.

1957ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ "വി​​​​​​​ധി​​​​​​​യി​​​​​​​ന്‍ വി​​​​​​​ള​​​​​​​യാ​​​​​​​ട്ട്’ എ​​​​​​​ന്ന ത​​​​​​​മി​​​​​​​ഴ് ചി​​​​ത്ര​​​​ത്തി​​​​ലാ​​​​ണ് ആ​​​​ദ്യം പാ​​​​ടി​​​​യ​​​​ത്. ആ​​​​​​ വ​​​​​​ർ​​​​​​ഷം മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ "മി​​​​ന്നു​​​​ന്ന​​​​തെ​​​​ല്ലാം പൊ​​​​ന്ന​​​​ല്ല' എ​​​​ന്ന ചി​​​​ത്രം ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റ് ഭാ​​​​ഷ​​​​ക​​​​ളി​​​​ലും അ​​​​ര​​​​ങ്ങേ​​​​റി. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ അ​​​​ർ​​​​ഥ​​​​വും ഈ​​​​ണ​​​​വും ഒ​​​​ട്ടും​​​​ ചോ​​​​ർ​​​​ന്നു​​​​പോ​​​​കാ​​​​തെ ഒ​​​​ട്ടേ​​​​റെ ഗാ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ ദ​​​​ത്തു​​​​പു​​​​ത്രി എ​​​​ന്ന​​​​പേ​​​​രും സ്വ​​​ന്ത​​​മാ​​​ക്കി. അ​​​ടു​​​ത്ത​​​റി​​​യു​​​ന്ന​​​വ​​​ർ ജാ​​​ന​​​കി​​​യ​​​മ്മ എ​​​ന്ന ഓ​​​മ​​​ന​​​പ്പേ​​​രും സ​​​മ്മാ​​​നി​​​ച്ചു.

എം.​​​​​​ടി.​​​​ വാ​​​​​​സു​​​​​​ദേ​​​​​​വ​​​​​​ൻ നാ​​​​​​യ​​​​​​രു​​​​​​ടെ ഓ​​​​​​​പ്പോ​​​​​​​ള്‍ എ​​​​​​​ന്ന സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ "ഏ​​​​​​​റ്റു​​​​​​​മാ​​​​​​​നൂ​​​​​​​ര​​​​​​​മ്പ​​​​​​​ല​​​​​​​ത്തി​​​​​​​ല്‍’ എ​​​​​​​ന്ന ഗാ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​ടെ ആ​​​​ദ്യ ദേ​​​​ശീ​​​​യ​​​​പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി.

ര​​​​​​​ണ്ടു ത​​​​​​​വ​​​​​​​ണ ത​​​​​​​മി​​​​​​​ഴ് സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ​​​​യും ഒ​​​​രു ത​​​​വ​​​​ണ തെ​​​​ലു​​​​ങ്ക് സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ​​​​യും ദേ​​​​ശീ​​​​യ​​​​ പു​​​​ര​​​​സ്കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി. മി​​​​​​​ക​​​​​​​ച്ച ഗാ​​​​​​​യി​​​​​​​ക​​​​​​​യ്ക്കു​​​​​​​ള്ള കേ​​​​​​​ര​​​​​​​ള സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​വാ​​​​​​​ര്‍ഡ് 11 ത​​​​​​​വ​​​​​​​ണ​​​​​​​യും ആ​​​​​​​ന്ധ്ര സ​​​​​​​ര്‍ക്കാ​​​​​​​രി​​​​​​​ന്‍റെ അ​​​​​​​വാ​​​​​​​ര്‍ഡ് 10 ത​​​​​​​വ​​​​​​​ണ​​​​​​​യും ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട് സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​വാ​​​​​​​ര്‍ഡ് ഏ​​​​​​​ഴു തവ​​​​ണ​​​​യും നേ​​​​ടി. ഒ​​​​ഡി​​​​യ ഗാ​​​​ന​​​​ത്തി​​​​നും ഒ​​​​രു​​​​വ​​​​ർ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു.

മൈ​​​​​സൂ​​​​​ര്‍ സ​​​​​ര്‍വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ ഓ​​​​​ണ​​​​​റ​​​​​റി ഡോ​​​​​ക്ട​​​​​റേ​​​​​റ്റും ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട് സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ ക​​​​​ലൈ​​​​​മാ​​​​​മ​​​​​ണി പു​​​​​ര​​​​​സ്‌​​​​​കാ​​​​​രവും ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

►►പ​​​​​ത്മ​​​​​ഭൂ​​​​​ഷ​​​​​ണ്‍ നിരസിച്ചു

2013ല്‍ ​​​​പ​​​​​ത്മ​​​​​ഭൂ​​​​​ഷ​​​​​ണ്‍ പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം നി​​​​ര​​​​സി​​​​ച്ചും ജാ​​​​ന​​​​കി വ്യ​​​​ത്യ​​​​സ്തയാ​​​​യി. ദ​​​​​ക്ഷി​​​​​ണേ​​​​​ന്ത്യ​​​​​ന്‍ ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​ര്‍ക്ക് അ​​​​​ര്‍ഹ​​​​​മാ​​​​​യ അം​​​​​ഗീ​​​​​കാ​​​​​രം ല​​​​​ഭി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നം.

അ​​​​ന്ത​​​​രി​​​​ച്ച ഗാ​​​​​യ​​​​​ക​​​​​ന്‍ എ​​​​​സ്.​​​​പി. ​ബാ​​​​​ല​​​​​സു​​​​​ബ്ര​​​​​ഹ്മ​​​​​ണ്യം, സം​​​​​ഗീ​​​​​ത ​​​​​സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ ഇ​​​​​ള​​​​​യ​​​​​രാ​​​​​ജ, യേ​​​​ശു​​​​ദാ​​​​സ് എ​​​​​ന്നി​​​​​വ​​​​​രു​​​​​മാ​​​​​യു​​​​​ള്ള എ​​​​സ്.​​ ജാ​​​​ന​​​​കി​​​​യൂ​​​​ടെ കൂ​​​​ട്ടു​​​​കെ​​​​ട്ട് ഏ​​​​റെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​ണ്. 1960ക​​​​​ളി​​​​​ലും 1970ക​​​​​ളി​​​​​ലും 1980ക​​​​​ളി​​​​​ലും പി.​​ബി. ശ്രീ​​​​​നി​​​​​വാ​​​​​സ്, എ​​​​​സ്.​​പി. ​​​ബാ​​​​​ല​​​​​സു​​​​​ബ്ര​​​​​ഹ്മ​​​​​ണ്യം, ഡോ. ​​​​​രാ​​​​​ജ്കു​​​​​മാ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ക്കൊ​​​​​പ്പം എ​​​​സ്.​​ ജാ​​​​ന​​​​കി ആ​​​​ല​​​​പി​​​​ച്ച ഗാ​​​​ന​​​​ങ്ങ​​​​ൾ ത​​​​​മി​​​​​ഴ്, ക​​​​​ന്ന​​​​​ഡ ഭാ​​​​ഷ​​​​ക​​​​ളി​​​​ലെ സ​​​​ർ​​​​വ​​​​കാ​​​​ല ഹി​​​​റ്റാ​​​​യി ഇ​​​​ന്നും മു​​​​ഴ​​​​ങ്ങു​​​​ന്നു.

2017 ഒ​​​​​​​ക്ടോ​​​​​​​ബ​​​​​​​റി​​​​​​​ല്‍ മൈ​​​​​​​സൂ​​​​​​​രി​​​​​​​ലെ മാ​​​​​​​ന​​​​​​​സ ​​​​​​​ഗം​​​​​​​ഗോ​​​​​​​ത്രി ഓ​​​​​​​പ്പ​​​​​​​ണ്‍ എ​​​​​​​യ​​​​​​​ര്‍ ഓ​​​​​​​ഡി​​​​​​​റ്റോ​​​​​​​റി​​​​​​​യ​​​​​​​ത്തി​​​​​​​ൽ പാ​​​​ടി സം​​​​ഗീ​​​​ത​​​​രം​​​​ഗ​​​​ത്തു​​​​നി​​​​ന്നു പി​​​​ൻ​​​​വാ​​​​ങ്ങി. പ​​​​​​​രേ​​​​​​​ത​​​​​​​നാ​​​​​​​യ വി.​​​​​ ​​രാ​​​​​​​മ​​​​​​​പ്ര​​​​​​​സാ​​​​​​​ദാ​​​​​​​ണ് ഭ​​​​​​​ര്‍ത്താ​​​​​​​വ്. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​​​​​ക മ​​​​​​​ക​​​​​​​ന്‍ മു​​​​​​​ര​​​​​​​ളീ​​​​​​​കൃ​​​​​​​ഷ്ണ​​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത വി​​​​യോ​​​​ഗം. മ​​​​​​​രു​​​​​​​മ​​​​​​​ക​​​​​​​ള്‍: ഉ​​​​​​​മ. പേ​​​​​​​ര​​​​​​​ക്കു​​​​​​​ട്ടി​​​​​​​ക​​​​​​​ള്‍: അ​​​​​​​മൃ​​​​​​​ത​​​​​​​വ​​​​​​​ര്‍ഷി​​​​​​​ണി, അ​​​​​​​പ്‌​​​​​​​സ​​​​​​​ര.

വികാരഭരിതമാക്കിയ വിടവാങ്ങൽ സംഗീതവിരുന്ന്

2017 ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 28ന് ​​​​​മൈ​​​​​സൂ​​​​​രുവിലെ മാ​​​​​ന​​​​​സ ​​​​​ഗം​​​​​ഗോ​​​​​ത്രി ഓ​​​​​പ്പ​​​​​ൺ എ​​​​​യ​​​​​ർ തി​​​​​യ​​​​​റ്റ​​​​​റി​​​​​ൽ ന​​​​​ട​​​​​ന്ന ‘എ​​​​​സ്. ജാ​​​​​ന​​​​​കി നൈ​​​​​റ്റ്’എ​​​​​ന്ന മെ​​​​​ഗാ സം​​​​​ഗീ​​​​​ത​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് എ​​​​​സ്. ജാ​​​​​ന​​​​​കി ത​​​​​ന്‍റെ സം​​​​​ഗീ​​​​​ത​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന് പൂ​​​​​ർ​​​​​ണ​​​​​വി​​​​​രാ​​​​​മ​​​​​മി​​​​​ട്ട​​​​​ത്.

ഇ​​​​​ട​​​​​വേ​​​​​ള​​​​​ക​​​​​ളി​​​​​ല്ലാ​​​​​തെ നി​​​​​ന്നു പാ​​​​​ടി​​​​​യ നാ​​​​​ലു മ​​​​​ണി​​​​​ക്കൂ​​​​​ർ 12,000 ത്തോ​​​​​ളം വ​​​​​രു​​​​​ന്ന ആ​​​​​സ്വാ​​​​​ദ​​​​​ക​​​​​രെ ശു​​​​​ദ്ധ​​​​സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന്‍റെ അ​​​​​മ​​​​​ര​​​​​ത്തെ​​​​​ത്തി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ആ ​​​​​വി​​​​​ട​​​​​വാ​​​​​ങ്ങ​​​​​ൽ.

മ​​​​​ല​​​​​യാ​​​​​ള​​​​​വും ത​​​​​മി​​​​​ഴും തെ​​​​​ലു​​​​​ങ്കും ക​​​​​ന്ന​​​​​ട​​​​​യും അ​​​​​ട​​​​​ങ്ങി​​​​​യ 43 പാ​​​​​ട്ടു​​​​​ക​​​​​ൾ പാ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും ക​​​​​ന്ന​​​​​ട ഗാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ൻ​​​​​തൂ​​​​​ക്കം. ത​​​​​ന്‍റെ ഹി​​​​​റ്റ് ഗാ​​​​​ന​​​​​ങ്ങ​​​​​ൾ പാ​​​​​ടി​​​​​യ​​​​​ശേ​​​​​ഷം ഇ​​​​​നി താ​​​​​ൻ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി ഒ​​​​​രി​​​​​ട​​​​​ത്തും പാ​​​​​ടി​​​​​ല്ലെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് അ​​​​​വ​​​​​ർ മൈ​​​​​ക്ക് വേ​​​​​ദി​​​​​യി​​​​​ൽ തി​​​​​രി​​​​​കെ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Tags : S. Janaki Farewell Singer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up