x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണസം​ഘം

വെബ്ഡെസ്ക്
Published: July 12, 2026 03:22 AM IST | Updated: July 12, 2026 03:22 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്ത് സ്‌​​​പെ​​​ഷ​​​ല്‍ ഇ​​​ന്‍​വേ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ ടീം. ​​​ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ല്‍ പ​​​രീ​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം.

നി​​​യ​​​മോ​​​പ​​​ദേ​​​ശം കൂ​​​ടി തേ​​​ടി​​​യാ​​​കും സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത നീ​​​ക്കം. അ​​​തേ​​​സ​​​മ​​​യം പ​​​രീ​​​ക്ഷാ രേ​​​ഖ​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം നാ​​​ളെ പി​​​എ​​​സ്‌​​​സി​​​ക്ക് ക​​​ത്ത് ന​​​ല്‍​കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ന്‍ രേ​​​ഖ​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​കും ക​​​ത്തു ന​​​ല്‍​കു​​​ക.

സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ട് സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യം നാ​​​ളെ ചേ​​​രു​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം ച​​​ര്‍​ച്ച ചെ​​​യ്യും. അ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡി​​​ലെ നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പി​​​ല്‍ നി​​​ല​​​വി​​​ല്‍ ര​​​ണ്ട് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.

പി​​​എ​​​സ്‌​​​സി പ്ര​​​ഖ്യാ​​​പി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ് എ​​​സ്പി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​വും സ​​​ര്‍​ക്കാ​​​രിന്‍റെ ‍ ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​വും. ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ഇ​​​ട​​​ക്കാ​​​ല അ​​​ന്വേ​​​ഷ​​​ണം വ​​​രും മു​​​ന്‍​പ് സ​​​ര്‍​ക്കാ​​​ര്‍ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ല്‍ ക​​​മ്മീ​​​ഷ​​​നി​​​ല്‍ ര​​​ണ്ട് അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ട്.

Tags : PSC Recruitment Scam InvestigationTeam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up