തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പില്‍ പരാതിക്കാരുടെ മൊഴിയെടുത്ത് സ്പെഷല്‍ ഇന്‍വേസ്റ്റിഗേഷന്‍ ടീം. ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പരാതി നല്കിയ ഉദ്യോഗാര്‍ഥികളില്‍നിന്നാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
അടുത്ത ഘട്ടത്തില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നാണ് വിവരം.
നിയമോപദേശം കൂടി തേടിയാകും സംഘത്തിന്റെ അടുത്ത നീക്കം. അതേസമയം പരീക്ഷാ രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നാളെ പിഎസ്സിക്ക് കത്ത് നല്‍കുമെന്നാണ് വിവരം. ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടാകും കത്തു നല്‍കുക.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുന്ന കാര്യം നാളെ ചേരുന്ന പിഎസ്സി യോഗം ചര്‍ച്ച ചെയ്യും. അസൂത്രണ ബോര്‍ഡിലെ നിയമന തട്ടിപ്പില്‍ നിലവില്‍ രണ്ട് അന്വേഷണങ്ങളാണുള്ളത്.
പിഎസ്സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലന്‍സ് എസ്പിയുടെ അന്വേഷണവും സര്‍ക്കാരിന്റെ ക്രൈം ബ്രാഞ്ച് അന്വേഷണവും. ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ ഇടക്കാല അന്വേഷണം വരും മുന്‍പ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ കമ്മീഷനില്‍ രണ്ട് അഭിപ്രായമുണ്ട്.