Leader Page
വലതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് ക്രമംവിട്ട നിയമനങ്ങൾ പൊതുവെ കുറഞ്ഞ തോതിലായിരുന്നു. മുഖ്യമായി നാലു ഭരണ സംവിധാനങ്ങളിലൂടെയാണ് അക്കാലത്ത് അനധികൃത നിയമനങ്ങൾ അരങ്ങേറിയത്:
(1) കെഎസ്ആർടിസിയിൽ ആയിരം താത്കാലിക ഡ്രൈവർ/കോണ്‍ട്രാക്ടർമാരെ പിഎസ്സി ലിസ്റ്റ് മറികടന്നു നിയമിച്ചു. (2) സഹകരണ മേഖലയിൽ നൂറുകണക്കിന് ക്ലാർക്കുമാരെ രാഷ്ട്രീയ പരിഗണന വച്ചു നിയമിച്ചു. (3) തദ്ദേശ സ്വയംഭരണ വകുപ്പിൽ 300 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് ലിസ്റ്റിനെ മറികടന്നു നിയമനം നൽകി. (4) കെഎസ്ഇബിയിൽ ഇരുനൂറ് ടെക്നിക്കൽ സഹായികളെ സ്വകാര്യ കണ്‍സൾട്ടിംഗ് മുഖേന നിയമിച്ചു.
മേൽപ്രകാരമുള്ള വലതുപക്ഷ സർക്കാരിന്റെ അനധികൃത നിയമന രീതികളെ അക്കാലത്തെ പ്രതിപക്ഷവും സംഘടിത യുവജന പ്രസ്ഥാനങ്ങളും നിശിതമായി വിമർശിച്ചിരുന്നു. സഹകരണമേഖലയെ തകർത്തതായി പരക്കെ പ്രതിപക്ഷ ആരോപണങ്ങൾ ഉയർന്നു.
ഒന്നാം ഇടതു സർക്കാർ (2016-21)
ഈ ഭരണ കാലഘട്ടത്തിൽ പൊതുഭരണരംഗത്ത് വലിയ തോതിലുള്ള നിയമന പ്രതിസന്ധികളുണ്ടായി. പൊതുമേഖലകളിൽ താത്കാലികക്കാരെ വലിയ തോതിൽ നിയമിക്കുകയും പിന്നീട് സ്ഥിരമാക്കുകയും ചെയ്തു. ഇവ മുഖ്യമായി (1) കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ 1500 സെയിൽസ്മാൻമാരെയാണ് താത്കാലികമായി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തത്.
(2) കെഎസ്ആർടിസിയിൽ 3000 എം പാനൽ കണ്ടക്ടർമാരെ പ്രൊവിഷണലായി നിയമിച്ചു. (3) വിവിധ സർക്കാർ വകുപ്പുകളിലായി 800 ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ പല കോണ്‍ട്രാക്ട് ഏജൻസികൾ മുഖേന നിയമിച്ചു. (4) ദേവസ്വം ബോർഡുകളിൽ ഏതാണ്ട് നാനൂറ് (400) ക്ലാർക്കുമാരെ പിഎസ്സി ലിസ്റ്റിന് പുറമെനിന്നു നിയമിച്ചു. (5) സഹകരണ സ്ഥാപനങ്ങളിൽ ബാങ്ക് സ്റ്റാഫായി 1,200 പേരെ രാഷ്ട്രീയ പരിഗണനകൾ വച്ചു നിയമിച്ചു.
ഇവ മിക്കവയും കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടു. കോടതി പരക്കെ വ്യക്തമാക്കിയത്, താത്കാലിക ക്രമപ്രകാരമല്ലാത്ത നിയമനങ്ങളെ സ്ഥിരപ്പെടുത്തരുതെന്നായിരുന്നു. പിഎസ്സിയും തുടർച്ചയായ താത്കാലിക നിയമനങ്ങളെ അംഗീകരിച്ചില്ല. മെറിറ്റ് അടിസ്ഥാനപ്പെടുത്തി വകുപ്പുതല നിയമന രീതികൾ അവലംബിക്കുവാൻ നിഷ്കർഷിച്ചു.
രണ്ടാം ഇടതു സർക്കാർ (2021-2026)
നിലവിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണ കാലഘട്ടത്തിലുടനീളം അനധികൃത കോണ്‍ട്രാക്ച്വൽ, താത്കാലിക നിയമനങ്ങൾക്കെതിരേ തീവ്രമായ പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറി.
അനേകായിരം അനധികൃത നിയമനങ്ങൾ, സർക്കാർ കോർപറേഷനുകളിൽ, യൂണിവേഴ്സിറ്റികളിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ പരക്കെ അരങ്ങേറിയ അവസ്ഥയാണ് നടമാടിയത്. പ്രധാനമായി (1) കെഎസ്ആർടിസിയിൽ 4,000 താത്കാലിക ഡ്രൈവർമാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തിൽ നിയമിച്ചു. (2) കേരള സ്റ്റേറ്റ് ബെവറേജസ് കോർപറേഷനിൽ 2,000 സെയിൽസ് അസിസ്റ്റന്റുമാരെ താത്കാലികമായി നിയമിച്ചു. (3) യൂണിവേഴ്സിറ്റികളിൽ 2,000 അസിസ്റ്റന്റ് പ്രഫസർമാരെയും ക്ലാർക്കുമാരെയും നിയമാനുസൃതമല്ലാതെയുള്ള രീതികളിലൂടെ നിയമിച്ചു. (4) കിഫ്ബി ഇതര അനുബന്ധ ഏജൻസികൾ മുഖേന 150 പ്രോജക്ട് കണ്‍സൾട്ടന്റുമാരെ പിഎസ്സിയെ മറികടന്നു നിയമിച്ചു. (5) തദ്ദേശ സ്വയംഭരണ വകുപ്പിൽ 1,000 സാങ്കേതിക ഇതര പ്രോജക്റ്റ് സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു.
പൊതുജന വിയോജിപ്പും യുവജന പ്രതിഷേധങ്ങളും
വലിയ വിഭാഗം യുവാക്കൾ രാഷ്ട്രീയ പ്രവർത്തനം മുഖ്യതൊഴിലായി സ്വീകരിച്ചുവരുന്ന സ്ഥിതി നമുക്കു ചുറ്റുമുണ്ട്.
സുതാര്യവും നിയമാനുസൃതവുമല്ലാത്ത തരത്തിൽ സർക്കാർ-പൊതുമേഖലയിലെ തൊഴിൽ നല്കൽ സംസ്കാരം സംസ്ഥാനത്ത് വലിയ സാമൂഹിക പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കുന്നു. നിലവിൽ പ്രതിഷേധങ്ങളും എതിർപ്പും മുഖ്യമാരളത്തിലെ തൊഴിൽരംഗം പ്രതിസന്ധികളിലാണ്. പിന്നിട്ട ദശാബ്ദത്തിൽ (2015-2025) അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നിരക്ക് 28-30 ശതമാനമായി തുടരുന്നു. ജോലിക്കായി 23 ലക്ഷം യുവജനങ്ങൾ നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇവരിൽ 94 ശതമാനവും എസ്എസ്എൽസിക്കുമേൽ വിദ്യാഭ്യാസം നേടിയവരാകുന്നു. 2025ൽ കേരളത്തിലെ പൊതു തൊഴിലില്ലായ്മയുടെ 7-8% നിരക്ക് ദേശീയയും ഉണ്ടാകുന്നത് (1) പിഎസ്സി റാങ്ക് ഹോൾഡർമാരുടെ സംഘടനകൾ. (2) തൊഴിൽരഹിത യുവജന സംഘടനകൾ. (3) നിയമ പരീക്ഷ/സംരക്ഷ തേടിയുള്ള കോടതി വ്യവഹാരങ്ങൾ എന്നിവയിലൂടെയാണ്.
കോടതി ഇടപെടൽ പരിമിതം
കോടതികളുടെ സമയോചിത ഇടപെടലുകൾ കേരളത്തിലെ പൊതു തൊഴിൽ നിയമന രംഗത്തെ കുറ്റമറ്റതാക്കാൻ പല അവസരങ്ങളിലും സർക്കാരിനെ നിർബന്ധിതമാക്കിയിട്ടുണ്ട്.
(1) സ്ഥിരപ്പെടുത്താനുള്ള രീതി, സമീപനങ്ങൾ, എന്നിവ നിയമ-മത്സരാധിഷ്ഠിത തൊഴിൽ നൽകൽ, ഉറപ്പാക്കലിനെ മറികടക്കാൻ പാടില്ല.
(2) താത്കാലിക നിയമനങ്ങൾ തികച്ചും തത്കാലത്തേയ്ക്കാവട്ടെ.
(3) പൊതു തൊഴിൽ ആകെ മൊത്തം സുതാര്യവും നിയമാനുസൃതവും തുല്യ അവസരങ്ങൾ ഉറപ്പാവുന്നതുമാകണം.
പിഎസ്സിയെ മറികടക്കുന്നുവോ?
പൊതു തൊഴിൽ നൽകൽ മികവുറ്റതാക്കാൻ കേരള പിഎസ്സി വർഷങ്ങളായി സ്തുത്യർഹമായ റോളാണ് നിർവഹിച്ചു വരുന്നത്. വ്യവസ്ഥാപിത സംവിധാനങ്ങളായ പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയെ നോക്കുകുത്തികളാക്കരുത്.
University News
കണ്ണൂർ യൂണിവേഴ്സിറ്റി ഐടി എഡ്യുക്കേഷൻ സെന്ററിൽ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനം 179 ദിവസത്തേക്കോ അല്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതു വരെയെ ആയിരിക്കും. നിയമനത്തിനുള്ള അഭിമുഖം 30ന് രാവിലെ 11ന് പാലയാട് കാന്പസിലെ ഐടിഇസി വിഭാഗത്തിൽ നടക്കും. എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ് ആണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
Kerala
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി.സുപ്രീംകോടതി അഭിഭാഷകൻ ജി. പ്രകാശാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനായി ഹർജി സമർപ്പിച്ചത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു.
വിരമിച്ച ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഡ്വ. കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായാണ് സമിതി. നിയമന പ്രക്രിയയുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വർഷത്തേക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: ഓൺലൈൻവഴി അൽക്വയ്ദ ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഗുജറാത്ത് സ്വദേശികളായ അഞ്ചുപേർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു.
മുഹമ്മദ് ഫർദീൻ, ഖുറേഷി സെയ്ഫുള്ള, മുഹമ്മദ് ഫൈഖ്, സീഷാൻ അലി, ഷമ പർവീൻ എന്നിവർക്കെതിരേയാണ് അഹമ്മദാബാദിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സമൂഹമാധ്യമങ്ങൾ വഴി പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചായിരുന്നു ഇവർ യുവാക്കളെ ആകർഷിച്ചിരുന്നത്.
ഗുജറാത്ത് എടിഎസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. സെമി ഓട്ടോമാറ്റിംഗ് തോക്കും തിരകളും വാളും രണ്ടുപേരിൽനിന്ന് എൻഐഎ കണ്ടെടുത്തിരുന്നു.
District News
മെഡിക്കല്‍കോളജ്: റീജണല്‍ കാന്‍സര്‍ സെന്ററിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ചീഫ് നഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്ഷന്.
ചീഫ് നഴ്സിംഗ് ഓഫീസര്ശ്രീലേഖയെയാണ് ആര്‍സിസി ഡയറക്ടര്‍ ഡോ. കെ. രജനീഷ്കുമാര്‍ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ആരോപണത്തില്‍ കാര്യമുണ്ടെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണു നടപടി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ അഞ്ചംഗസമിതിയാണ് ക്രമക്കേട് അന്വേഷിച്ചത്.
സ്റ്റാഫ് നേഴ്സുമാരുടെ നിയമനത്തില്‍ ശ്രീലേഖ ചടങ്ങള്‍ ലംഘിച്ചുവെന്നും അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. ശ്രീലേഖയുടെ അടുത്ത ബന്ധുക്കള്‍ റാങ്ക്ലിസ്റ്റില് കടന്നുകൂടിയിരുന്നു. ബന്ധുക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ നിയമന പ്രക്രിയയില്‍നിന്നു മാറിനില്‍ക്കണമെന്നതാണ് ചട്ടം.
എന്നാല്‍ എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയാറാക്കിയതില്‍ ഇവര്‍ക്കു പങ്കുണ്ടായിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിയ അഭിമുഖ പരീക്ഷയില്‍ ശ്രീലേഖ പങ്കെടുക്കുകയുണ്ടായി.
ചീഫ് നഴ്സിംഗ് ഓഫീസറെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍കോളജ് വാര്‍ഡ് മുന്‍കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ ചിലരും മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചതും ആര്‍സിസി ഡയറക്ടര്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിച്ചതും.
Kerala
തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്കു റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുള്ള കരാർ നാളെ കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി. അനുപമ എന്നിവരുടെ സാന്നിധ്യത്തിലാണു ചടങ്ങ്.
രാവിലെ 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും തമ്മിലാണു കരാർ കൈമാറുക. ഡെന്മാർക്കിലെ പൊതുആരോഗ്യമേഖലയിലേക്ക് ബിഎസ്സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രഫഷനുകളിലേക്കാണ് റിക്രൂട്ട്മെന്റ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ബി 2 ലെവൽ വരെയുള്ള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണമായും സൗജന്യമായിരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 100 പേരെയാണു റിക്രൂട്ട് ചെയ്യുക. അഞ്ചു വർഷത്തേക്കാണു കരാർ.
ഇന്നു തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെൻമാർക്ക് മന്ത്രിതല പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു, ആരോഗ്യ വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളജും നഴ്സിംഗ് കോളജും സന്ദർശിക്കുന്ന ഡെൻമാർക്ക് സംഘം നഴ്സിംഗ് വിദ്യാർഥികളുമായും സംവദിക്കും.
മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡൈ്വസർ എസ്പൻ ക്രോഗ്, എംബസിയിൽ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്ലാവത്, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും. കരാർ കൈമാറ്റ നടപടികൾക്കു ശേഷം എട്ടിന് ഉച്ചകഴിഞ്ഞ് തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ (ടാൻജറിൻ 3 ആർ ഫ്ലോർ) കേരള-ഡെൻമാർക്ക് ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേരും.