x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ ഖ്വ​യ്ദ റി​ക്രൂ​ട്ട്മെ​ന്‍റ്: അ​ഞ്ചു​പേ​ർ​ക്കെ​തി​രേ എ​ൻ​ഐ​എ കു​റ്റ​പ​ത്രം


Published: January 18, 2026 12:44 AM IST | Updated: January 18, 2026 12:44 AM IST

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ​വ​ഴി അ​ൽ​ക്വ​യ്ദ ഭീ​ക​ര​സം​ഘ​ട​ന​യി​ലേ​ക്ക് യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

മു​ഹ​മ്മ​ദ് ഫ​ർ​ദീ​ൻ, ഖു​റേ​ഷി സെ​യ്ഫു​ള്ള, മു​ഹ​മ്മ​ദ് ഫൈ​ഖ്, സീ​ഷാ​ൻ അ​ലി, ഷ​മ പ​ർ​വീ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​യി​രു​ന്നു ഇ​വ​ർ യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ച്ചി​രു​ന്ന​ത്.

ഗു​ജ​റാ​ത്ത് എ​ടി​എ​സാ​ണ് ആ​ദ്യം കേ​സ് അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സെ​മി ഓ​ട്ടോ​മാ​റ്റിം​ഗ് തോ​ക്കും തി​ര​ക​ളും വാ​ളും ര​ണ്ടു​പേ​രി​ൽ​നി​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ടു​ത്തി​രു​ന്നു.

Tags : Al Qaeda recruitment NIA charges

Recent News

Corehub Up