x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ആ​ശ്രി​ത നി​യ​മ​നം: 439 പേ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി


Published: June 2, 2026 12:36 AM IST | Updated: June 2, 2026 12:36 AM IST

ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​യി. ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി 439 പേ​​​രു​​​ടെ ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 125 പേ​​​ർ​​​ക്ക് ഉ​​​ട​​​ൻ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യേ​​​ക്കും.

ചീ​​​ഫ് ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ച്ച ആ​​​ശ്രി​​​ത നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​താ​​​ത് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ച് യൂ​​​ണി​​​റ്റ് മേ​​​ധാ​​​വി സൂ​​​ക്ഷ്മ​​​ത​​​യോ​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി തി​​​രി​​​ച്ച​​​യ​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ചീ​​​ഫ് ഓ​​​ഫീ​​​സി​​​ൽ ആ​​​ശ്രി​​​ത നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സ​​​ർ​​​വീ​​​സി​​​ലി​​​രി​​​ക്കെ മ​​​രി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​ണ് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി നി​​​യ​​​മ​​​നം പ്ര​​​തീ​​​ക്ഷി​​​ച്ച് കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ത് ആ​​​ശ്വാ​​​സം പ​​​ക​​​രും.

ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​തെ മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്ന ആ​​​ശ്രി​​​ത നി​​​യ​​​മ​​​ന ഫ​​​യ​​​ലു​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ ജീ​​​വ​​​ൻ വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വീ​​​സി​​​ലി​​​രി​​​ക്കെ ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​രി​​​ച്ചാ​​​ൽ പ​​​ര​​​മാ​​​വ​​​ധി ആ​​​റ് മാ​​​സ​​​ത്തി​​​ന​​​കം​​​ത​​​ന്നെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ ജോ​​​ലി ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​രു​​​ന്നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യു​​​ടെ രീ​​​തി. എ​​​ന്നാ​​​ൽ കു​​​റേ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി സ്തം​​​ഭി​​​ച്ച അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു. സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ 2022 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ മ​​​രി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രെ​​​യാ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​ലി​​​സ്റ്റി​​​ൽ 2016 മു​​​ത​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : KSRTC dependent recruitment

Recent News

Corehub Up