എൻഐഎ
ന്യൂഡൽഹി: ഐഎസ്, അൽ ക്വ യ്ദ ഭീകരസംഘടനകളുടെ ആശയങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിക്കുകയും തീവ്രവാദിസംഘടനകളിലേക്ക് ആളുകളെ ചേർക്കാൻ ശ്രമിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ രാജ്യവ്യാപക റെയ്ഡ് നടത്തി. ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലായി 20 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡുനടത്തിയത്.
ബുധനാഴ്ച നടന്ന പരിശോധനയിൽ മൊബൽഫോൺ അടക്കമുള്ള നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എൻഐഎ അറിയിച്ചു.
Tags : Terrorist recruitment