x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിത അംബാനി രാജ്യത്തെ ശക്തരായ വനിതകളിൽ ഒന്നാമത്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 11, 2026 07:45 PM IST | Updated: July 11, 2026 07:45 PM IST

ഇന്ത്യയിലെ ശക്തരായ വനിതകളിൽ ഒന്നാമതെത്തിയ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയെ, ഫോർച്യൂൺ ഇന്ത്യ മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിൽ സംഘടിപ്പിച്ച മോസ്റ്റ് പവർഫുൾ വുമൺ (എംപിഡബ്ല്യു) 2026 ആഘോഷ വേദിയിൽ ആദ

മുംബൈ: റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി രാജ്യത്തെ ശക്തരായ വനിതകളിൽ ഒന്നാമത്. രാജ്യത്തിന്‍റെ സാമ്പത്തിക, ബിസിനസ് മേഖലകളെ വളർത്തുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച 100 സ്ത്രീകളെ ആദരിച്ചുകൊണ്ടു ഫോർച്യൂൺ ഇന്ത്യ തയാറാക്കിയ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലാണ് നിത അംബാനി ഒന്നാമതെത്തിയത്.

മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിൽ സംഘടിപ്പിച്ച മോസ്റ്റ് പവർഫുൾ വുമൺ (എംപിഡബ്ല്യു) 2026 ആഘോഷ വേദിയിൽ നിത അംബാനിയെ ആദരിച്ചു.

ബിസിനസ്, ധനകാര്യം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, പൊതുനയം, സംരംഭകത്വം എന്നീ മേഖലകളിലെ ഇന്ത്യയിലെ മുൻനിര വനിതാ നേതാക്കൾ ഒരുമിച്ചു ചേർന്ന പരിപാടിയിലായിരുന്നു ആദരം. ഫോർച്യൂൺ ഇന്ത്യ തെരഞ്ഞെടുത്ത 100 ശക്തരായ വനിതകളുടെ പട്ടിക അനാഛാദനം ചെയ്തു.

നേതൃത്വത്തിന്‍റെ ഭാവി, നിർമിതബുദ്ധി, സാമ്പത്തിക ശാക്തീകരണം, സംരംഭകത്വം, പങ്കാളിത്തസ്വഭാവം, രാഷ്ട്രനിർമാണം എന്നിവയെക്കുറിച്ചു വിദഗ്ധർ പ്രഭാഷണങ്ങൾ നടത്തി.
നിർമിത ബുദ്ധി, ഭൗമ-രാഷ്ട്രീയ മാറ്റങ്ങൾ, ദ്രുതഗതിയിലുള്ള സാങ്കേതിക വളർച്ച എന്നിവ വ്യവസായങ്ങളെ പരിവർത്തനം ചെയ്യുന്നുണ്ട്. സമൂഹത്തിലെ നേതൃത്വത്തിലുള്ളവരുടെ മികവും ഉപഭോക്തൃ താത്പര്യങ്ങളും ഇത്തരം മാറ്റങ്ങളെ സ്വാധീനിക്കുന്നുണ്ട്.

സ്ത്രീകളുടെ ശാക്തീകരണത്തിന്‍റെ അടുത്ത ഘട്ടം സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനത്തിൽ മാത്രമല്ല, സജീവമായ സമ്പത്ത് സൃഷ്ടിക്കലിലും സാമ്പത്തിക തീരുമാനമെടുക്കലിലുമാണ്.

എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിൽസ്ഥലങ്ങൾ‌ രൂപപ്പെടുത്തൽ, ദീർഘകാലം നിലനിൽക്കുന്ന ഉപഭോക്തൃ ബ്രാൻഡുകൾ സൃഷ്ടിക്കൽ, വികസിത ഭാരത ദർശനം സാക്ഷാത്കരിക്കുന്നതിൽ പോഷകാഹാരത്തിന്‍റെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും പങ്ക് എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകളും പരിപാടിയിൽ ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതൃവേദികളിലൊന്നായി മോസ്റ്റ് പവർഫുൾ വുമൺ (എംപിഡബ്ല്യു) പ്ലാറ്റ്ഫോം വികസിച്ചിട്ടുണ്ട്. ബിസിനസിലും സമൂഹത്തിലും അർഥപൂർണമായ സ്വാധീനം ചെലുത്തുന്ന സ്ത്രീകളെ അംഗീകരിക്കുന്നതിനുള്ള ഫോർച്യൂൺ ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കത് അടിവരയിടുന്നതായി എംപിഡബ്ല്യു 2026 പതിപ്പ്.

K-Rail Survey

ശക്തരായ പെൺകുട്ടികളിൽ രാജ്യത്തിന്‍റെ ഭാവി

രാഷ്ട്രനിർമിതിയിലും സാന്പത്തിക, സാമൂഹ്യ വികസനപ്രക്രിയയിലും പെൺകുട്ടികൾക്ക് അവസരങ്ങൾ തുറന്നു നൽകുന്നത് ഇന്ത്യയുടെ ഭാവിക്ക് പുതിയ അടിസ്ഥാനമിടുമെന്നു നിത അംബാനി പറഞ്ഞു. സമർപ്പണവും തീക്ഷ്ണതയും ആത്മാർഥതയും പ്രതിഭയുമുള്ള സ്ത്രീകൾ നേതൃരംഗങ്ങളിൽ ധാരാളമായി കടന്നുവരണമെന്നും അവർ അഭിപ്രായപ്പെട്ടു.

നിത അംബാനിയുടെ കാഴ്ചപ്പാടുകളും നേതൃമികവും കരുത്താക്കി സാമൂഹ്യ വികസന മേഖലകളിൽ റിലയൻസ് ഫൗണ്ടേഷൻ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 29 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ നൂറ് ദശലക്ഷത്തിലധികം ജീവിതങ്ങൾക്കു ഫൗണ്ടേഷന്‍റെ സേവനം ലഭ്യമായി.

Tags : NitaAmbani PowerfulWomen Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up