x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ സ്വരമാധുര്യം ഇനിയില്ല ; ഗായിക എ​സ്. ജാ​ന​കി അ​ന്ത​രി​ച്ചു

വെബ് ഡെസ്ക്
Published: July 11, 2026 08:17 PM IST | Updated: July 11, 2026 08:34 PM IST

ബം​ഗ​ളൂ​രു:വി​ഖ്യാ​ത ഗാ​യി​ക എ​സ്.​ജാ​ന​കി (88) അ​ന്ത​രി​ച്ചു. മൈ​സൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ കൊ​ച്ചു​മ​ക​ൾ അ​പ്സ​ര വി​ദ്യു​ല​യാ​ണ് മ​ര​ണ വി​വ​രം പ​ങ്കു​വെ​ച്ച​ത്.

1957 ൽ ​വി​ധി​യ​ൻ വി​ള​യാ​ട്ട് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ജാ​ന​കി ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന​രം​ഗ​ത്തെ​ത്തു​ന്ന​ത്.​ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി നാ​ല്‍​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ പാ‌​ട്ട് പാ​ടി​യ അ​പൂ​ർ​വ ഗാ​യി​ക​യാ​ണ് ജാ​ന​കി. 17 ഭാ​ഷ​ക​ളി​ൽ ജാ​ന​കി പാ​ടി​യി​ട്ടു​ണ്ട്.

മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നാ​ലു ത​വ​ണ ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ പു​ര​സ്കാ​ര​ങ്ങ​ളും ഇ​വ​രെ തേ​ടി​യെ​ത്തി. 2013ൽ ​രാ​ജ്യം പ​ത്മ​ഭൂ​ഷ​ൺ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ദ​ക്ഷി​ണേ​ന്ത്യ​ൻ ക​ലാ​കാ​ര​ന്മാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ത് നി​ര​സി​ച്ചു.

താ​രാ​ട്ടു പാ​ട്ടു​ക​ളാ​ണ് ജാ​ന​കി​യെ മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ഇം​ഗ്ലീ​ഷ്, ജാ​പ്പ​നീ​സ്, അ​റ​ബി​ക്, ജ​ർ​മ​ൻ, സിം​ഹ​ള എ​ന്നീ ഭാ​ഷ​ക​ളി​ലും ജാ​ന​കി പാ​ടി​യി​ട്ടു​ണ്ട്.

Tags : S. Janaki LegendarySinger

Recent News

Corehub Up