ജി. സുധാകരൻ എംഎൽഎ
ആലപ്പുഴ: മുൻ മന്ത്രിയും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെതിരെ ഭീഷണിയുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. എംഎൽഎയുടെ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ നടത്തിയ മാർച്ചിനു പിന്നാലെയായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തൽ.
തങ്ങളുടെ ക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികളാണ് ജി. സുധാകരൻ തുടരുന്നതെങ്കിൽ ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ആർ. നാസർ പറഞ്ഞു. രാഷ്ട്രീയ നീക്കങ്ങൾക്ക് കൂട്ടുപിടിച്ച് കള്ളക്കേസെടുക്കാൻ ശ്രമിക്കുന്ന പോലീസുകാരെയും വെറുതെ വിടില്ലെന്നും അവരെയും കൈകാര്യം ചെയ്യുമെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകി.
യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് അമ്പലപ്പുഴയിൽ നിന്ന് വീണ്ടും നിയമസഭയിലെത്തിയ സുധാകരൻ, ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ജി.സുധാകരൻ തർക്കിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എംഎൽഎ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തിയത്.
Tags : G. Sudhakaran MlaOffice CpmMarch Warns