Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CpmMarch

'ഇ​തു​മാ​തി​രി പ​ണി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യും'; ജി.​സു​ധാ​ക​ര​ന് താ​ക്കീ​തു​മാ​യി സി​പി​എം

ആ​ല​പ്പു​ഴ: മു​ൻ മ​ന്ത്രി​യും അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ​യു​മാ​യ ജി. ​സു​ധാ​ക​ര​നെ​തി​രെ ഭീ​ഷ​ണി​യു​മാ​യി സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ. എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ.

ത​ങ്ങ​ളു​ടെ ക്ഷ​മ​യ്ക്ക് ഒ​രു പ​രി​ധി​യു​ണ്ടെ​ന്നും ഇ​തു​പോ​ലെ​യു​ള്ള പ​ണി​ക​ളാ​ണ് ജി. ​സു​ധാ​ക​ര​ൻ തു​ട​രു​ന്ന​തെ​ങ്കി​ൽ ജ​ന​ങ്ങ​ൾ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നും ആ​ർ. നാ​സ​ർ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്ക് കൂ​ട്ടു​പി​ടി​ച്ച് ക​ള്ള​ക്കേ​സെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പോ​ലീ​സു​കാ​രെ​യും വെ​റു​തെ വി​ടി​ല്ലെ​ന്നും അ​വ​രെ​യും കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന ക​ടു​ത്ത മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി.

യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്ന് വീ​ണ്ടും നി​യ​മ​സ​ഭ​യി​ലെ​ത്തി​യ സു​ധാ​ക​ര​ൻ, ഡി​വൈ​എ​ഫ്ഐ​യു​ടെ പൊ​തി​ച്ചോ​ർ വി​ത​ര​ണ പ​ദ്ധ​തി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ലെ മ​ണ്ണെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​താ​ക്ക​ളു​മാ​യി ജി.​സു​ധാ​ക​ര​ൻ ത​ർ​ക്കി​ച്ചി​രു​ന്നു. ഇതിൽ പ്രതിഷേധിച്ചാണ് എംഎൽഎ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തിയത്.

 

Latest News

Corehub Up