x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; ഡെ​ലി​വ​റി ഏ​ജ​ന്‍റി​നെ​തി​രെ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 12, 2026 07:07 AM IST | Updated: July 12, 2026 07:07 AM IST

ബം​ഗ​ളൂ​രു​വി​ൽ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റിയ നഗ്നതാ പ്രദർശനം നടത്തി ഡെ​ലി​വ​റി ഏജന്‍റ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഡെ​ലി​വ​റി ഏ​ജ​ന്‍റ് യു​വ​തി​യെ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

ഓ​ൺ​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ് ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും സ​മ്മ​തം ചോ​ദി​ക്കാ​തെ ബ​ല​മാ​യി വീ​ട്ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​നു​ള്ളി​ൽ വ​ച്ച് ഇ​യാ​ൾ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി. 

യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​തോ​ടെ ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും ശ​ക്ത​മാ​യ ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡെ​ലി​വ​റി സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up