പ്രതീകാത്മക ചിത്രം
തൃശൂർ: ഗുരുവായൂരിൽ 65 വയസുകാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്.
സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും കൂട്ടാളിയും ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്.
പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. മദ്യപാന സദസിലെ വെളിപ്പെടുത്തലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Tags : elderly woman murdered guruvayur police