x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ താ​ജ് ഹോ​ട്ട​ലി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: July 12, 2026 05:55 PM IST | Updated: July 12, 2026 05:55 PM IST

മുംബൈയിലെ താജ് ഹോട്ടൽ

മും​ബൈ: മും​ബൈ​യി​ലെ താ​ജ് ഹോ​ട്ട​ലി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന അ​ജ്ഞാ​ത സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ്. അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹിം താ​ജ് ഹോ​ട്ട​ലി​ൽ ബോം​ബ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12:13-ഓ​ടെ ന​വി മും​ബൈ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ കൊ​ളാ​ബ പോ​ലീ​സ്, ക്രൈം ​ബ്രാ​ഞ്ച്, ബോം​ബ് ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്‌​പോ​സ​ൽ സ്ക്വാ​ഡ് എ​ന്നി​വ​ർ ഹോ​ട്ട​ലി​ലെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ൽ ലോ​ബി, നീ​ന്ത​ൽ​ക്കു​ളം, പാ​ർ​ക്കിം​ഗ് ഏ​രി​യ, ബാ​ൻ​ക്വെ​റ്റ് ഹാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഇ​ത് വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ന​വി മും​ബൈ​യി​ലെ തു​ർ​ഭേ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഫോ​ൺ കോ​ൾ വ​ന്ന​തെ​ന്ന് സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കോ​ള​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട ത​ക​ർ​ക്കു​മെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന സ​ന്ദേ​ശ​വും വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. മും​ബൈ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് അ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

Tags : Taj Hotel Mumbai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up