x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ചു​ണ്ട​ൻ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്നു

ഷോ​ളി കു​മ്പി​ളു​വേ​ലി
Published: August 22, 2026 02:20 PM IST | Updated: August 22, 2026 02:23 PM IST

ടീം അംഗങ്ങൾ

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യും ഷി​ക്കാ​ഗോ​യി​ലെ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും സി​നി​മ നി​ർ​മാ​താ​വു​മാ​യ സ​ജി കാ​വാ​ലം ക്യാ​പ്റ്റ​നാ​യു​ള്ള സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ചു​ണ്ട​ൻ വ​ള്ളം ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന 72-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്നു.

നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് പു​ന്ന​മ​ട​ക്കാ​യ​ൽ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ ഇ​രു​പ​ത്തി​ര​ണ്ടോ​ളം ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ് നെ​ഹ്‌​റു ട്രോ​ഫി​യി​ൽ മു​ത്ത​മി​ട​ന്നാ​യി അ​ര​യും ത​ല​യും മു​റു​ക്കി അ​ങ്ക​ത്തി​നു എ​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​ൽ മ​ങ്കോ​മ്പ് സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ബോ​ട്ട് ക്ല​ബി​ന്‍റെ സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ചു​ണ്ട​ൻ വ​ള്ളം ക്യാ​പ്റ്റ​ൻ കാ​വാ​ലം സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദേ​ശം 15 ദി​വ​സ​ത്തോ​ളം ക​ഠി​ന​മാ​യ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി നെ​ഹ്‌​റു ട്രോ​ഫി ക​ര​സ്‌​ഥ​മാ​ക്കാ​ൻ എ​ത്തു​ന്ന​ത്.

 

K-Rail Survey K-Rail Survey

പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മ​ങ്കോ​മ്പ് പാ​മ്പ​യാ​റ്റി​ലും അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​നം പു​ന്ന​മ​ട​യി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ചു​കൊ​ണ്ട് പു​ന്ന​മ​ട കാ​യ​ലി​ലും ന​ട​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​മു​ഖ വ്യ​വ​സാ​യി​യും സി​നി​മ​നി​ർ​മാ​താ​വു​മാ​യ കാ​വാ​ലം സ​ജി തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ വ​ർ​ഷ​മാ​ണ് നെ​ഹ്‌​റു ട്രോ​ഫി മ​ത്സ​ര​ത്തി​ൽ ചു​ണ്ട​ൻ വ​ള്ള​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ലെ കാ​വാ​ലം സ്വ​ദേ​ശി ആ​യ സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന "പു​ണ്യാ​ള​നും പി​ള്ളേ​രും' എ​ന്ന് വി​ളി​പ്പേ​രു​ള്ള സെ​ന്‍റ പ​യ​സ് ടെ​ൻ​ത് ബോ​ട്ട് ക്ല​ബും "സെ​ന്‍റ് പ​യ​സ് ടെ​ൻ​ത്' ചു​ണ്ട​ൻ വ​ള്ള​വും നെ​ഹ്‌​റു ട്രോ​ഫി നേ​ടു​ക എ​ന്ന ഒ​രേ​ഒ​രു ല​ക്ഷ്യ​ത്തി​ലാ​ണ് ഈ ​വ​ർ​ഷം പു​ന്ന​മ​ട​യി​ൽ മാ​റ്റു​ര​യ്ക്കാ​ൻ എ​ത്തു​ന്ന​ത്.

ഷി​ക്കാ​ഗോ​യി​ലെ വി​വി​ധ സാ​മൂ​ഹി​ക - സാ​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ സ​ജി കാ​വാ​ലം ക്യാ​പ്റ്റ​നാ​യു​ള്ള ചു​ണ്ട​ൻ വെ​ള്ള​ത്തി​നു വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags : St.PiusTenthChundan NehruTrophy BoatRace

Recent News

Corehub Up