x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഗ്‌നാത്തിയോസ് ജോസഫ് തൃതീയൻ ബാവയ്ക്ക് സിബിസിഐ ആസ്ഥാനത്തു സ്വീകരണം

വെബ്ഡെസ്ക്
Published: August 20, 2026 12:53 AM IST | Updated: August 20, 2026 12:53 AM IST

സി​​​ബി​​​സി​​​ഐ ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സാ​​​യ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് ജോ​​​സ​​​ഫ് തൃ​​​തീ​​​യ​​​ൻ ബാ​​​വ​​​

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന്ത്യോ​​​ഖ്യ​​​യു​​​ടെ​​​യും പൗ​​​ര​​​സ്ത്യ സി​​​റി​​​യ​​​ക്കാ​​​രു​​​ടെ​​​യും പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സാ​​​യ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് ജോ​​​സ​​​ഫ് തൃ​​​തീ​​​യ​​​ൻ ബാ​​​വ​​​യ്ക്ക് ഡ​​​ൽ​​​ഹി സി​​​ബി​​​സി​​​ഐ ആ​​​സ്ഥാ​​​ന​​​ത്ത് ഊ​​​ഷ്മ​​​ള വ​​​ര​​​വേ​​​ല്പ്.

സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് സ്വീ​​​ക​​​രി​​​ച്ചു. പൗ​​​ര​​​സ്ത്യ സ​​​ഭ​​​ക​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് ജോ​​​സ​​​ഫ് തൃ​​​തീ​​​യ​​​ൻ ബാ​​​വ കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല​​​ത​​​വ​​​ണ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഡ​​​ൽ​​​ഹി​​​യി​​​ലെ സി​​​ബി​​​സി​​​ഐ ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​മാ​​​യു​​​ള്ള ആ​​​ത്മീ​​​യ സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ത​​​നി​​​ക്കു ല​​​ഭി​​​ച്ച സ്വീ​​​ക​​​ര​​​ണ​​​മെ​​​ന്ന് പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് ബാ​​​വ പ​​​റ​​​ഞ്ഞു.

ദ​​​രി​​​ദ്ര​​​രി​​​ലേ​​​ക്കും അ​​​വ​​​ശ​​​രി​​​ലേ​​​ക്കും ക​​​രു​​​ണ​​​യോ​​​ടെ എ​​​ത്തി​​​ച്ചേ​​​രു​​​ക​​​യും ക്രി​​​സ്തു​​​വി​​​ന്‍റെ സ്നേ​​​ഹം ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ പ്ര​​​ക​​​ട​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​വ​​​രാ​​​യി​​​രു​​​ന്നു ന​​​മ്മു​​​ടെ പൂ​​​ർ​​​വി​​​ക​​​രെ​​​ന്നും അദ്ദേഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : IgnatiusJosephIII CBCIHeadquarters Received Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up