x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോബോട്ടിക് മത്സ്യം: പാലാ അല്‍ഫോന്‍സ കോളജിന് ഇന്‍റര്‍നാഷണല്‍ പേറ്റന്‍റ്

വെബ്ഡെസ്ക്
Published: August 20, 2026 12:36 AM IST | Updated: August 20, 2026 12:36 AM IST

റോ​ബോ​ട്ടി​ക് മ​ത്സ്യം

പാ​ലാ: ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​ന്ന് നാ​നോ- മൈ​ക്രോ പ്ലാ​സ്റ്റി​ക്കു​ക​ള്‍ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യാ​നു​ള്ള റോ​ബോ​ട്ടി​ക് മ​ത്സ്യം പ്ലാ​സ്റ്റി​സ്-അ​ക്വാ​ക്ലീ​ന്‍ ബോ​ട്ട് ഡി​സൈ​ന്‍ ചെ​യ്ത​തി​ന് പാ​ലാ അ​ല്‍ഫോ​ന്‍സ കോ​ള​ജി​ലെ സു​വോ​ള​ജി റി​സേ​ര്‍ച്ച് ഡി​പ്പാ​ര്‍ട്ടു​മെ​ന്‍റി​ന് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ പേ​റ്റ​ന്‍റ് ല​ഭി​ച്ചു.

ഗ​വേ​ഷ​ക വി​ദ്യാ​ര്‍ഥി​നി സി. ​ജൂ​ബി​മോ​ള്‍ ജോ​ര്‍ജി​ന്‍റെ​യും റി​സേ​ര്‍ച്ച് ഗൈ​ഡ് ഡോ. ​സി​മി​മോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍റെ​യും അ​ധ്യാ​പ​ക​രാ​യ ഡോ. ​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത് കു​രു​വി​ള, ഡോ. ​സി​നി സൂ​സ​ന്‍ ആ​ന്‍റ​ണി, ടീ​ന ജെ​യിം​സ്, റീ​മ റോ​സ് മാ​ണി, അ​തു​ല്യ ആ​ന്‍ഡ്രു​സ് (അ​ല്‍ഫോ​ന്‍സാ കോ​ള​ജ് പാ​ലാ), ഡോ. ​ആ​ന്‍ മേ​രി ജേ​ക്ക​ബ് (യു.​സി. കോ​ള​ജ് ആ​ലു​വ), ഡോ. ​ടി.​ഗം​ഗ (ട്രൈ​ബ​ല്‍ ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജ് നാ​ടു​കാ​ണി) എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ബോ​ട്ടി​ക് ഫി​ഷ് മോ​ഡ​ല്‍ ഡി​സൈ​ന്‍ ചെ​യ്ത​ത്.

യ​ഥാ​ര്‍ത്ഥ മ​ത്സ്യ​ങ്ങ​ളു​ടെ നീ​ന്ത​ല്‍ ച​ല​ന​വും ശ​രീ​ര​ഘ​ട​ന​യും മാ​തൃ​ക​യാ​ക്കി​യാ​ണ് ഇ​ത് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ന​ദി​ക​ള്‍, ത​ടാ​ക​ങ്ങ​ള്‍, റി​സ​ര്‍വോ​യ​റു​ക​ള്‍, അ​ഴി​മു​ഖ​ങ്ങ​ള്‍, കാ​യ​ലു​ക​ള്‍ എ​ന്നി​വ​യി​ല്‍ സ്വ​യം നാ​വി​ഗേ​റ്റ് ചെ​യ്ത് സ​ഞ്ച​രി​ക്കാ​ന്‍ ഇ​തി​ന് ക​ഴി​യും.

പ​രി​സ്ഥി​തി പു​ന​സ്ഥാ​പ​നം, ജ​ല​ജീ​വി സം​ര​ക്ഷ​ണം,ജ​ല ഗു​ണ​നി​ല​വാ​ര മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യ്ക്ക് ഇ​തി​നു വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മി​നി​മോ​ള്‍ മാ​ത്യു അ​റി​യി​ച്ചു. പ്ലാ​സ്റ്റി​ക് സു​സ്ഥി​ര വി​ക​സ​ന​ത്തി​നും ശു​ദ്ധ​ജ​ല​ത്തി​നും വേ​ണ്ടി​യു​ള്ള ചു​വ​ടു​വ​യ്പാ​ണെ​ന്ന് കോ​ള​ജ് ബ​ര്‍സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ലും പ​റ​ഞ്ഞു.

Tags : RoboticFish PalaAlphonsaCollege InternationalPatent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up