ദേവീന്ദർ ബംബിഹ സംഘത്തിലെ മൂന്ന് പേരുമായി പഞ്ചാബ് പോലീസ്
ചണ്ഡീഗഡ്: ദേവീന്ദർ ബാംബിയ ക്രമിനൽ സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ മൂന്നു കൊടുംകുറ്റവാളികളെ മലേഷ്യയിൽനിന്ന് ഇന്ത്യയിലെത്തിച്ചു.
ഡൽഹിയിലെത്തിച്ച പ്രതികളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി പഞ്ചാബിലേക്ക് കൊണ്ടുവന്നു. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാംബിയ സംഘത്തിലെ പ്രധാനകണ്ണികളാണ് മൂവരുമെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
പാക് ഐഎസ്ഐയ്ക്ക് ബന്ധമുള്ള ലുധിയാന സ്ഫോടന കേസിലും കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടൽ തുടങ്ങി നിരവധി കേസുകളിലും പ്രതികളാണിവർ.
Tags : DavinderBambihaGang Malaysia Wanted Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines