x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ൽ കൊ​ല​പാ​ത​കം, പെ​രു​മ്പാ​വൂ​രി​ൽ ഒ​ളി​ത്താ​വ​ളം; പ്ര​തി​യെ പോ​ലീ​സ് പൊ​ക്കി

വെബ് ഡെസ്ക്
Published: June 26, 2026 06:57 PM IST | Updated: June 26, 2026 07:06 PM IST

യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ അറസ്റ്റിലായ ഫ​ക്കീ​ർ മ​ണ്ഡ​ൽ.

കൊ​ച്ചി: പ​ശ്ചി​മ ബം​ഗാ​ളി​ൽ യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പെ​രു​മ്പാ​വൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ കൃ​ഷ്ണ​കു​ഞ്ചി സ്വ​ദേ​ശി​യാ​യ ഫ​ക്കീ​ർ മ​ണ്ഡ​ൽ (51) ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ൽ​ക്ക​ത്ത ബാ​ഗ്യു​യാ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ യു​വ​തി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഫ​ക്കീ​ർ. ക്രൂ​ര​കൃ​ത്യ​ത്തി​ന് ശേ​ഷം പെ​രു​മ്പാ​വൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

ഒ​രാ​ഴ്ച​യാ​യി പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ൽ കു​തി​ര​പ്പ​റ​മ്പ് ഭാ​ഗ​ത്ത് അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെയാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബം​ഗാ​ൾ പോ​ലീ​സി​ന് കൈ​മാ​റി.

Tags : Murder case arrest perumbavoor

Recent News

Corehub Up