x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ഭ​വ് കാ​ത്തി​രി​ക്ക​ണം; ടോ​സ് ജ​യി​ച്ച ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

വെബ് ഡെസ്ക്
Published: June 26, 2026 06:39 PM IST | Updated: June 26, 2026 06:39 PM IST

ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ​റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും അ​യ​ർ​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ ലോ​ർ​ക്ക​ൻ ട​ക്ക​റും ഹ​സ്ത​ദാ​നം ന​ൽ​കു​ന്നു.

ബെ​ൽ​ഫാ​സ്റ്റ്: അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ടി20 ​ടീ​മി​ന്‍റെ സ്ഥി​രം നാ​യ​ക​നാ​യി അ​ര​ങ്ങേ​റു​ന്ന ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ അ​യ​ർ​ല​ൻ​ഡി​നെ ബാ​റ്റി​ങ്ങി​ന് വി​ടു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം പ​തി​ന​ഞ്ചു​കാ​ര​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് അ​ന്തി​മ 11 ൽ ​ഇ​ടം ല​ഭി​ച്ചി​ല്ല. ടീ​മി​ല്‍ പ​രി​ച​സ​മ്പ​ന്ന​രാ​യ നി​ര​വ​ധി താ​ര​ങ്ങ​ളു​മു​ള്ള​തി​നാ​ല്‍ വൈ​ഭ​വ് കാ​ത്തി​രി​ക്ക​ണ​മെ​ന്നും ശ്രേ​യ​സ് അ​യ്യ​ര്‍ വ്യ​ക്ത​മാ​ക്കി. വൈ​ഭ​വ് പു​റ​ത്തി​രി​ക്കു​ന്ന​തോ​ടെ ലോ​ക​ക​പ്പി​ല്‍ ക​ളി​ച്ച സ​ഞ്ജു സാം​സ​ണ്‍-​അ​ഭി​ഷേ​ക് ശ​ര്‍​മ ഓ​പ്പ​ണിം​ഗ് സ​ഖ്യം ത​ന്നെ​യാ​ണ് അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രെ​യും ഇ​ന്ത്യ പ​രീ​ക്ഷി​ക്കു​ന്ന​ത്.

മൂ​ന്നാം ന​മ്പ​റി​ല്‍ ഇ​ഷാ​ന്‍ കി​ഷ​ന്‍ എ​ത്തു​മ്പോ​ള്‍ നാ​ലാം ന​മ്പ​റി​ല്‍ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ര്‍ ഇ​റ​ങ്ങും. വൈ​സ് ക്യാ​പ്റ്റ​ന്‍ തി​ല​ക് വ​ര്‍​മ, ശി​വം ദു​ബെ, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് നി​ര​യി​ലു​ള്ള​ത്.

അ​യ​ർ​ല​ൻ​ഡ് ടീം : ​ടിം ടെ​ക്ട​ർ, റോ​സ് അ​ഡെ​യ​ർ, ഹാ​രി ടെ​ക്ട​ർ, ലോ​ർ​ക്ക​ൻ ട​ക്ക​ർ (വി​ക്ക​റ്റ് കീ​പ്പ​ർ/​ക്യാ​പ്റ്റ​ൻ), ബെ​ഞ്ച​മി​ൻ കാ​ലി​റ്റ്സ്, ഗാ​രെ​ത് ഡെ​ലാ​നി, ജോ​ർ​ജ് ഡോ​ക്രെ​ൽ, ലി​യാം മ​ക്കാ​ർ​ത്തി, മാ​ത്യു ഹം​ഫ്രീ​സ്, ജ​യ് മു​ന്ദ്ര, മാ​ത്യു ഹോ​ള​ണ്ട്.

ഇ​ന്ത്യ : അ​ഭി​ഷേ​ക് ശ​ർ​മ്മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ്മ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഹ​ർ​ഷി​ത് റാ​ണ, അ​ർ​ഷ്ദീ​പ് സിം​ഗ്, പ്ര​സി​ദ്ധ് കൃ​ഷ്ണ.

Tags : india ireland toss

Recent News

Corehub Up