പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും
ന്യൂഡൽഹി: 2023ലെ തന്റെ ഇന്ത്യൻ സന്ദർശനത്തിനിടെ ഡൽഹിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന്റെ ഓർമകൾ പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. പ്രമുഖ മാധ്യമപ്രവർത്തകൻ അലസാൻഡ്രോ സല്ലുസ്തിയുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കി പുറത്തിറക്കിയ തന്റെ പുതിയ പുസ്തകമായ "ജോർജിയാസ് വിഷൻ"ലാണ് മെലോനി ഈ രസകരമായ അനുഭവം വിവരിച്ചിരിക്കുന്നത്.
2023 മാർച്ചിൽ നടന്ന എട്ടാമത് 'റൈസീന ഡയലോഗിൽ' പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴുള്ള അനുഭവമാണ് അവർ പുസ്തകത്തിലൂടെ പങ്കുവെച്ചത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ റോഡിന്റെ ഇരുവശങ്ങളിലും തന്റെ ചിത്രമുള്ള വൻ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നതായി മെലോനി ഓർക്കുന്നു.
Tags : Prime Minister Georgia Meloni Latest News