x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോഗോ ബോണിറ്റോ.. ബ്ര​സീ​ല്‍ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി നോ​ക്കൗ​ട്ടി​ല്‍

യു​എ​സി​ല്‍​നി​ന്ന് ജി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (ഗോ​ളി ര​വി)
Published: June 26, 2026 03:56 AM IST | Updated: June 26, 2026 03:56 AM IST

മ​യാ​മി ഗാ​ര്‍​ഡ​നി​ലെ ഹാ​ര്‍​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ 64,478 കാ​ണി​ക​ളു​ടെ ആ​ര​വം അ​ക​മ്പ​ടി​യാ​യി സ്‌​കോ​ട്ട്‌​ല​ന്‍​ഡി​ന്‍റെ വ​ല​യി​ല്‍ എ​ണ്ണം പു​റ​ഞ്ഞ മൂ​ന്നു ഗോ​ളു​ക​ള്‍...

അ​തെ, കാ​ല്‍​പ്പ​ന്ത് ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​മാ​യ ബ്ര​സീ​ല്‍ ഗ്രൂ​പ്പ് സി​യി​ല്‍ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ 3-0ന് ​സ്‌​കോ​ട്ട്‌‌​ല​ഡി​ന്‍റെ വ​ല​നി​റ​ച്ച് ജോ​ഗോ ബോ​ണീ​റ്റോ ചു​വ​ടു​വ​ച്ചു.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ഗ്രൂ​പ്പ് സി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ വി​നി​സ്യൂ​സ് ജൂ​ണി​യ​റി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​നൊ​പ്പം മ​ത്തേ​വൂ​സ് കു​ന്‍​യ​യും ചേ​ര്‍​ന്ന​തോ​ടെ കാ​ന​റി​ക​ള്‍ ചി​റ​ക​ടി​ച്ചു​യ​ര്‍​ന്നു. ഗ്രൂ​പ്പി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ട് ജ​യ​വും ഒ​രു സ​മ​നി​ല​യും ഉ​ള്‍​പ്പെ​ടെ ഏ​ഴ് പോ​യി​ന്‍റു​മാ​യി ബ്ര​സീ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്താ​ണ് നോ​ക്കൗ​ട്ടി​ലേ​ക്കു ചു​വ​ടു​വ​ച്ച​ത്.

വി​വ വി​നി​സ്യൂ​സ്

ഏ​ഴാം മി​നി​റ്റി​ല്‍ വി​നി​സ്യൂ​സി​ന്‍റെ അ​വ​സരോചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ബ്ര​സീ​ലി​നു ലീ​ഡ്. സ്‌​കോ​ട്ടി​ഷ് പ്ര​തി​രോ​ധ​താ​രം മ​ക്‌കെ​ന്ന​യു​ടെ പി​ഴ​വി​ല്‍​നി​ന്നാ​യി​രു​ന്നു വി​നി​സ്യൂ​സി​ന്‍റെ ഗോ​ള്‍ പി​റ​ന്ന​ത്. ഗോ​ളി​യി​ല്‍​നി​ന്നു​ള്ള പ​ന്ത് സ്വീ​ക​രി​ച്ചെ​ങ്കി​ലും മ​ക്‌​കെ​ന്ന​യ്ക്കു പി​ഴ​ച്ചു. പ​ന്ത് റ​യാ​ന്. റ​യാ​ന്‍റെ പാ​സ് ബോ​ക്‌​സി​നു​ള്ളി​ല്‍ ഫ്രീ​യാ​യി നി​ല്‍​ക്കു​ക​​യാ​യി​രു​ന്നു വി​നി​സ്യൂ​സി​ലേ​ക്ക്. പ​ന്ത് വ​രു​തി​യി​ലാ​ക്കി​യ വി​നി​സ്യൂ​സി​ന്‍റെ ഷോ​ട്ട് ത​ട​യാ​ന്‍ സ്‌​കോ​ട്ടി​ഷ് ഗോ​ള്‍ കീ​പ്പ​ര്‍ ആം​ഗ​സ് ഗ​ണ്ണി​നു സാ​ധി​ച്ചി​ല്ല. 1-0നു ​ബ്ര​സീ​ല്‍ മു​ന്നി​ല്‍.

22-ാം മി​നി​റ്റി​ല്‍ വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ വീ​ണ്ടും വ​ല കു​ലു​ക്കി. എ​ന്നാ​ല്‍, വി​എ​ആ​റി​ലൂ​ടെ റ​ഫ​റി ഗോ​ള്‍ ത​ള്ളി. ബി​ല്‍​ഡ​പ്പി​നി​ടെ വി​നി​സ്യൂ​സ് സ്‌​കോ​ട്ടി​ഷ് ഡി​ഫെ​ന്‍​ഡ​ര്‍ ജാ​ക്ക് ഹാ​ര്‍​ഡി​നെ ഫൗ​ള്‍ ചെ​യ്‌​തെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ല്‍. എ​ന്നാ​ല്‍, ആ​ദ്യ പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ വി​നി​സ്യൂ​സ് ര​ണ്ടാ​മ​തും ല​ക്ഷ്യം​ക​ണ്ടു. ബ്രൂ​ണോ ഗി​മാ​റാ​ഷ് ത​ളി​ക​യി​ല്‍​വ​ച്ച​തു​പോ​ലെ ന​ല്‍​കി​യ ക്രോ​സി​ലാ​യി​രു​ന്നു 45+3-ാം മി​നി​റ്റി​ല്‍ വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ ഹെ​ഡ​റി​ലൂ​ടെ ഗോ​ള്‍ നേ​ടി​യ​ത്. ബോ​ക്‌​സി​നു​ള്ളി​ലേ​ക്കു വ​ള​ഞ്ഞി​റ​ങ്ങി​യ പ​ന്ത് വി​നി​സ്യൂ​സ് കൃ​ത്യ​മാ​യി ഹെ​ഡ് ചെ​യ്തു വ​ല​യി​ലാ​ക്കി. ബ്ര​സീ​ലി​നാ​യി താ​ര​ത്തി​ന്‍റെ ആ​ദ്യ ഹെ​ഡ​ര്‍ ഗോ​ള്‍.

നെ​യ്മ​ര്‍ ക​ള​ത്തി​ല്‍

60-ാം മി​നി​റ്റി​ല്‍ മ​ത്തേ​വൂ​സ് കു​ന്‍​യ​യി​ലൂ​ടെ ബ്ര​സീ​ല്‍ ഗോ​ള്‍ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കി. ഈ ​ഗോ​ളി​നും വ​ഴി​വ​ച്ച​ത് ബ്രൂ​ണോ ഗി​മാ​റാ​ഷ് ആ​യി​രു​ന്നു.
പ​തി​വി​നു വി​പ​രീ​ത​മാ​യി 4-3-2-1 ശൈ​ലി​യി​ലാ​യി​രു​ന്നു ബ്ര​സീ​ല്‍ ക​ളി​ച്ച​ത്.

കാ​ന​റി​ക​ളു​ടെ റ​യാ​നു ല​ഭി​ച്ച ഒ​രു സു​വ​ര്‍​ണ ഗോ​ള​വ​സ​രം മു​ത​ലാ​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചി​ല്ല. ഇ​ത്ര​യും തു​റ​ന്ന അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ റ​യാ​ന്‍റെ ക​ള​ത്തി​ലെ നീ​ക്ക​ങ്ങ​ളും പേ​രു​കേ​ട്ട ബ്ര​സീ​ലി​ന്‍റെ ക്വാ​ളി​റ്റി​ക്കു​ത​കു​ന്ന​ത​ല്ല. ഇ​ട​തു വിം​ഗി​ല്‍ വി​നി​സ്യൂ​സി​ന്‍റെ വേ​ഗ​വും ഡ്രി​ബ്ലിം​ഗും ക്വാ​ളി​റ്റി മ​ത്സ​രം ന​ല്‍​കി​യ​പ്പോ​ള്‍ വ​ല​തു വിം​ഗി​ല്‍ റ​യാ​ന് ഹൈ​പ്ര​സിം​ഗി​നു സാ​ധി​ച്ചി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

75-ാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍ ജൂ​ണി​യ​ര്‍ ക​ള​ത്തി​ലെ​ത്തി. കു​ന്‍​യ​യെ പി​ന്‍​വ​ലി​ച്ചാ​യി​രു​ന്നു മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി നെ​യ്മ​റി​നെ ഇ​റ​ക്കി​യ​ത്. ബ്ര​സീ​ല്‍ ഗോ​ള്‍ കീ​പ്പ​ര്‍ ആ​ലി​സ​ണ്‍ ബെ​ക്ക​റി​ന്‍റെ മി​ന്നും പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യം. മ​ത്സ​ര​ത്തി​ല്‍ അ​ഞ്ച് സേ​വു​ക​ളാ​ണ് ആ​ലി​സ​ണ്‍ ന​ട​ത്തി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ള്‍​കീ​പ്പ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ് താ​നെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം.

Tags :

Recent News

Corehub Up