x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂ​ഗി​ളി​ന്‍റെ മു​ന്ന​റി​യി​പ്പ് ല​ക്ഷ​ങ്ങ​ൾ​ക്കു തു​ണ​യാ​യി


Published: June 26, 2026 04:30 AM IST | Updated: June 26, 2026 04:30 AM IST

കാ​​​​ര​​​​ക്കാ​​​​സ്: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മു​​​​ണ്ടാ​​​​യ ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ ആ​​​​ള​​​​പാ​​​​യം കു​​​​റ​​​​യ്ക്കാ​​​​ൻ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യ​​​​ത് ഗൂ​​​​ഗി​​​​ളി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ന് ഏ​​​​താ​​​​നും സെ​​​​ക്ക​​​​ൻ​​​​ഡു​​​​ക​​​​ൾ​​​​ക്കു​​​മു​​​ന്പ് ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഫോ​​​​ണു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് ഗൂ​​​​ഗി​​​​ളി​​​​ന്‍റെ അ​​​​ടി​​​​യ​​​​ന്ത​​​​ര മു​​​​ന്ന​​​​റി​​​​യി​​​​പ്പ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ത്തി​​​​യ​​​​ത്.

ഈ ​​​​ഏ​​​​താ​​​​നും സെ​​​​ക്ക​​​​ൻ​​​​ഡു​​​​ക​​​​ൾ വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പ​​​​ല​​​​രെ​​​​യും ര​​​​ക്ഷി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ, പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ എ​​​​ത്ര​​​​ത്തോ​​​​ളം സഹായി​​​​ക്കു​​​​മെ​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഗൂ​​​​ഗി​​​​ൾ ഭൂ​​​​ക​​​​മ്പം മു​​​​ൻ​​​​കൂ​​​​ട്ടി പ്ര​​​​വ​​​​ചി​​​​ക്കു​​​​ക​​​​യ​​​​ല്ല ചെ​​​​യ്ത​​​​തെ​​​​ന്ന് ഈ ​​​​രം​​​​ഗ​​​​ത്തെ വി​​​​ദ​​​​ഗ്ധ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. പ​​​​ക​​​​രം, ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ അ​​​​തി​​​​വേ​​​​ഗം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യും ശ​​​​ക്ത​​​​മാ​​​​യ കു​​​​ലു​​​​ക്കം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ടു​​​​മു​​​​മ്പ് ആ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ക​​​​യു​​​​മാ​​​​ണ് ചെ​​​​യ്ത​​​​ത്.ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ‘ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് എ​​​​ർ​​​​ത്ത്ക്വേ​​​​ക്ക് അ​​​​ല​​​​ർ​​​​ട്ട് സി​​​​സ്റ്റം’ ആ​​​​ണ് ഈ ​​​​ദൗ​​​​ത്യം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ളെ ഒ​​​​രു ഭീ​​​​മ​​​​ൻ സെ​​​​ൻ​​​​സ​​​​ർ ശൃം​​​​ഖ​​​​ല​​​​യാ​​​​യി മാ​​​​റ്റി​​​​യാ​​​​ണ് ഗൂ​​​​ഗി​​​​ൾ ഇ​​​​തു സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.
സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ളി​​​​ലു​​​​ള്ള ‘ആ​​​​ക്സി​​​​ല​​​​റോ​​​​മീ​​​​റ്റ​​​​ർ’എ​​​​ന്ന ച​​​​ല​​​​ന സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ ര​​​​ക്ഷ​​​​ക​​​​രാ​​​​കു​​​​ന്ന​​​​ത്. ഭൂ​​​​ക​​​​മ്പ​​​​മു​​​​ണ്ടാ​​​​കു​​​​മ്പോ​​​​ൾ ആ​​​​ദ്യം പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​തും എ​​​​ന്നാ​​​​ൽ വ​​​​ലി​​​​യ നാ​​​​ശ​​​​ന​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്താ​​​​ത്ത​​​​തു​​​​മാ​​​​യ ‘പ്രൈ​​​​മ​​​​റി ത​​​​രം​​​​ഗ​​​​ങ്ങ​​​​ൾ’ ഈ ​​​​സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു.

തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ എ​​​​ത്തു​​​​ന്ന വി​​​​നാ​​​​ശ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ‘സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ത​​​​രം​​​​ഗ​​​​ങ്ങ​​​​ളേക്കാ​​​​ൾ’ വേ​​​​ഗ​​​​ത പ്രൈ​​​​മ​​​​റി ത​​​​രം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ണ്ട്.ഒ​​​​രു പ്ര​​​​ത്യേ​​​​ക പ്ര​​​​ദേ​​​​ശ​​​​ത്തെ നി​​​​ര​​​​വ​​​​ധി ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ഒ​​​​രേ​​​​സ​​​​മ​​​​യം ഇ​​​​ത്ത​​​​രം ച​​​​ല​​​​ന​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ൾ ഗൂ​​​​ഗി​​​​ളി​​​​ന്‍റെ അ​​​​ൽ​​​​ഗോ​​​​രി​​​​തം ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​വും തീ​​​​വ്ര​​​​ത​​​​യും ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു.
തൊ​​​​ട്ട​​​​ടു​​​​ത്ത നി​​​​മി​​​​ഷം​​​​ത​​​​ന്നെ ആ ​​​​പ​​​​രി​​​​സ​​​​ര​​​​ത്തു​​​​ള്ള എ​​​​ല്ലാ ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കും അ​​​​ല​​​​ർ​​​​ട്ട് അ​​​​യയ്​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

ല​​​​ഭി​​​​ക്കു​​​​ന്ന സ​​​​മ​​​​യം ഏ​​​​താ​​​​നും സെ​​​​ക്ക​​​​ൻ​​​​ഡു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​നും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​നും ഈ ​​​​സ​​​​മ​​​​യം മ​​​​തി​​​​യെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

Tags : Google's warning elped millions

Recent News

Corehub Up