തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു നല്കിയ അപ്പീലിന്മേൽ ഉള്ള വാദം പരിഗണിക്കുന്നത് സെപ്റ്റംബർ ഒൻപതിലേക്ക് മാറ്റി.
ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിന് മൂന്നു വർഷം വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതിൽ സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനു മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
Tags :