x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്: വീ​ണ​യെ ഇ​ഡി വീ​ണ്ടും വി​ളി​പ്പി​ക്കും


Published: June 26, 2026 06:12 AM IST | Updated: June 26, 2026 06:12 AM IST

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ ടി​യെ ഇ​ഡി വീ​ണ്ടും വി​ളി​പ്പി​ക്കും. മൂ​ന്നാം ഘ​ട്ട ചോ​ദ്യം ചെ​യ്യ​ൽ അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കും.

ക​രി​മ​ണ​ൽ ക​മ്പ​നി​ക്ക് പി​ണ​റാ​യി വി​ജ​യ​നു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​തി​ല​ട​ക്കം ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ൽ വീ​ണ​യോ​ട് ഇ​ഡി വ്യ​ക്ത​ത തേ​ടി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച 10 മ​ണി​ക്കൂ​ർ ആ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്.

എ​സ്എ​ഫ്ഐ​ഒ രേ​ഖ​ക​ൾ കോ​ട​തി​യി​ൽ നി​ന്ന് കി​ട്ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ​യെ കൊ​ച്ചി​യി​ലേ​യ്ക്ക് വി​ളി​പ്പി​ച്ച​ത്. ഈ ​മാ​സം 29 ന് ​ഹാ​ജ​രാ​കാം എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വീ​ണ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, ഇ​ഡി വി​ളി​പ്പി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് വീ​ണ നേ​ര​ത്തെ ഹാ​ജ​രാ​യ​ത്.

Tags : enforcement directorate masappadi case veena t summon next week

Recent News

Corehub Up