x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യനയത്തിൽ തീരുമാനം യുഡിഎഫിന്‍റേത്: മന്ത്രി ലിജു


Published: June 26, 2026 05:37 AM IST | Updated: June 26, 2026 05:56 AM IST

തി​രു​വ​ല്ല: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​പ​ണ​നവി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എം. ​ലി​ജു. വി​ഷ​യ​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ത്തി​നു പ്ര​സ​ക്തി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് എ​ന്തു തീ​രു​മാ​നി​ക്കു​ന്നു​വോ അ​ത് അം​ഗീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഏ​തു മ​ദ്യവി​ല്പ​ന ആ​യാ​ലും എ​ക്സൈ​സ് വ​കു​പ്പ് അ​റി​ഞ്ഞി​രി​ക്ക​ണം. എ​ന്നാ​ൽ, ബ​ജ​റ്റി​ലെ നി​ർ​ദേ​ശം എ​ക്സൈ​സ് മ​ന്ത്രി അ​റി​യ​ണ​മെ​ന്നി​ല്ല.

വീ​ര്യം കു​റ​ഞ്ഞ ബ​ക്കാ​ഡി മ​ദ്യം സം​സ്ഥാ​ന​ത്ത് ആ​ദ്യമി​റ​ക്കി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. അ​തു സൈ​നി​ക കാ​ന്‍റീ​നു​ക​ൾ മു​ഖേ​ന വി​ൽ​ക്കു​ന്നു​ണ്ട്. വി.​എം. സു​ധീ​ര​ൻ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​മാ​ണെ​ന്നും എം. ​ലി​ജു പ​റ​ഞ്ഞു.

 യു​ഡി​എ​ഫി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്ന്

മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​തു സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ തീ​രു​വ​യെ സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് മ​ന്ത്രി എ​ന്തെ​ങ്കി​ലും എ​തി​ര​ഭി​പ്രാ​യം പ​റ​ഞ്ഞ​താ​യി താ​ൻ ക​ണ്ടി​ല്ല.

യു​ഡി​എ​ഫി​ലും മ​ന്ത്രി​സ​ഭ​യി​ലും ഭി​ന്ന​ത​യു​ണ്ടെ​ന്ന് വ​രു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഒ​രു വി​ഭാ​ഗം ന​ട​ത്തു​ന്ന​ത്. യു​ഡി​എ​ഫ് എ​ന്തു തീ​രു​മാ​നി​ക്കു​ന്നു​വോ അ​താ​യി​രി​ക്കും സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ വ​രും​മു​മ്പേ പാ​ർ​ട്ടി​യി​ലും യു​ഡി​എ​ഫി​ലും ച​ർ​ച്ച
ചെ​യ്യ​ണ​മാ​യി​രു​ന്നു: വി.​എം. സു​ധീ​ര​ന്‍

തൃ​​​ശൂ​​​ർ: വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​നു നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം സം​​​ബ​​​ന്ധി​​​ച്ചു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​പ്പോ​​​സ​​​ൽ വ​​​രു​​​ന്ന​​​തി​​​നു​​​മു​​​മ്പേ പാ​​​ർ​​​ട്ടി​​​യി​​​ലും യു​​​ഡി​​​എ​​​ഫി​​​ലും ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​ന്‍. തു​​​ട​​​ർ​​​ന്നു ന​​​യ​​​ത്തി​​​നു രൂ​​​പം കൊ​​​ടു​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​കു​​​മാ​​​യി​​​രു​​​ന്നു. ഫി​​​നാ​​​ൻ​​​സ് ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മ്പോ​​​ൾ ഈ ​​​പ്ര​​​പ്പോ​​​സ​​​ൽ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ധീ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ സു​​​ധീ​​​ര​​​ൻ നേ​​​ര​​​ത്തേ അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യ്ക്കു മ​​​ങ്ങ​​​ലേ​​​ല്പി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല. സു​​​താ​​​ര്യ​​​ത നി​​​ല​​​നി​​​ർ​​​ത്തി, നേ​​​രേചൊ​​​വ്വേ കാ​​​ര്യ​​​ങ്ങ​​​ൾ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞ് വി​​​വാ​​​ദ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു​​​നീ​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്നു. മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ന​​​ന്നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സു​​​ധീ​​​ര​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വാ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ എ​​​ൽ​​​ഡി​​​ഫി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ടു​​​ത​​​ന്നെ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം. നേ​​​ര​​​ത്തേ പ്ര​​​തി​​​പ​​​ക്ഷം സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടി​​​ൽ​​​ത​​​ന്നെ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്ക​​​ണം. ക​​​രി​​​മ​​​ണ​​​ൽ ഖ​​​ന​​​ന​​​ന​​​യ​​​ത്തി​​​ലും അ​​​വ്യ​​​ക്ത​​​ത നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യും ഖ​​​ന​​​നം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും വി.​​​എം. സു​​​ധീ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 മ​ദ്യ​ക്ക​ന്പ​നി​ക​ൾ​ക്കു നി​കു​തികു​റ​യ്ക്ക​ൽ: മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം
പ​ച്ച​ക്ക​ള്ളമെന്ന്‌ എം.​ബി. രാ​ജേ​ഷ്

പാ​​​ല​​​ക്കാ​​​ട്: മ​​​ദ്യ​​​ക്ക​​​ന്പ​​​നി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് നി​​​കു​​​തി കു​​​റ​​​ച്ചു​​​ന​​​ൽ​​​കി​​​യെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ആ​​​രോ​​​പ​​​ണം പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണെ​​​ന്ന് മു​​​ൻ എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​നു​​​ള്ള ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ങ്കി​​​ലും നി​​​കു​​​തി ഇ​​​ള​​​വ് ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. മ​​​ദ്യ​​​ലോ​​​ബി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഇ​​​ട​​​പാ​​​ട് കൈ​​​യോ​​​ടെ പി​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ അ​​​തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ള്ള​​​ങ്ങ​​​ളു​​​ടെ ഘോ​​​ഷ​​​യാ​​​ത്ര​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.

എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​നു​​​ള്ള നീ​​​ക്കം തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണ്. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന്‍റെ നി​​​ർ​​​വ​​​ച​​​നം എ​​​ന്താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ഫ​​​യ​​​ൽ പു​​​നഃ​​​സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണ് അ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. 2022-23ലെ ​​​എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ച​​​ട്ട​​​ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

ഹോ​​​ർ​​​ട്ടി വൈ​​​ൻ, ഹോ​​​ർ​​​ട്ടി ലി​​​ക്വ​​​ർ, ലോ ​​​സ്ട്രെം​​​ഗ്ത് ആ​​​ൽ​​​ക്ക​​​ഹോ​​​ൾ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഇ​​​തു ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെന്നും എം.​​​ബി. രാ​​​ജേ​​​ഷ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Decision on liquor policy rests

Recent News

Corehub Up